1056.Ondu Motteya Kathe(Kannada,2017)

1056.Ondu Motteya Kathe(Kannada,2017)
         Comedy,Drama

  “നിന്റെ തലയിൽ ഉണ്ടായിരുന്ന മുടി ഒക്കെ എന്തിയെ?”,”വയറു പിന്നെയും ചാടി.നല്ല പോളിംഗ് ആയിരിക്കും”,”ആകെ കറുത്തു ഇരുട്ടു പോലെ ആയി”….ഹോ!!എന്തൊക്കെ കേൾക്കേണ്ടി വരും ഓരോ ദിവസം ഈ രീതിയിൽ പല സാമ്പിൾ ആയി??മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ശ്രദ്ധ ഉള്ള ജനത വേറെ ഉണ്ടാകില്ല.പലതും സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പേരിൽ ചോദിക്കുന്നതും ആകാം.ഒന്നു ഹെയർ സ്റ്റൈൽ മാറ്റിയാലോ,താടിയും മീശയും വടിച്ചാലോ വളർത്തിയാലോ പോലും ഈ ചോദ്യങ്ങൾ ഒക്കെ പ്രതീക്ഷിക്കാം.”Ondu Motteya Kathe” ഇങ്ങനത്തെ ഒരു കഥയാണ്.ഒരു മൊട്ടയുടെ കഥ!!

  ഒരു വർഷത്തിനുള്ളിൽ കല്യാണം കഴിച്ചില്ലെങ്കിൽ സന്യാസി ആയി പോകാൻ സാധ്യത ഉള്ള ജനാർദ്ധന എന്ന കന്നഡ ലെക്ച്ചററുടെ കഥയാണ് ഈ സിനിമ.ഈ പ്രവചനം നടത്തിയത് ആകട്ടെ വലിയ ഒരു ജ്യോൽസ്യനും.ആരോടും അധികം സംസാരിക്കാത്ത,സുഹൃത്തുക്കൾ ഇല്ലാത്ത,കന്നഡ ഭാഷയെ അതിരറ്റു സ്നേഹിക്കുന്ന,രാജ്‌കുമാറിന്റെ ആരാധകനായ ഒരാൾ.പെണ്ണ് കാണൽ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും അയാളുടെ കഷണ്ടി തല കാരണം പെണ്ണുങ്ങൾക്ക് ആർക്കും അയാളെ പിടിക്കുന്നില്ല.ഫോറെവർ ബാച്ചിലർ ആക്കാൻ പെണ്കകുട്ടികൾ  അയാളെ നിര്ബന്ധിക്കുമ്പോൾ,കല്യാണം എന്നുള്ളത് അയാളുടെ ഏറ്റവും ലക്ഷ്യമായി മാറുന്നു.കന്നഡ ഇതിഹാസം രാജ്കുമാറിന് സമർപ്പിച്ച ഈ ചിത്രം ആ രീതിയിൽ മികവിട്ടു നിന്നു.ഒരു കഥാപാത്രമായി ഫോട്ടോയിലൂടെയും.ഗാനങ്ങളിലൂടെയും എല്ലാം അദ്ദേഹം ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.’ഫാൻ ബോയ്’ എന്നു സിനിമയുടെ അമരക്കാരനെ വിശേഷിപ്പിച്ചാലും മതിയാകില്ല!!

   ഇനി ജനാർധനയെ കുറിച്ചു.രസകരമാണ് അയാളുടെ ബന്ധങ്ങൾ.സ്ത്രീകളുടെ മനസ്സു വായിക്കുവാൻ ഉള്ള കഴിവ് ഒട്ടും ഇല്ലാത്ത അയാൾ ഇടയ്ക്കൊക്കെ ഓരോന്നും ആഗ്രഹിക്കുകയും ചെയ്യും.സ്വന്തം അനുജൻ ഈ കലയിൽ വിദഗ്ധൻ ആയതിന്റെ അസൂയ വേറെയും.ഒരു ശ്രീനിവാസൻ ലെവലിൽ പോകുന്ന കഥ.ഇവിടെ ആ പേര് ഉപയോഗിക്കാം.കാരണം സിനിമയുടെ സംവിധാനവും,കഥ എഴുതിയതും മുഖ്യ കഥാപാത്രം ആയ ജനാർധനയെ അവതരിപ്പിച്ചതും ഒരാളാണ്.രാജ്.ബി.ഷെട്ടി.

  കന്നഡ സിനിമയിലെ അത്ഭുതം ആയിരുന്നു 2017 ലെ ആ സിനിമ.ഒരു പ്രത്യേകതയും തോന്നില്ലെങ്കിലും സാധാരണക്കാർക്ക് പോലും relate ചെയ്യാൻ കഴിയാവുന്ന കാര്യം.വിരൂപൻ എന്നു നാട്ടുകാർ വിളിക്കുന്ന ആൾക്ക് പോലും മനസ്സിൽ ഒരു സൗന്ദര്യ ബോധം ഉണ്ടാവുകയും അതിന്റെ പേരിൽ മറ്റൊരാളെ അയാളുടെ സ്ഥാനത്തേക്ക് അയാൾ കൊണ്ടു വരുകയും പോലുള്ള കാര്യങ്ങളൊക്കെ സ്വയം ചോദിച്ചാൽ മനസിൽ എപ്പോഴെങ്കിലും അത്തരം ഒരു പാതകത്തിൽ പങ്കാളി ആയിരുന്നതായി കാണാനും സാധിക്കും.മനുഷ്യ മനസ്സിന്റെ ഇത്തരം ചില ചിന്തകളെ സമർഥമായി,തീരെ സാധാരണം എന്നു തോന്നിപ്പിക്കുന്ന ഈ കഥയിൽ പ്രേക്ഷന് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്.

  ചിത്രത്തിന്റെ മലയാളം റീമേക് ആയിരുന്നു “തമാശ”.കന്നഡ പതിപ്പ്  നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

  കഴിയുമെങ്കിൽ കാണുക..നല്ല ഒരു ചെറിയ ചിത്രമാണ്…ഈ കഥ ജീവിതത്തിന്റെ തുടക്കം ആണോ,മധ്യ ഭാഗം ആണോ അതോ അവസാനം ആണോ എന്ന് സംശയിക്കുന്ന ഒരാളുടെ കഥ..

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് :

t.me/mhviews

Leave a comment

Design a site like this with WordPress.com
Get started