982.Status Update(English,2018)
Fantasy,Comedy
‘അലാവുദ്ധീനും അത്ഭുതവിളക്കും’ കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെ ആയിരുന്നു.അവന്‍ അതില്‍ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആയിരുന്നു കയ്ലിന്റെ ജിന്ന്!!
Status Update എന്ന ടീനേജ് ഫാന്റസി ചിത്രം അവാതരിപ്പിക്കുന്നത് സരസമായ ഒരു ഫാന്റസി കഥയാണ്.മാതാപിതാക്കള്‍ വേര്‍പ്പിരിയലിന്റെ വക്കോളം എത്തി,അമ്മയോടും സഹോദരിയോടും ഒപ്പം പുതിയ സ്ഥലത്ത് താമസിക്കാന്‍ വന്ന,വലിയ കഴിവുകള്‍ ഒന്നുമില്ലാത്ത സാധാരണക്കാരന്‍ ആയ പയ്യന്‍ എന്ന് പറയാം കയ്ലിനെ.എന്നാല്‍ അവനും കിട്ടി ഒരിക്കല്‍ അവന്റെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കാന്‍ ഒരു എളുപ്പ വഴി.ഒരു ആപ്പ്.അതില്‍ ചെയ്യുന്ന പോസ്റ്റുകള്‍ എല്ലാം യാതാര്‍ത്ഥ്യം ആകും.
ജീവിതത്തില്‍ നഷ്ടപ്പെടും എന്ന് വിചാരിച്ചതെല്ലാം നേടിയെക്കാനും അതോടൊപ്പം തനിക്കു ഇഷ്ടമുള്ളതെല്ലാം കൈപ്പിടിയില്‍ ആക്കാനും അവനു ഒരു പരിധി വരെ കഴിയുകയും ചെയ്യുന്നു.അവനു എന്ത് സംഭവിക്കും?അവന്റെ ജീവിതത്തില്‍ ആ ആപ്പ് എന്ത് മാത്രം സ്വാധീനം ഉണ്ടാക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഇന്ത്യന്‍ സിനിമകളിലേതു പോലെ പാട്ടനുസരിച്ചു എല്ലാവരും ഒരേ സ്റ്റെപ്പില്‍ ഡാന്‍സ് ചെയ്യുക പോലുള്ള സംഭവങ്ങള്‍ ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ക്കൂടിയും ചെറിയ ഒരു വിഷയം നന്നായി തന്നെ എടുത്തിട്ടുണ്ട് ചിത്രത്തില്‍.ഒരു കൌമാര പ്രായക്കാരന്റെ ആവശ്യങ്ങള്‍,അവന്റെ ജീവിതം എല്ലാം രസകരമായി അവതരിപ്പിച്ചിട്ടുമുണ്ട്.സമയം ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കുക!!
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്
