994.Dead End (English,2003)

994.Dead End (English,2003)
       Thriller

      “മരിയന്‍ നടന്നു വരുമ്പോള്‍ കണ്ണിലേക്കു എതിരെ വരുന്ന വണ്ടിയില്‍ നിന്നും വന്ന വെളിച്ചത്തില്‍ അവളുടെ കാഴ്ച്ച മങ്ങുമ്പോഴും അവ്യക്തമായി അത് കണ്ടു.ബ്രാഡ് ആ കറുത്ത ‘hearse’ കാറില്‍ അകപ്പെട്ടു പോയിരിക്കുന്നു.ഈ കാഴ്ച കണ്ട അവള്‍ ഓടി”

   Dead End.ക്രിസ്മസ് ആഘോഷിക്കാന്‍ ഭാര്യയുടെ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്ന ഫ്രാങ്ക് ,20 വര്‍ഷമായി ഉപയോഗിച്ചിരുന്ന റൂട്ട് മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുന്നു.ഭാര്യ,മകന്‍,മകള്‍,അവളുടെ ബോയ്‌ ഫ്രണ്ട് എന്നിവരായിരുന്നു ആ കാറില്‍ ഉണ്ടായിരുന്നത്.യാത്രയ്ക്കിടയില്‍ ഉറക്കത്തിലേക്കു വീഴുന്ന ഫ്രാങ്കും കുടുംബവും ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു.എന്നാല്‍ അവര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.ഏറെ നേരമായി ഒരു റൂട്ടില്‍ തന്നെ അനന്തമായി അവര്‍ കാറില്‍ പോയിക്കൊണ്ടിരിക്കുന്നു.ഇടയ്ക്ക് കാണുന്ന ഒരു സ്ഥലത്തിന്‍റെ ബോര്‍ഡ് ഒഴികെ മറ്റൊരു ഇടവഴിയോ ആള്‍ സഞ്ചാരമോ മറ്റൊരു കാറോ ഒന്നുമില്ല.ഗതി മാറി സഞ്ചരിച്ച റോഡ്‌ അന്യഗ്രഹ ജീവികള്‍ ഉള്ളതായിരിക്കാം,ഒരു മിലിട്ടറി ബേസ് ആയിരിക്കാം എന്നെല്ലാം ഉള്ള ചിന്തകള്‍ അവര്‍ക്കിടയില്‍ ഉണ്ടായി.

    വഴിയില്‍ വച്ച് കുഞ്ഞിനെ കയ്യില്‍ പൊതിഞ്ഞു ഒരു യുവതുയെയും അവര്‍ കണ്ടു മുട്ടുന്നു.അവര്‍ അവളെയും കൂടെ കൂട്ടുന്നു.ഈ ഒരു സന്ദര്‍ഭത്തില്‍ നിന്നും കഥ മാറുകയാണ്.ഒരേ വഴിയിലൂടെ തന്നെ അനന്തമായി കറങ്ങി കൊണ്ടിരിക്കുന്ന അവരെ തേടി ശവം കൊണ്ട് പോകുന്ന വണ്ടിയും,മരണങ്ങളും എല്ലാം നടക്കുക ആണ്.നിഗൂഡമായ എന്തോ ആ വഴിയില്‍ നടക്കുന്നും ഉണ്ട്.ഏഴര മണിക്ക് നിശ്ചലമായ അവരുടെ സമയം ആ ദുരൂഹത കൂട്ടി.എന്തായിരുന്നു അവിടെ നടക്കുന്നത്?ഈ യാത്രക്കാര്‍ക്ക് എന്ത് സംഭവിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം ആണെന്ന പ്രതീതി മൊത്തത്തില്‍ സിനിമ നല്‍കുന്നുണ്ട്.എന്നാല്‍ മറച്ചു വച്ച ഒരു ട്വിസ്റ്റും ഉണ്ടെന്നതാണ് സത്യം.കിലോമീറ്ററുകള്‍ ഒരാളും ഉണ്ടാകാതെ രാത്രി കാലങ്ങളില്‍ വണ്ടി ഓടിക്കുക എന്നത് തന്നെ എത്ര മാത്രം ഭയം ഉണ്ടാക്കും എന്ന് അനുഭവം ഉണ്ട്.സിനിമയില്‍ ഈ രംഗങ്ങള്‍ തുടക്കത്തില്‍ തന്നെ ഭയം ഉണ്ടാക്കിയിരുന്നു.പ്രത്യേകിച്ചും കുടുംബത്തോടൊപ്പം പോകുമ്പോള്‍.എന്താ ഇങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറാണോ?നിഗൂഡമായ,ഭയം നല്‍കുന്ന ഒരു യാത്രയ്ക്ക്?

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
ചാനല്‍ ലിങ്ക്: t.me/mhviews

Leave a comment

Design a site like this with WordPress.com
Get started