971.Peppermint(English,2018)

971.Peppermint(English,2018)
      Action,Thriller

    രാവിലെ നഗരത്തില്‍ എല്ലാവര്ക്കും കാണാവുന്ന രീതിയില്‍,കൊല്ലപ്പെടുത്തിയ ശേഷം മൂന്നു പേരുടെ മൃതദേഹം കാണപ്പെട്ടൂ.സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്നതിലും ഏറെ പക ഉള്ളതായി കാണാം ആ മരണങ്ങളില്‍.അതിനോടൊപ്പം ആര്‍ക്കെക്കെയോ വേണ്ടിയുള്ള മുന്നറിയിപ്പ് കൂടി ആയിരുന്നു അത്.പോലീസ് ,കേസിന്‍റെ പിന്നാല്‍ കൂടി.കൊല്ലപ്പെട്ടവരുടെ മുന്ക്കാല ജീവിതം വച്ച് നോക്കുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത്.അത് ‘അവള്‍’ ആണ്.’അവള്‍’ തിരിച്ചു വന്നിരിക്കുന്നു.ആരാണ് ‘അവള്‍’?

  ജെനിഫര്‍ ഗാര്‍നര്‍ അഭിനയിച്ച Revenge Thriller ആണ് “Peppermint”.എല്ലാ പ്രതികാര കഥകളിലും ഉള്ളത് പോലെ സമാനമായ ഒരു കഥയാണ് ഇതിനും.കഥയില്‍,മുന്‍പ് കാണാത്ത ഒന്നുമില്ല എന്ന് ചുരുക്കം.അല്‍പ്പം അധികം ഉപയോഗിച്ച സ്ഥിരം പ്രതികാര കഥകളില്‍ നിന്നും ചിത്രം നല്ലതായി മാറുന്നതിനു കാരണം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ആണ്.പ്രതികാര സിനിമകളിലെ നവീന ഹോളിവുഡ് ബെഞ്ച്മാര്‍ക്ക് എന്നൊക്കെ വിളിക്കാവുന്ന ‘John Wick’ ന്‍റെ അടുത്തൊന്നും എത്തില്ലെങ്കിലും ജെനിഫര്‍ ഗാര്‍നര്‍ നന്നായി തന്നെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിച്ചു.

    അമേരിക്കയിലെ തെരുവുകളില്‍ ഒരു ‘Vigilante’ പരിവേഷം കൂടി ലഭിക്കുകയും ചെയ്ത കഥാപാത്രം ,ഡ്രഗ് മാഫിയ,കാര്‍ട്ടല്‍,പോലീസിലെ ചതിയന്മാര്‍ തുടങ്ങിയുള്ള സ്ഥിരം ചേരുവകളുടെ ഒപ്പം ചോരക്കളിയും .അതാണ്‌ ‘Peppermint”.അധികം പുകഴ്ത്തിപ്പാടാന്‍ ഒന്നും ഇല്ലെങ്കിലും വേഗതയുള്ള കഥാവതരണ രീതി സിനിമയെ കാഴ്ചക്കാരുടെ ഇടയില്‍ മോശം എന്ന് പറയിക്കില്ല.കുഴപ്പമില്ലാത്ത ഒരു പ്രതികാര കഥ കാണണം എന്ന് തോന്നിയാല്‍ നേരെ തുടങ്ങിക്കോ ഡൌണ്‍ലോഡ്!!

സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

Telegram channel link:t.me/mhviews

  

Leave a comment

Design a site like this with WordPress.com
Get started