1078.Cobra Kai(English,2019- )
Season 1 and 2
Season 1 and 2
നമ്മുടെ ഒക്കെ കുട്ടിക്കാലത്തു ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വളർന്നു വലുതായി നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു അങ്ങനെ നിൽക്കുക ആണ്.ഡാനിയൽ ലാരൂസോയും,ജോണി ലോറൻസും,ജോണ് ക്രീസും എല്ലാം.അവരുടെ എല്ലാം ജീവിതം തന്നെ വേറെ ഒന്നാണ്.അന്നത്തെ Valley ടൂർണമെന്റിൽ നടന്നതൊക്കെ ആണ് നമ്മുടെ ഒക്കെ മനസ്സിൽ.അവരും നമ്മുടെ ഒപ്പം വളർന്നിട്ടുണ്ട് കേട്ടോ.മുതിർന്ന കുട്ടികൾ ഉള്ള,ആളുകൾ ഒക്കെ ആയി.The Next Karate Kid വരെ മിയാഗി ഉണ്ടായിരുന്നു എന്ന് ആണ് തോന്നുന്നത്.അദ്ദേഹം മരിച്ചെങ്കിലും കഥയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.
പഴയ പോലെ ഫുൾ ടെൻഷൻ അല്ല സീരീസിൽ.ഏറ്റവും സന്തോഷം തോന്നിയ ഓരോ എപിസോഡ് ഉണ്ട് ജോണിയും ഡാനിയാലും ഒരുമിച്ചു സമയം പങ്കു വയ്ക്കുന്നത് ഒക്കെ.അന്നൊന്നും പ്രതീക്ഷിക്കാൻ പോലും കഴിയാത്തത്.Epic Cool Moment എന്നൊക്കെ പറയാം.നീലകണ്ഠനും ശേഖരനും പോലെ നമ്മളെ ത്രസിപ്പിച്ചവർ ഒത്തു ചേർന്ന സൗഹൃദം പങ്കിടുന്നത് ഒക്കെ.
ഇത്തവണ ജോണിയുടെ ഭാഗത്തു നിന്നും ആണ് സീസണ് 1 കഥ തുടങ്ങുന്നത്.അയാൾക്കും നീതി ലഭിക്കട്ടെ.തുടക്കത്തിൽ ഡാനിയൽ അല്പം കോമാളി ആയി മാറിയോ എന്നു സംശയിക്കും.ജോണി ആകെ മാറി.ആ ഒറ്റ തോൽവി അയാളുടെ ജീവിതം തന്നെ തകർത്തൂ.കരാട്ടെ ഇപ്പൊ അവിടെ വലിയ കാര്യമല്ല.പക്ഷെ സ്‌കൂളുകളിൽ ഇപ്പോഴും ശക്തരും ആശക്തരും ഉണ്ട്.പ്രത്യേകിച്ചു bullying നു പേര് കേട്ട അമേരിക്കൻ സ്‌കൂളുകളിൽ.ജോണി ഇവിടെ ദുർബലരുടെ കൂടെ ആണ്.നവീകരിച്ച “കോബ്ര കായി”.ജോണ് ക്രീസിന്റെ അല്ലാത്ത കോബ്ര കായി.
ഇവിടുന്നു തുടങ്ങുക ആണ് സീരീസ്.ബോർ അടിപ്പിക്കാതെ.പ്രത്യേകിച്ചും ഒരു തലമുറയുടെ നൊസ്റ്റാൾജിയ മൊത്തം വഹിച്ചു കൊണ്ടു ഇവരെ ഓരോരുത്തരെയും ആധുനിക കാലഘട്ടത്തിലേക്കു പറിച്ചു മാറ്റി,അതിൽ വിജയിയെയും പരാജിതനെയും കാണുന്നതിന് പകരം വീണ്ടും സന്തോഷം തരുന്ന ആ കഥാപാത്രങ്ങളെ മുന്നിൽ നിർത്തി കൊണ്ടു തന്നെ.അതിൽ പുതിയ തലമുറയെ കൂടെ ഉൾപ്പെട്ട്ജിയിട്ടുണ്ട്.മകൻ,മകൾ,ശിഷ്യൻ.അങ്ങനെ കുറെ ആളുകൾ.അവരും കൂടി ചേർന്നാണ് കഥ മുന്നോട്ടു കൊണ്ടു പോകുന്നത്.അവരിലേക്ക് കൂടി ഒരു തലമുറയുടെ രീതികൾ പകരുകയാണ്.നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം.നല്ല ക്‌ളാസ് മാർഷ്യൽ ആർട്‌സ് കാണാം എന്നതും മെച്ചം.
കരാട്ടെ കിഡ് ഒക്കെ ജുറാസിക് പാർക് കാലഘട്ടത്തിനു മുന്നേ കാസറ്റുകളിലൂടെ നമ്മളിൽ പലരും കണ്ടു ഇഷ്ടമായ കഥാപാത്രങ്ങൾ ആകും.അങ്ങനെ ആണ് ഇവരെ എല്ലാം ആദ്യം കാണുന്നത്.പിന്നീട് ഇവരൊക്കെ ഓർമയുടെ കൾപ്പകത്തുണ്ടിൽ സ്ഥാനം പിടിച്ചു എന്നു മാത്രം.അന്നത്തെ കുട്ടികൾക്ക് വീണ്ടും ചെറുപ്പം ആകാനും വേണമെങ്കിൽ പിന്നെ ഉള്ളവർക്ക് സാധാരണ ഒരു സീരീസ് പോലെ ഒക്കെ കണ്ടു തുടങ്ങുകയും ആകാം.
രണ്ടു സീസണ് കഴിഞ്ഞു.ആദ്യ സീസണ് ഫിനാലെയിൽ നൽകിയ സർപ്രൈസ് പോലെ ഒരെണ്ണം തന്നാണ് രണ്ടാം സീസണ് തീർത്തത്.അതും കൂടി മുഴുമിച്ചാൽ വലിയ സംഭവം ആകും.അവരെല്ലാം കൂടി ഇനി ഒരുമിച്ചു കാണുമ്പോൾ???അതും ജോണി ഇങ്ങനെ നിൽക്കുമ്പോൾ…!~
പ്രതീക്ഷ ആണ്..ഫുൾ പ്രതീക്ഷ..ഒരു വില്ലനോട് ഒരിക്കലും തോന്നാത്ത അത്ര ഇഷ്ടം ആണ് ഇപ്പോൾ….ജോണി ലോറന്സിനോട്..
സീരീസ് ടെലിഗ്രാം ചാനൽ ലിങ്ക്:.t.me/mhviews
