1061.The Hunt(Danish,2012)

1061.The Hunt(Danish,2012)
          Drama

    ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേരെ ഉള്ള പീഡനം.Pedophiles നെ സമൂഹം വെറു4444പ്പോടെ തന്നെ ആണ് കാണുന്നത്.വേറെ ഏതോ ലോകത്തിൽ ജീവിക്കുന്നത് പോലുള്ള ചിലർ ഒക്കെ അതിനെ വ്യാഖ്യാനിച്ചു കൊണ്ടു വന്നു normalize ചെയഹ്ന്നതും ഇടയ്ക്കു സാമൂഹിക മാധ്യമങ്ങളിൽ കാണേണ്ടി വന്നൂ.എന്തൊക്കെ ന്യായങ്ങൾ(അങ്ങനെ ഒന്നുണ്ടോ ഈ കാര്യത്തിൽ?) പറഞ്ഞാലും ഏറ്റവും വലിയ ശിക്ഷ തന്നെ ഈ സംഭവത്തിൽ കൊടുക്കണം എന്ന അഭിപ്രായം ഉള്ളവർ ആയിരിക്കും പലരും.

    എന്നാൽ The Hunt എന്ന ഡാനിഷ് സിനിമ ചർച്ച ചെയ്യുന്നത് ഇതിന്റെ മറ്റൊരു വശമാണ്.സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒന്നു.പ്രത്യേകിച്ചും കുട്ടികൾ കള്ളം പറയില്ല എന്നുള്ള വിശ്വാസം അല്ലെങ്കിൽ ഉറപ്പിനെ പാടെ മറക്കേണ്ടി വരുന്ന ഒരു അവസ്ഥ.ലൂക്കാസ്,തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിൽ കൂടി നു കടന്നു പോകുന്നത്.വിവാഹ ബന്ധം വേർപ്പെടുത്തി ഭാര്യ മകനെയും ഒപ്പം കൂട്ടി.ഒരു നേഴ്സറിയിൽ അയാൾ താൽക്കാലികമായി ജോലി ചെയ്യുന്നു.തന്റെ സ്വന്തം ഗ്രാമത്തിൽ സൗഹൃദങ്ങളും ബന്ധങ്ങളും ആയി പോയ അയാൾക്ക്‌ ഏറ്റ ഏറ്റവും വലിയ പ്രഹരം ആയിരുന്നു സമൂഹം അയാളെ ഒരു pedophile ആയി കാണേണ്ടി വരുന്നത്.അതും സ്വന്തം സുഹൃത്തിന്റെ മകളെ.

   ക്ലാര എന്ന ചെറിയ പെണ്കകുട്ടിയുടെ മനസ്സിലെ ചില ചിന്തകളുടെ ഫലം ആയിരുന്നു ഇതെല്ലാം.യഥാർത്ഥ ജീവിതത്തിൽ നിന്നും ഏറെ അകന്നു.Orphan എന്ന സിനിമയിലെ “കുട്ടി”യോടൊടൊപ്പം പ്രേക്ഷകനെ കൊണ്ടു വെറുപ്പിക്കുന്ന കഥാപാത്രം ആയിരുന്നു അത്.ഇവിടെ പ്രേക്ഷകന് എന്ന നിലയിൽ കഥ കണ്ടു കൊണ്ടു പോകുമ്പോൾ സത്യങ്ങൾ അറിയാവുന്ന നമ്മൾ എന്നാൽ യതാർത്ഥ ജീവിതത്തിൽ എങ്ങനെ ആകും പ്രതികരിക്കുക?അതാണ് ആ ചെറിയ ഗ്രാമവും അയാളോട് ചെയ്തത്.ജോലി പോയി,കടകളിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ ആയി.

  തികച്ചും നിസഹായമായ ഒരു അവസ്ഥ.എന്നാൽ ,നേരത്തെ പറഞ്ഞതു പോലെ പ്രേക്ഷകൻ സത്യം അറിഞ്ഞു കാണുന്നത് കൊണ്ടു അനുകമ്പ Mads Mikkelsen ന്റെ കഥപാത്രയത്തിന് നൽകുകയാണ്.ഇടയ്ക്കെങ്കിലും പ്രമേയത്തിലെ ക്രൂരത മൂലം പ്രേക്ഷകൻ അൽപ്പ നേരം എങ്കിലും ഷോക്ക് അടിച്ചത് പോലെ ആകും.ക്ളൈമാക്‌സ് പോലും അത്തരം ഒരു ഷോക് നൽകും.പക്ഷെ പോസിറ്റിവ് ആയ ഒന്നുണ്ട്.ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് മനുഷ്യസമൂഹത്തിന്റെ general ആയുള്ള ഒരു പ്രതികരണം.

  പ്രമേയത്തോട് എന്തു നിലപാട് എടുക്കണം എന്നും ഈ ചിത്രത്തിലെ ലൂക്കാസിനോട് എന്തു നിലപാട് എടുക്കണം എന്നു വ്യക്തത വരുത്തിയാൽ സിനിമ കാണുന്നതിൽ ഒരു confusion ഒഴിവാക്കാൻ സാധിക്കും.ഡാനിഷ് സിനിമകളിലെ മികച്ച ഒന്നാണ് “The Hunt”..എങ്കിലും ഈ ചിത്രം നിങ്ങളെ വേട്ടയാടും അൽപ്പ നേരമെങ്കിലും!!

    സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews

Leave a comment

Design a site like this with WordPress.com
Get started