1083.The Handmaiden(Korean,2016)

​​1083.The Handmaiden(Korean,2016)
          Thriller,Drama.

   വിക്റ്റോറിയൻ കാലഘട്ടത്തിനെ ഓർമിപ്പിക്കുന്ന സെറ്റിങ്ങിൽ ആണ് “Handmaiden” ഒരുക്കിയിരിക്കുന്നത്.ഒരു Erotic സിനിമ എന്നു ഇടയ്ക്കു തോന്നിയാലും ,അപകടകരമായ ഇത്രയും കഥാപാത്രങ്ങൾ.അതും മനുഷ്യന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങൾ ,നന്മയുടെയും തിന്മ/ചതി എന്നിവ നേരിട്ടു അവതരിപ്പിച്ചു ഭീകരമായ ഒരു അരങ്ങു ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ.

   ഒരിക്കലും  സിനിമയിലെ Erotic രംഗങ്ങൾ ഇക്കിളി ചിത്രങ്ങളിലെ പോലെ ആയി മാറുന്നുമില്ല.ആ കഥാപാത്രങ്ങൾ വികസിക്കുന്നത് ഇത്തരത്തിൽ വൈകാരികമായ പരിസരങ്ങളിൽ കൂടി ആണ്.ഒരു പക്ഷെ അവരിലെ സ്വഭാവത്തിൽ ഉള്ള രണ്ടു വശങ്ങളും ഇതിലൂടെ ആണ് പ്രേക്ഷകന് വ്യക്തം ആകുന്നതു.കഥയിലേക്ക് നോക്കിയാൽ,കൊറിയയിൽ ജപ്പാൻ അധിനിവേശം നടത്തിയ കാലഘട്ടം.ജാപ്പനീസ് പ്രഭു ആയ “ഫ്യൂജിവര പ്രഭു” ആണെന്ന് പരിചയപ്പെടുത്തിയ കൊറിയയിലെ ഒരു തട്ടിപ്പുകാരൻ,ധനികയായ, മറ്റൊരു കുടുംബത്തിലെ പ്രഭ്വിയുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ ഉള്ള ശ്രമം തുടങ്ങുന്നു.അതിനായി അയാൾ കണ്ടെത്തിയത് അവരുടെ അടുക്കൽ തന്റെ പരിചയക്കാരി ആയ യുവതിയെ ജോലിക്കാരി ആക്കുക എന്നതായിരുന്നു.

    ഈ കഥയ്ക്ക് പിന്നാലെ വലിയ ഒരു ചതി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.പ്രേക്ഷന് മുന്നിൽ തുടക്കം തന്നെ അവതരിപ്പിക്കുന്ന ഈ കഥയിലെ ക്ളീഷേ ആയ ഒരു ചതി കഥയിൽ നിന്നും പിന്നീട് കഥയുടെ ദിശ തന്നെ മാറുന്നുണ്ട്.നേരത്തെ പറഞ്ഞ അപകടകാരികൾ ആയ കഥാപാത്രങ്ങളിലേക്കു.സാഹചര്യങ്ങൾ അവരിൽ പലരെയും മാറ്റി എന്നു പറയാമെങ്കിലും മനുഷ്യന്റെ സ്വഭാവത്തിൽ ഇരുണ്ട വശം,അതിന്റെ പൂർണതയോടെ ഇങ്ങനെ നിൽക്കുകയാണ്.

  Oldboy ഉൾപ്പടെ ഉള്ള തന്റെ മുൻ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ,അപകടകാരികൾ ആയവരെ അതിന്റെ extreme ആയി തന്നെ പാർക്-ചാൻ-വുക് അവതരിപ്പിച്ചിട്ടുള്ളതാണ്.Vengeance Trilogy ഒന്നു മാത്രം മതി അതിന്റെ മൂർച്ച അറിയാൻ.സൂക്ഷ്മമായി അവതരിപ്പിച്ച കഥാപാത്രങ്ങൾ,ശരിക്കും പ്രേക്ഷകനെ ഒരു ത്രില്ലർ എന്ന നിലയിൽ സിനിമയെ കൂടുതൽ ആസ്വാദ്യകരം ആക്കുന്നു.ആദ്യം പറഞ്ഞത് പോലെ ഒരു Erotic ചിത്രമായി മാറ്റി നിർത്തരുത്.മികച്ച ഒരു ക്ലാസിക് കൊറിയൻ ത്രില്ലർ ആണ് Handmaiden.

  കണ്ടു നോക്കുക!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം Amazon Prime ൽ ലഭ്യമാണ്..

One thought on “1083.The Handmaiden(Korean,2016)

  1. പ്രേക്ഷന് മുന്നിൽ തുടക്കം തന്നെ അവതരിപ്പിക്കുന്ന ഈ കഥയിലെ ക്ളീഷേ ആയ ഒരു ചതി കഥയിൽ നിന്നും പിന്നീട് കഥയുടെ ദിശ തന്നെ മാറുന്നുണ്ട്.നേരത്തെ പറഞ്ഞ അപകടകാരികൾ ആയ കഥാപാത്രങ്ങളിലേക്കു.സാഹചര്യങ്ങൾ അവരിൽ പലരെയും മാറ്റി എന്നു പറയാമെങ്കിലും മനുഷ്യന്റെ സ്വഭാവത്തിൽ ഇരുണ്ട വശം,അതിന്റെ പൂർണതയോടെ ഇങ്ങനെ നിൽക്കുകയാണ്.

    Like

Leave a comment

Design a site like this with WordPress.com
Get started