1070.Lion(English,2016)

1070.Lion(English,2016)
          Drama

  ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ,ഏറ്റവും മോശമായ അവസ്ഥ.കുട്ടിക്കാലത്തിന്റേതായ ഒരു നന്മയും സന്തോഷവും ഇല്ലായിരുന്നു.ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുന്നവർ.ആ അവസ്ഥയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത ഒരു ജീവിതം സരൂവിനു ലഭിക്കുന്നു.പക്ഷെ അവന്റെ ജീവിതത്തെ മുന്നോട്ടു നല്ല രീതിയിൽ കൊണ്ടു പോകാൻ പുതുതായി ലഭിച്ച ജീവിതത്തിനു കഴിയുമായിരുന്നോ?

     എണ്പതുകളുടെ പകുതിയിൽ ഉള്ള ഇന്ത്യ.ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു ജനതയുടെ പ്രതീകം ആയിരുന്നു സരൂവും ഗുഡ്ഡുവും അവളുടെ അമ്മയും എല്ലാം.അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ജീവിതങ്ങൾ.സ്ഥിരം പാമ്പാട്ടികളുടെയും,റിക്ഷയുടെയും,ചേരിയുടെയും ലോകം എന്ന് പാശ്ചാത്യരെ വിശ്വസിപ്പിച്ചിരുന്ന ഇന്ത്യ പ്രമേയം ആക്കി വരുന്ന സിനിമകളിൽ ഉള്ളതിനെക്കാളും മോശമായ അവസ്ഥ.

   യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ചിരിക്കുന്ന Lion നെ രണ്ടു രീതിയിൽ വിഭജിക്കാം.ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കപ്പെടുന്ന ഒരു യുവാവും അതിൽ നിന്നും തന്റെ വേരുകൾ തേടിയുള്ള രണ്ടാം ഭാഗവും.ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും താൻ ആരാണെന്നും എന്താണെന്നും ഉള്ള ചെറിയ ഓർമകൾ മാത്രമാണ് സരൂവിനെ കൊണ്ടു ആ തീരുമാനത്തിൽ എത്തിക്കുന്നത്.

  യഥാർത്ഥ സംഭവങ്ങൾ ആണ് സിനിമയ്ക്ക് ആധാരം എന്നത് കൊണ്ട് തന്നെ സംഭവബഹുലമായി തോന്നി സിനിമയുടെ കഥ.അക്കാദമി പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു.”A Long Way Home” എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.എഴുതിയത് സംഭവത്തിലെ യഥാർത്ഥ കഥാപാത്രവും…

          

One thought on “1070.Lion(English,2016)

  1. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ചിരിക്കുന്ന Lion നെ രണ്ടു രീതിയിൽ വിഭജിക്കാം.ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കപ്പെടുന്ന ഒരു യുവാവും അതിൽ നിന്നും തന്റെ വേരുകൾ തേടിയുള്ള രണ്ടാം ഭാഗവും.

    Like

Leave a comment

Design a site like this with WordPress.com
Get started