1060.Brightburn(English,2019)

1060.Brightburn(English,2019)
         Thriller,Horror

  ഒരു മുന്വിധികളും ഇല്ലാതെ,അധികം കേട്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ സിനിമ കാണാൻ ഇരുന്നു.സഫ്ധ്യം പറഞ്ഞാൽ,തിയറ്ററിൽ വച്ചു പോസ്റ്റർ കണ്ടു മകൻ ഇതെറ്റു കാരക്റ്റർ ആണെന്ന് ചോദിച്ചപ്പോൾ ആണ് ഈ സിനിമയെ കുറിച്ചു ശ്രദ്ധിക്കുന്നത് പോലും എന്നു പറയാം.പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരു ഹൊറർ ചിത്രം പോലെ തോന്നി,തുടക്കത്തിലേ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ ബില്ഡപ് പോലെ തന്നെ.

  പക്ഷെ പിന്നീട് കഥയുടെ സ്വഭാവം മൊത്തത്തിൽ മാറി.ഒരു ഹൊറർ ചിത്രമാവുക ആയിരുന്നു.പ്രത്യേക സിദ്ധികൾ ഉള്ള ദുഷ്ടനായ  ഒരു കഥാപാത്രം.ഇയാൾ എന്തോന്ന് സൂപ്പർ ഹീറോ എന്നു പോലും ഓർത്തു പക്ഷെ പതുക്കെ പതുക്കെ സിനിമയുടെ ട്രാക്ക് മാറിയതോടെ കൂടുതൽ ഇഷ്ടമായി.ക്ളൈമാക്‌സ് കഴിഞ്ഞ ഉടനെ നേരെ Brightburn നെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ആണ്

  സൂപ്പര്മാനും ആയി ഈ കഥാപാത്രത്തെ കണക്ട് ചെയ്യുന്ന വിവരങ്ങൾ ഒക്കെ പുത്തൻ അറിവായിരുന്നു.അതു മാത്രമല്ല മറ്റൊരു “വില്ലൻ ജസ്റ്റിസ് ലീഗ് യൂണിവേഴ്സിന്” ഉള്ള സ്കോപ്പും ഒക്കെ പുതിയ അറിവുകൾ ആയിരുന്നു.

 12 വർഷം മുൻപ് നടന്ന അജ്ഞാതമായ എന്തോ സംഭവത്തിനു ശേഷം പിന്നെ കാണിക്കുന്നത് പന്ത്രണ്ടു വയസ്സുകാരൻ ആയ ബ്രണ്ടനെ ആണ്.സ്നേഹിക്കാൻ മാത്രം അറിയാവുന്ന മാതാപിതാക്കൾ.എന്നാൽ അവന്റെ ജനനത്തിനു പിന്നിൽ ഉള്ള വിവരങ്ങൾ അവൻ പതുക്കെ മനസ്സിലാക്കി വരുമ്പോഴേക്കും അവനിൽ മാറ്റങ്ങൾ ഉണ്ടാകുന്നു.”സൂപ്പർ ഹീറോ-ഹൊറർ” മൂവി എന്ന ടാഗിന് ചേരുന്ന കാര്യങ്ങൾ ആണ് പിന്നെ ഏമ്ഭവിക്കുന്നത്.സൂപ്പർമാനും ആയി കഥാപാത്ര രൂപീകരണത്തിൽ ഉള്ള ബന്ധം ഒക്കെ  ആ രീതിയിൽ മികച്ചു നിൽക്കും.ശരിക്കും Brightburn നു ഒരു രണ്ടാം ഭജിഎം വേണം എന്ന് ആഗ്രഹിക്കുന്നു.

   ആദ്യ ഭാഗത്തിന്റെ അവസാനം അതിനുള്ള വഴി തുറന്നിട്ടിട്ടും ഉണ്ട്.ബുദ്ധിമാനായ,അയാൾക്ക്‌ ശത്രുത തോന്നുന്നവ നശിപ്പിക്കുന്ന സൂപ്പർ ഹീറോ.ലോകത്തിലെ Superior ആയ എന്തോ ഒന്നായി സ്വയം കാണുന്ന ആൾ.സാധ്യതകൾ ഏറെയുള്ള ജന്മന ഉള്ള പവറുകൾ ഉള്ള സൂപ്പർ ഹീറോ.പടം വലിയ ഹിറ്റ് ആയില്ലെങ്കിലും അടുത്ത ഭാഗം ഇറങ്ങി ആ കുറവ് നികത്തും എന്നു കരുതുന്നു.

  More movie suggestions @ http://www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : 

Leave a comment

Design a site like this with WordPress.com
Get started