993.Nightshift(English,2018)
Mystery,Thriller,Horror
ഇരൂട്ടു എമിക്ക് ഭയമാണ്.അന്നാല്‍ അന്ന് രാത്രി,ആദ്യമായി ജോലി ചെയ്യാന്‍ പോയ ഹോട്ടലില്‍ അവള്‍ നേരിടേണ്ടി വന്നത് ഇരുട്ടിനെക്കാളും ഭയാനകമായ ഒന്നായിരുന്നു.അവള്‍ അറിയാതെ തന്നെ ആ ലൂപ്പില്‍ അവള്‍ വീണു പോവുക ആയിരുന്നു.അതിനുള്ള മുന്നൊരുക്കങ്ങള്‍ ആകും അവള്‍ അനുഭവിച്ചത്.
Nightshift എന്ന സിനിമയുടെ കഥ വളരെ സിമ്പിള്‍ ആണ് ഒറ്റ നോട്ടത്തില്‍.അതിനൊരു കാരണം,അധികം വിശദീകരണം ഇല്ലാതെ കാണിച്ച സംഭവങ്ങള്‍ ആയിരുന്നു.ഒരു പക്ഷെ അല്‍പ്പം കൂടി വിശദീകരണം ഉണ്ടായിരുന്നെങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നി.സിനിമ കണ്ടു തുടങ്ങിയ സമയം 7 എന്ന റേറ്റിംഗ് IMDB യില്‍ ഉണ്ടായിരുന്ന ചിത്രം 5 ന്‍റെ പടി വാതില്‍ക്കല്‍ നില്‍ക്കുകയാണ് ഇത് ടൈപ്പ് ചെയ്യുന്ന സമയം.പ്രമേയത്തില്‍ ഉള്ള കൌതുകം കാരണം ആണ് സിനിമ കണ്ടു തുടങ്ങിയത്.അമേരിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാന്‍ ചെല്ലുന്ന പകുതി ഐറിഷ് ആയ ഏമി.അവള്‍ക്കു ജോലി കിട്ടിയ ‘ലിമെരിക് ഹോട്ടല്‍” ലില്‍ ആദ്യ ദിവസം ലഭിച്ച നൈറ്റ് ഷിഫ്റ്റ്.
ആ ഹോട്ടലിനെ സംബന്ധിച്ച് വലിയ ഒരു രഹസ്യമുണ്ടായിരുന്നു.ആ രഹസ്യത്തിന് അവളുടെ ജീവന്റെ വിലയും.സിനിമയുടെ പ്രമേയം ഓക്കെ നല്ലതാണ്.പക്ഷെ ,ബജറ്റിന്റെ ദൗര്‍ബല്യം ചിത്രത്തില്‍ പ്രകടമായിരുന്നു.ഒന്നിനും വ്യക്തത വരുത്താനോ അല്ലെങ്കില്‍ സൂചനകള്‍ കൊടുക്കാനോ തൃപ്തികരമായി കഴിഞ്ഞില്ല എന്നത് പോലെ തോന്നി.ചില സീനുകളിലൂടെ മാത്രം അവസാനം ഉള്ള കഥ മനസ്സിലാകുമായിരിക്കും എന്ന് മാത്രം.എങ്കില്ക്കൂടിയും,ഒരു പ്രാവശ്യം കാണാന്‍ ഉള്ളതൊക്കെ ഉണ്ട് ചിത്രത്തില്‍.അതി ഗംഭീരം എന്നൊന്നും ഉള്ള വാഗ്ദാനങ്ങള്‍ ഇല്ല.പലതും തമ്മില്‍ ഉള്ള ബന്ധം ഒക്കെ വ്യക്തത വരുത്താന്‍ ഒന്നും ചെയ്തില്ല എന്നത് നിരാശപ്പെടുത്തുന്നു.കാരണം,അവതരിപ്പിച്ച പ്രമേയത്തെ സീരിയസ് ആണ് കാണാത്തവര്‍ ആണ് സിനിമ ചെയ്തതെന്ന് തോന്നുന്നു.
More movie suggestions @www.movieholicviews.blogspot.ca
സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
t.me/mhviews
