1084.The Other(English,1972)

1084.The Other(English,1972)
          Mystery,Phsychological Thriller.

             ഹോളണ്ട് പെറിയും നൈൽസ് പെറിയും.ഇരട്ട കുട്ടികൾ ആണ്.അടുത്താണ് അവരുടെ പിതാവ് മരണപ്പെട്ടത്.മുപ്പതുകളുടെ മധ്യ ഭാഗം ആണ് കാലഘട്ടം.ഗ്രാമത്തിലെ വലിയ വീട്.അവിടെ ആണ് അവരുടെ കുടുംബം ജീവിക്കുന്നത്.ഇവരുടെ മൂത്ത സഹോദരി ഗർഭിണിയാണ്.’അമ്മ ജീവനോടെ ഉണ്ട്.ഇവരുടെ കുടുംബത്തിൽ “The Great Game” എന്നു വിശേഷിപ്പിക്കുന്ന ഒരു കളിയുണ്ട്.Astral Projection.അവരുടെ റഷ്യയിൽ നിന്നും ഉള്ള മുത്തശ്ശി ആണ് ഇതിൽ ഗുരു.അവയുടെ കുടുംബത്തിൽ ഓടുന്ന വിദ്യ.എന്നാൽ ദുരൂഹമായ പലതും ആണ് ഈ കുടുംബത്തിൽ ഈ അടുത്തായി നടക്കുന്നത്.സ്വാഭാവികം എന്നു തോന്നും എങ്കിലും കാഴ്ചക്കാരിൽ ദുരൂഹത ഉണ്ടാക്കുന്ന സംഭവങ്ങൾ.ഇതിന്റെ സത്യാവസ്ഥ അറിയാവുന്ന ഒരാൾ ഉണ്ട്.എന്താണ് അവിടെ സംഭവിക്കുന്നത്???

  ഇത്രയും പറഞ്ഞതു ആണ് കഥയുടെ സാരം.കൂടുതൽ വ്യക്തമാക്കുവാൻ അല്ലെങ്കിൽ വിവരിക്കുവാൻ ബുദ്ധിമുട്ടാണ് ഈ കഥ.ഇതിന്റെ അപ്പുറം ആ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ.അതിനെല്ലാം ദുരൂഹതകൾ ഏറെയാണ്.പ്രേക്ഷകന്റെ കണ്മുന്നിൽ നടക്കുന്ന സംഭവം ആണെങ്കിൽ പോലും ക്ളൈമാക്‌സ് വരെ പ്രേക്ഷകനെ കുഴപ്പിക്കുന്ന മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ.

  Devil Child concept ആയി വരുന്ന സിനിമകൾ കണ്ടിട്ടുണ്ട്.എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യസ്തമാണ് ഈ ചിത്രം.ശക്തമായ നിഗൂഢത നിറഞ്ഞ പ്രമേയം തന്നെ ആണ് ചിത്രത്തിന്റെ മുഖമുദ്ര.തിയറ്ററിൽ അധികം ചലനം ഉണ്ടാക്കാത്ത ചിത്രം എന്നാൽ ടി വിയിലൂടെ ഒരു ക്ലാസിക് ആയി മാറുക ആയിരുന്നു.സിനിമയേക്കുറിച്ചു മോശം അഭിപ്രായം പറഞ്ഞവർ പോലും കാലക്രമേണ അഭിപ്രായം തിരുത്തി.പ്രധാനമായും സിനിമയുടെ കഥ ആദ്യ കാഴ്ചയിൽ പൂർണമായും ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞിരുന്നില്ല എന്നു വായിച്ചിട്ടുണ്ട്.

     തീർച്ചയായും കാണേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ചിത്രം ആണിത്.പ്രത്യേകിച്ചും സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക്.ചിത്രത്തിന്റെ ക്ളൈമാക്‌സ് ടി വി പ്രേക്ഷകർക്കായി മാറ്റിയെന്നും.എന്നാൽ പിന്നീട് അത് തിയറ്ററിക്കൽ വേർഷനിലേക്കു മാറ്റുകയാണുണ്ടായത്.

  മുൻപ് പറഞ്ഞതു പോലെ,കഴിയുമെങ്കിൽ ചിത്രം കാണുക!!

More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് :t.me/mhviews

One thought on “1084.The Other(English,1972)

  1. തീർച്ചയായും കാണേണ്ട സിനിമകളുടെ ലിസ്റ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ചിത്രം ആണിത്.പ്രത്യേകിച്ചും സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക്.

    Like

Leave a comment

Design a site like this with WordPress.com
Get started