1089.Thagaraaru(Tamil,2013)

1089.Thagaraaru(Tamil,2013)
          Mystery,Thriller.

   ഒറ്റ ചോദ്യത്തിന് ആണ് ഉത്തരം വേണ്ടത്.സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഉള്ള സൗഹൃദം.അതിൽ 4 കൂട്ടുകാർ.അനാഥരായ അവർക്ക് ഉള്ള അച്ഛനും,അമ്മയും,സഹോദരനും,സഹോദരിയും എല്ലാം പരസ്പ്പരം അവർ തന്നെയാണ്.പക്ഷെ അവരിൽ ഒരാൾ ഇന്നില്ല.കാരണങ്ങൾ പലതാകാം.കൊലയാളിയും പലരാകാം.പക്ഷെ ആരാണ്?ചോരക്കളി ആണ് മൊത്തം.ഒപ്പം ഒരു പ്രണയക്കഥയും.

  മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നി.പക്ഷെ അവർ ദിവസവും പ്രശ്നങ്ങളെ പുതപ്പായി ധരിക്കുന്നവർ ആയതു കൊണ്ട് ആകാം അവർ അതിനെ ഒക്കെ അതിജീവിച്ചു.പക്ഷെ അപ്പോഴാണ്…

     തമിഴിലെ മിസ്റ്ററി/ത്രില്ലർ സിനിമകളുടെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്തു ചെയ്യുന്ന അരുൾ നിധിയുടെ 2013ലെ ചിത്രമാണ് “തകരാറു”.ഇപ്പോഴത്തെ തമിഴ് സിനിമയുടെ “New Wave” ന്റെ തുടക്ക സമയം ആണ് ചിത്രം വരുന്നത്.വെങ്കട് പ്രഭു സിനിമകൾ,സുബ്രഹ്മണ്യപുരം പോലെ ഉള്ള സിനിമകളിലൂടെ വേറെ ഒരു തരം നായക കഥാപാത്രങ്ങൾ,വയലൻസ് ഒക്കെ ചേർന്നു വന്ന സമയത്തിന്റെ തുടർച്ച.വിരളമായിരുന്നു എങ്കിലും സിനിമകൾ വരുന്നുണ്ടായിരുന്നു സ്ഥിരം കൊമേർഷ്യൽ സിനിമകൾ കൂടാതെ.ആ സമയം നിരൂപക പ്രശംസ കിട്ടിയെങ്കിലും തിയറ്ററിൽ ശരാശരി ആയതു കൊണ്ട് കാണാൻ തോന്നിയില്ല ഈ സിനിമ.എന്നാൽ കഴിഞ്ഞ ദിവസം “സിദ്ദിഖ് ഹസൻ” ന്റെ നിരൂപണത്തിൽ കണ്ടപ്പോൾ ആണ് ഓർമ വന്നത് ഈ ചിത്രം.ഇന്ന് കണ്ടൂ.

  ഇന്ന് തമിഴ് സിനിമ അങ്ങു വലിയ യാത്രകൾ നടത്തുമ്പോൾ”തകരാറു” എത്ര മാത്രം പ്രേക്ഷകനെ ഇഷ്ടപ്പെടുത്തും എന്നു ചിന്തിക്കുന്നില്ല.പക്ഷെ അരുൾ നിധിയുടെയും,ഷംനയുടെയും ഒക്കെ മികച്ച പ്രകടനങ്ങൾ.എന്നാൽ സുലിൽ കുമാറിന്റെ കഥാപാത്രത്തോട് കുറച്ചു ഇഷ്ടം കൂടുതൽ തോന്നി.കണ്ടു നോക്കൂ “തകരാറു”.ഇഷ്ടപ്പെടുമായിരിക്കും..

More movie suggestions and Telegram channel link available in http://www.movieholicviews.blogspot.ca

t.me/mhviews

        

One thought on “1089.Thagaraaru(Tamil,2013)

  1. മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നി.പക്ഷെ അവർ ദിവസവും പ്രശ്നങ്ങളെ പുതപ്പായി ധരിക്കുന്നവർ ആയതു കൊണ്ട് ആകാം അവർ അതിനെ ഒക്കെ അതിജീവിച്ചു.

    Like

Leave a comment

Design a site like this with WordPress.com
Get started