1123. Margamkali(Malayalam,2019)

1123. Margamkali(Malayalam,2019)
 

    ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി  – സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു.

   പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾ എപ്പോഴും ഗൗണ്ടമണി ,സെന്തിലിന്റെ ശരീരത്തെയും നിറത്തെയും കളിയാക്കി ഉള്ള സംഭാഷണങ്ങൾ ആയിരുന്നു.ഒരു സൂത്രൻ- ഷെരു അല്ലെങ്കിൽ ടോം ആൻഡ് ജെറി രീതിയിൽ ആയിരുന്നു പലപ്പോഴും സമാന്തരമായ കഥകൾ എങ്കിലും സംഭാഷണങ്ങൾ ഈ നിലവാരം ആയിരുന്നു ഉണ്ടായിരുന്നത്.കാലങ്ങൾ കഴിഞ്ഞതോടെ അവരുടെ കൂട്ടുക്കെട്ടു പതുക്കെ അപ്രത്യക്ഷമായി.വിവേക് ഒക്കെ വന്നപ്പോൾ ബോഡി ഷെയമിങ് താരതമ്യേന കുറഞ്ഞെങ്കിലും സോഷ്യൽ കമന്ററി ആയിരുന്നു സിനിമകളിൽ ഭൂരിഭാഗവും.

  ഇത്രയും പറയാൻ കാരണം ഉണ്ട്.മാർഗംകളി എന്ന സിനിമയിൽ മിയ്ക്കപ്പൊഴും പഴയ സെന്തിൽ- ഗൗണ്ടമണി രീതിയിൽ ഉള്ള തമാശകൾ ആണ് ഉണ്ടാക്കാൻ ശ്രമിച്ചത്.എന്തിനു നായികയുടെ വരെ മുഖത്തെ മറുക് ആണ് സിനിമയുടെ പ്രമേയം.കാലിനു സ്വാധീന കുറവുള്ള നായകന് നായികയുടെ മറുക് വലിയ പ്രശ്നം ആയി തീരുന്നു.

  സിനിമകൾ ഇപ്പഴും സാമൂഹിക പ്രതിബദ്ധത ഉരുക്കി ഒഴിച്ചു കാണിക്കണം എന്നോ മറ്റോ ഉള്ള അഭിപ്രായം ഇല്ല.ഒരു സിനിമയിൽ പല രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഉണ്ടാകാം.എന്നാൽ ബോഡി ഷെയമിങ്ങിന് വേണ്ടി മാത്രം ഒരു സിനിമ.അതാണ് മാർഗംകളി.

  മലയാള സിനിമയിൽ തെറി പറയാൻ ഉള്ള ലൈസൻസ് കിട്ടിയ ബൈജുവിന്റെ കഥാപാത്രം പോലും ചിരിപ്പിക്കുമ്പോൾ ഈ കഥ പ്രമേയം തീരെ ആരോചകം ആയി തന്നെ തോന്നി.സിനിമയ്ക്ക് ലോജിക് വേണോ വേണ്ടയോ, No plans to change എന്നതൊക്കെ അതാതു സിനിമകളുടെ പ്രവർത്തകരുടെ ഇഷ്ടമാണ്.ഒരു മറുകിന്റെ പേരിൽ സെന്റി ഒക്കെ അടിച്ചുള്ള പ്രണയം.അതിന്റെ പേരിൽ ദുഃഖിക്കുന്ന നായിക.

  തമാശ എന്ന ഒരു വിനയ് ഫോർട്ട് ചിത്രം ഇറങ്ങിയിരുന്നു.കഷണ്ടി,തടി എന്നീ വളരെ സീരിയസ് ആയ, ബോഡി ഷെയമിങ്ങിന് വേണ്ടി മലയാളികൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ ടൂളുകൾ പ്രമേയം ആയ സിനിമ.പക്ഷെ അതിൽ അവസാനം ഒരു പോസിറ്റിവ് ഉണ്ടായിരുന്നു.ഇത്തരം സിനിമകളുടെ ആത്യന്തികമായി ഉള്ള ലക്ഷ്യവും അതായിരിക്കണം.അല്ലെങ്കിൽ പാടെ ഉപേക്ഷിക്കണം.മാർഗംകളി എന്ന സിനിമ അങ്ങനെ ആണ്.

   ബിബിൻ ദിലീപിനെ അനുകരിക്കാൻ നന്നായി നോക്കിയത് പോലെ തോന്നി.ഇടയ്ക്കു ദിലീപിന്റെ സിനിമകളിൽ ആയിരുന്നല്ലോ ഇതു പോലത്തെ സംഭവങ്ങൾ കൂടുതൽ.പക്ഷെ അതിനെ ഒക്കെ കവച്ചു വയ്ക്കും മാർഗംകളി.

  കാണണോ വേണ്ടയോ എന്ന് ആലോചിച്ചു കാണാവുന്ന സിനിമ.കുടുംബ പ്രേക്ഷകർ ഇതൊക്കെ കാണും, ചിരിക്കും എന്നുള്ള വിശ്വാസത്തിൽ ആണ് ഇത്തരം സിനിമകൾ വരുന്നത്.വന്നു കൊണ്ടേ ഇരിക്കും.പേഴ്‌സണൽ ആയ അഭിപ്രായം ആണ്.

One thought on “1123. Margamkali(Malayalam,2019)

  1. സിനിമകൾ ഇപ്പഴും സാമൂഹിക പ്രതിബദ്ധത ഉരുക്കി ഒഴിച്ചു കാണിക്കണം എന്നോ മറ്റോ ഉള്ള അഭിപ്രായം ഇല്ല.ഒരു സിനിമയിൽ പല രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഉണ്ടാകാം.എന്നാൽ ബോഡി ഷെയമിങ്ങിന് വേണ്ടി മാത്രം ഒരു സിനിമ.അതാണ് മാർഗംകളി.

    Like

Leave a comment

Design a site like this with WordPress.com
Get started