1058.100(Tamil,2019)

1058.100(Tamil,2019)

    ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.

     ഒരു മിസ്റ്ററി/സസ്പെൻസ് സിനിമയിൽ പക്ഷെ ഇത്തരം കാര്യങ്ങൾ കയറ്റിയപ്പോൾ സംഭവിച്ചത് ഈ അടുത്തു ഇറങ്ങിയ പല തമിഴ് ത്രില്ലർ സിനിമകളും നൽകിയത് പോലുള്ള ഒരു സംതൃപ്തിയുടെ കുറവായിരുന്നു.നായകനെ establish ചെയ്യാൻ ഉപയോഗിച്ച സിനിമയുടെ തുടക്കം ഇത്തരം ഒരു കഥയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കം മാത്രം ആയിരുന്നെങ്കിൽ ഒരു ത്രില്ലിംഗ് factor ഉറപ്പായും വന്നേനെ.പക്ഷെ ക്ളീഷേ എന്നു ഒക്കെ പറയാമെങ്കിലും ഇത്തരത്തിൽ ട്വിസ്റ്റ് ഒക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാൻ പറ്റാത്തത് പോലെ ആയിരുന്നു തുടക്കം.

 

  ഒരു ആവറേജ്,തരക്കേടില്ലാത്ത സിനിമ ആയി അവസാനം 100 നെ വിലയിരുത്താം എന്നു തന്നെ തോന്നുന്നു.അഥർവയുടെ അച്ഛൻ മുരളി ഇത്തരത്തിൽ ഒരു പോലീസ് വേഷം ചെയ്തിട്ടില്ല എന്നു തോന്നുന്നു.അഥർവയും വേഷം മോശമാക്കിയിട്ടില്ല.പക്ഷെ,കഥാപാത്രവും കഥയും place ചെയ്ത സ്ഥലം തെറ്റി പോയി എന്ന് ആണ് അഭിപ്രായം.അതു പോലെ ഹൻസികയെ നായകന്റെ ചേച്ചി ആക്കി കാണിച്ചിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി.യോഗി ബാബു എന്നത്തേയും പോലെ തമാശ ഒക്കെ നന്നായി ചെയ്തു.

ഒരു സാധാരണ മാസ് പോലീസ് സ്റ്റോറിയിൽ ഇത്തരം കഥകളുടെ മൂഡ് ഉറപ്പായും പോകും.അതാണ് സംഭവിച്ചത്.പക്ഷെ ആദ്യ അര മണിക്കൂറോളം ക്ഷമിക്കാമെങ്കിൽ തരക്കേടില്ലാത്ത ഒരു മിസ്റ്ററി/സസ്പൻസ് ചിത്രം ആണ് “100”.പ്രത്യേകിച്ചും പോലീസ് കഥകളിലെ സ്ഥിരം ഫോർമുല വിടെ മാറ്റി പിടിച്ചിട്ടുണ്ട്.911 പോലുള്ള സേവനങ്ങൾ പ്രമേയം ആക്കിയുള്ള കഥകൾ ധാരാളം വിദേശ സിനിമകളിൽ വന്നിട്ടുണ്ട്.അത്തരം ഒരു പശ്ചാത്തലം തമിഴ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു നല്ല വശമാണ്.

  സമ്മിശ്രമായ ഒരു അഭിപ്രായം ആണ് എല്ലാം കൂടി നോക്കുമ്പോൾ ചിത്രത്തെ കുറിച്ചു തോന്നുക.എവിടെയോ എന്തൊക്കെയോ മിസ്സിങ്!!

Leave a comment

Design a site like this with WordPress.com
Get started