​​1082.Bad Guys Always Die(Korean,2015)

​​1082.Bad Guys Always Die(Korean,2015)
         Thriller,Suspense,Comedy

         അപകടത്തിൽപ്പെട്ടു കിടക്കുന്ന കാറിൽ ഉള്ള സ്ത്രീയെ അവർ രക്ഷിക്കുന്നു.അവർ എന്നു പറഞ്ഞാൽ അവധിക്കാലം ചിലവഴിക്കാൻ പോകുന്ന 4 സുഹൃത്തുക്കൾ.ചൈനീസ് പൗരന്മാർ ആയ അവർ കൂട്ടത്തിൽ ഉള്ള അധ്യാപകനായ സുഹൃത്തു കൊറിയയിൽ ജോലി ചെയ്യുന്നത് കൊണ്ടു അവിടെ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ്.അപകടത്തിൽപ്പെട്ട സ്ത്രീയെ കൊണ്ടു ആശുപത്രിയിൽ പോകുന്ന സമയം ആണ് വഴിയിൽ വച്ചു ഒരു പൊലീസുകാരനെ കാണുന്നത്.അവർ അയാളോട് അപകടം റിപ്പോർട്ട് ചെയ്യാൻ അയാളുടെ അടുക്കൽ വണ്ടി നിർത്തിയപ്പോൾ പെട്ടെന്ന് ആ സ്ത്രീ പോലീസുകാരന് നേരെ വെടിയുതിർക്കുന്നു.

    ഭയന്നു പോയ അവരിൽ 2 പേരെ ആ സ്ത്രീ ബന്ദിയാക്കുന്നു.മറ്റു രണ്ടു പേർ പോലീസ് കാറും കൊണ്ടു രക്ഷപ്പെട്ടു പോലീസ് സ്റ്റേഷനിൽ എത്തുന്നു.പിൻസീറ്റിൽ വെടിയേറ്റ പോലീസുകാരനും ഉണ്ട്.എന്നാൽ അവിടത്തെ പോലീസിനെ ബന്ധപ്പെട്ടു കാറിന്റെ അടുക്കൽ എത്തിച്ചപ്പോൾ പിൻ സീറ്റിൽ വെടിയേറ്റ പോലീസുകാരൻ ഇല്ല.പകരം കാറിന്റെ ഡിക്കിയിൽ ബന്ധിയാക്കപ്പെട്ട മറ്റൊരു പോലീസുകാരൻ!!

     ഹോ!!അഞ്ചു മിനിറ്റ് സമയം കൊണ്ട് ഒരു സിനിമയിൽ സംഭവിച്ചതാണ് ഇതൊക്കെ.പ്രേക്ഷകന് പെട്ടെന്ന് എന്താണ് നടക്കുന്നത് എന്നു പോലും മനസ്സിലാകില്ല.ഈ സംഭവങ്ങൾക്ക് ശേഷം പുതുതായി വേറെയും കുറെ കഥാപാത്രങ്ങൾ. കൊറിയൻ ഭാഷ വലിയ പിടിയില്ലാത്ത 3 കഥാപാത്രങ്ങളും അവരെ പ്രതിയാക്കി പോലീസ് കേസ് അന്വേഷണം നടത്തുമ്പോൾ ഒളിഞ്ഞിരിക്കുന്ന ധാരാളം സംഭവങ്ങൾ ഉണ്ട്.ഓരോ സീൻ കഴിയുമ്പോഴും അതങ്ങനെ വരുകയാണ്.അവസാനം ഒക്കെ ആകുമ്പോൾ ആണ് പിന്നെയും പിന്നെയും ട്വിസ്റ്റുകൾ.കോമഡിയുടെ അകമ്പടിയോടെ ആകുമ്പോൾ കൂടുതൽ നല്ല രസകരം ആണ്.ഡാർക് കോമഡി ധാരാളം ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ.

     കൊറിയൻ-ചൈനീസ്-ഹോങ്കോങ് പ്രൊഡക്ഷൻ ആണ് ചിത്രം.കൊറിയൻ സിനിമകളിലെ കൊമേർഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം കൊറിയൻ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.കണ്ടു നോക്കുക.

More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

One thought on “​​1082.Bad Guys Always Die(Korean,2015)

Leave a comment

Design a site like this with WordPress.com
Get started