1112.Nightwatch(Danish,1994)
Mystery(Serial Killer)
ഒരു കൊലപാതകി അവിടെ ഉണ്ട്.സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന അയാൾ അവരുടെ ശിരോചർമം മുറിച്ചെടുക്കും.അയാളുടെ സിഗ്നേച്ചർ ആയിരുന്നു അത്.സംതൃപ്തനായ കൊലയാളി.പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല.
ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു പ്രത്യേകത അയാളുടെ ഇരകൾ അഭിസാരികകൾ ആയിരുന്നു എന്നതാണ്. അതി ക്രൂരമായ രീതിയിൽ സ്ത്രീകളെ കൊല്ലുന്ന അയാൾ ആരായിരുന്നു?അതിനു പിന്നിൽ ഉള്ള വികാരം എന്തായിരിക്കും?
മാർട്ടിൻ ഒരു നിയമ വിദ്യാർത്ഥി ആയിരുന്നു.മാർട്ടിന്റെ സുഹൃത്തായ ജെൻസ് എന്തു കാര്യത്തെയും ഒരു മത്സരം പോലെ കാണുന്ന ആളായിരുന്നു.ഭ്രാന്തമായ പല പന്തയങ്ങളും അവർ നടത്തുമായിരുന്നു.അവരുടെ കാമുകിമാർ സുഹൃത്തുക്കളായിരുന്നു.ചെറിയ സംഭവങ്ങളും ആയി പോകുന്ന അവരിൽ മാർട്ടിൻ ഒരു മോർച്ചറിയിൽ ജോലിക്കു കയറിയതോട് കൂടി ഉണ്ടായ സംഭവങ്ങൾ ജീവിതം കൂടുതൽ സങ്കീർണം ആക്കി.
ജെൻസ് മാര്ട്ടിന് പരിചയപ്പെടുത്തിയ ജോയ്‌സ് എന്ന സ്ത്രീയുടെ സുഹൃത്തും മുകളിൽ പറഞ്ഞ രീതിയിൽ, സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ആയിരുന്നു.പാർട്ട് ടൈം ആയി മോർച്ചറിയിൽ രാത്രി കാവൽ നിൽക്കാൻ പോയ മാർട്ടിൻ പല കാരണങ്ങൾ കൊണ്ടും പതിയെ പോലീസിന്റെ സംശയം ഉള്ളവരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.
ഈ സിനിമ പിന്നീട് 1997ൽ ഇംഗ്ളീഷ് റീമേക് ആയി വന്നിരുന്നു.തുടക്കം മുതൽ ഒരു സൈക്കോ കില്ലർ ഉണ്ടെന്നുള്ള പ്രതീതിയിൽ ആണ് സിനിമ പൊയ്ക്കൊണ്ടിരുന്നത്.അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു സിനിമയിൽ.ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയ്ക്ക് വഴിത്തിരിവ് ഉണ്ടാക്കിയ ഒന്നു.
പക്ഷെ ഇഷ്ടപ്പെടാത്ത ഒരു ഘടകം ഉണ്ടായിരുന്നു.One dimensional മാത്രമായി കൊലയാളിയെ അവതരിപ്പിച്ചത്.ഇത്തരം സിനിമകളിൽ കൂടുതൽ സംഭവങ്ങൾ ഉൾക്കൊള്ളിക്കുമ്പോൾ ഉള്ള ഒരു ഗ്രിപ് അതിൽ അന്യം ആയതു പോലെ തോന്നി.എന്നാലും തരക്കേടില്ലാത്ത ഒരു സീരിയൽ കില്ലർ മിസ്റ്ററി കഥ ആണ് ചിത്രത്തിന് ഉള്ളത്.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : @mhviews
