978.Dark Figure of Crime(Korean,2018)

978.Dark Figure of Crime(Korean,2018)
       Mystery,Thriller,Crime.

  തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്ഷം തടവ്‌ ലഭിച്ച ടെ-ഹോ,ബുസനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് ആ രഹസ്യം പറയുന്നു.താന്‍ ഇപ്പോള്‍ പിടിയില്‍ ആയ കൊലപാതകം അല്ലാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണ് എന്നും ആണ് അയാള്‍ അറിയിച്ചത്.എന്ത് കൊണ്ട് ആയിരിക്കും ടെ-ഹോ താന്‍ ചെയ്തെന്നു പറയുന്ന കൊലപാതകങ്ങള്‍ ഹ്യുംഗ് മിന്നിനെ വിളിച്ചു പറയുന്നത്?അയാളെ തന്നെ തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?

   ‘Dark Figure of Crime”.കുറ്റാന്വേഷകനെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒരു ‘term’ ആയിരുന്നിരിക്കണം.കാരണം,തെളിയാതെ പോയ കേസുകളുടെ ആകെത്തുക ആണ് അത്.ഈ ചിത്രവും അത്തരം ഒരു കഥയാണ് പറയുന്നത്.ടെ-ഹോ അയാള്‍ ചെയ്ത കൊലപാതകങ്ങള്‍ വിവരിക്കുകയും,അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുമ്പോള്‍ കാണുന്നത് ഇത്തരത്തില്‍ തെളിവുകള്‍ കിട്ടാത്ത പല കേസുകളുടെയും യഥാര്‍ത്ഥ ചിത്രമാണ്.എന്നാല്‍ ടെ-ഹോ പറയുന്ന കഥകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?ഒരു സൈക്കോ ആണെന്ന് പോലീസ് തന്നെ കരുതി പോകുന്ന ഒരാളുടെ ഇത്തരം ഒരു നീക്കം പോലീസിലെ പലര്‍ക്കും വിശ്വാസം ഇല്ല.

   ഹ്യുംഗ് -മിന്‍ വെറുതെ ആവശ്യമില്ലാതെ സമയം കളയുക ആണെന്നാണ്‌ അവരുടെ മതം.ഹ്യുംഗ്-മിന്നും,തനിക്കു പരാജയം നേരിടുക ആണെങ്കില്‍ അവരുടെ വാദം ശരി വച്ച് കൊണ്ട് ഒരു പരിഹാസ കഥാപാത്രം ആകാന്‍ തയ്യാറും ആണ്.കൊറിയന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ കിം യുന്‍ -സിയോക് ആണ് കുറ്റാന്വേഷക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ അനായാസമാണ് അദ്ദേഹത്തിന്റെ അഭിനയം.പ്രത്യേക മാനറിസങ്ങള്‍ ഒന്നും ഇല്ലാതെ ഒരു കഥാപാത്രമായി മാറുന്ന ആളുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലും ഉള്ളത്.ദുരൂഹമായിരുന്നു ടെ-ഹോയുടെ സ്വഭാവ രീതികള്‍.അത് കൊണ്ട് തന്നെ അയാളുടെ മൊഴികള്‍ കണക്കിലെടുക്കണം എന്നുള്ള അഭിപ്രായം പോലും ധാരാളം അപകടകരം ആയിരുന്നു.പോലീസ് എന്ന നിലയില്‍ സാധാരണ ഗതിയില്‍ അയാള്‍ പറഞ്ഞ ആറു കേസുകളില്‍ ഉള്ള ‘Statute of Limitations’ പോലും അവസാനിച്ചത്‌ കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ലായിരുന്നു.എന്നാല്‍ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും അവരുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമോ?

   ഈ വര്‍ഷത്തെ ‘ബ്കൂ ഡ്രാഗന്‍ പുരസ്ക്കാര’ങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ചിത്രം ഈ ചിത്രത്തിനായിരുന്നു.കൊറിയന്‍ സിനിമകളുടെ പതിവ് ദുരൂഹതകളും ആമ്പിയന്സും എല്ലാം ച്ഹിത്രത്തിനു അവകാശപ്പെടാന്‍ ഉണ്ട്.പ്രത്യേക ഗിമിക്കുകളിലൂടെ അല്ല അന്വേഷണം പോകുന്നതെങ്കിലും,അവതരിപ്പിച്ചു പ്രേക്ഷകനില്‍ ജിജ്ഞാസയും കൂട്ടുന്നുണ്ട് അവസാനം ട്വിസ്റ്റ് എന്നൊക്കെ പറയാവുന്ന രീതിയില്‍ സംഭവങ്ങള്‍ കൂടി ചേരുമ്പോള്‍.അതൊക്കെ ചിത്രത്തിന്റെ മിസ്റ്ററി സ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

കൊറിയന്‍ സിനിമയുടെ ആരാധകര്‍ കാണാന്‍ ശ്രമിക്കുമല്ലോ!

More movie suggestions@www.movieholicvies.blogspot.ca

ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

t.me/mhviews

         

Leave a comment

Design a site like this with WordPress.com
Get started