988.A Simple Favor(English,2018)

988.A Simple Favor(English,2018)
       Mystery,Thriller.

   കുറച്ചു ദിവസം മുന്‍പ് പരിചയപ്പെട്ട,മകന്റെ സുഹൃത്തിന്‍റെ അമ്മയുടെ സ്വഭാവം ആണ് സ്റ്റെഫാനി ഇഷ്ടപ്പെട്ടത്.അവള്‍ക്കു എമിലിയോടു ആരാധന ആയിരുന്നിരിക്കാം.അതിനു കാരണവും ഉണ്ട്.ജീവിതത്തില്‍ വിജയിയായ,നല്ല കുടുംബം ഉള്ള,സ്വതന്ത്രയായ ഒരു സ്ത്രീ ആയിരുന്നു എമിലി.അതോടൊപ്പം അവളെ ചുറ്റി ധാരാളം രഹസ്യങ്ങളും ഉള്ളത് പോലെ തോന്നും.എന്നാല്‍ ഒരു ദിവസം പെട്ടെന്ന് എമിലി അപ്രത്യക്ഷ ആകുന്നു.അവളുടെ മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊണ്ട്.പിന്നീട് എമിലിയുടെ ഒരു വിവരവും ഇല്ല.അവള്‍ എവിടേയ്ക്ക് ആണ് മറഞ്ഞത്?അവള്‍ക്കു എന്താണ് സംഭവിച്ചത്?

   “ഡാര്സി ബെല്ലിന്‍റെ” ഇതേ പേരുള്ള നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.സിനിമ കഥയിലെ ട്വിസ്റ്റുകള്‍ വരുമ്പോള്‍ തുടക്കം കണ്ടു മറഞ്ഞ പല സിനിമകളിലെ കഥ പോലെ തോന്നാം.എന്നാല്‍ കഥ അവതരിപ്പിച്ച രീതിയും,അതില്‍ നിന്നും ക്ലൈമാക്സിലേക്കുള്ള ദൂരവും ആണ് സിനിമയുടെ നല്ല വശം.പ്രത്യേകിച്ചും വ്ലോഗിലൂടെ    കഥ അവതരിപ്പിച്ചിരിക്കുന്നത് നന്നായിരുന്നു.”Searching’ ല്‍ അവതരിപ്പിച്ച “കമ്പ്യൂട്ടര്‍ സ്ക്രീന്‍സിനിമയുടെ ” അത്ര വ്യത്യസ്ഥത ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വളരെ മികച്ച രീതിയില്‍ കഥ പറയുക എന്നത് ആയിരുന്നു ഹൈലൈറ്റ്.പ്രത്യേകിച്ചും ഒരു നോവലിലൂടെ അവതരിപ്പിച്ച കഥ ,ഈ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാളി പോകാമായിരുന്നു.

   എന്നാല്‍ Anna Kendrik അവതരിപ്പിച്ച സ്റ്റെഫാനി എന്ന കഥാപാത്രം വ്ലോഗിലൂടെ തന്‍റെ കുറ്റാന്വേഷണ ത്വര അവതരിപ്പിക്കുമ്പോള്‍ കഥ പ്രേക്ഷകനില്‍ താല്‍പ്പര്യം ഉളവാക്കുന്നു.ആ താല്‍പ്പര്യം ആണ് കേട്ട് പഴകിയ ഒരു ട്വിസ്റ്റ് കഥയില്‍ വരുമ്പോള്‍ പോലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.ഒരു രണ്ടാം ഭാഗം ഒക്കെ വേണമെങ്കില്‍ സിനിമയുടെ അവസാനം എഴുതിക്കാണിക്കുമ്പോള്‍ വരാന്‍ സാധ്യത ഉണ്ടെന്നു കരുതാം.വീട്ടമ്മയായ,വ്ലോഗര്‍ ആയ ഒരു കുറ്റാന്വേഷക!!നല്ല ഒരു കോമ്പിനേഷന്‍ ആണ്.ബ്ലേക്ക് അവതരിപ്പിച്ച എമിലി എന്ന കഥപാത്രവും ചൂടും എരിവും നിറഞ്ഞതായിരുന്നു.മൊത്തത്തില്‍ സിനിമയോട് ബ്ലെണ്ട് ചെയ്തു പോകുന്ന ഒന്ന്.നല്ല ഒരു കുറ്റാന്വേഷണ ചിത്രം ആണ് ‘A Simple Favor’.അധികം ചിന്തിക്കാന്‍ ഉള്ളതൊന്നും ഇല്ലെങ്കിലും ഒരു ഫ്ലോയില്‍ അങ്ങ് കാണാന്‍ പറ്റാവുന്ന ഒന്ന്.

  More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്..

t.me/mhviews

Leave a comment

Design a site like this with WordPress.com
Get started