
1134.Agatha and the Truth of Murder(English,2018)
Mystery,Suspense
തലയ്ക്കു അടിച്ചാണ് അവരെ കൊന്നിരിക്കുന്നത്.അതും ഒരു ട്രെയിൻ യാത്രയിൽ.മരിച്ചത് ഫ്ലോറൻസ് നൈറ്റിങ്കലിന്റെ god daughter ആയ സ്ത്രീയും.വർഷങ്ങൾക്കു ശേഷം ചുരുളഴിയാത്ത ഈ കേസ് വന്നെത്തിയിരിക്കുന്നത് അഗത ക്രിസ്റ്റിയുടെ മുന്നിൽ ആണ്.കുറ്റാന്വേഷണ കഥകളുടെ രാജ്ഞിയുടെ മുന്നിൽ അത്തരം ഒരു സംഭവം എത്തിയിരുന്നെങ്കിൽ എന്താവും സംഭവിക്കുക?
അഗത ക്രിസ്റ്റിയുടെ കുടുംബ ജീവിതവും, എഴുത്തുകാരി എന്ന നിലയിൽ Writer’s block ഉം ഉണ്ടായ സമയം.അവർ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷയായി.എവിടെ പോയി എന്ന് ആർക്കും അറിയാത്ത ദിവസങ്ങൾ.ആ ദിവസങ്ങൾ അവരുടെ ജീവിതത്തിൽ ഒരു Alternate History ആയി അവതരിപ്പിക്കുക ആണ് ചിത്രത്തിൽ.യേശു ക്രിസ്തു കുറച്ചു കാലം ഇതു പോലെ മാറി നിന്നതിനെ കുറിച്ചുള്ള പല കഥകളും കേട്ടിട്ടില്ലേ?അതു പോലെ.
ഇവിടെ അഗത അപ്രത്യക്ഷയായി ഇത്തരം ഒരു കേസ് അന്വേഷിച്ച പോയിരുന്നെങ്കിലോ?അവരുടെ ജീവിതത്തിൽ ഇതിനു ശേഷം നടന്ന സംഭവങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കാം?അങ്ങനെ ഒരു ചിന്താഗതി ആണ് ചിത്രത്തിന് മൂല കാരണം.ഒരു കുറ്റാന്വേഷണ കഥയിൽ നിന്നും യഥാർത്ഥ സംഭവത്തിലേക്കു വരുമ്പോൾ അഗതയ്ക്കു തന്റെ ചിന്തകളുടെ വഴി ശരിയാണോ എന്നൊക്കെ വിശകലനം ചെയ്യുന്നുണ്ട് ചിത്രത്തിൽ.
ടി വി സിനിമ ആയി വന്നു മികച്ച പ്രേക്ഷക പ്രതികരണം കിട്ടിയിരുന്നു ചിത്രത്തിന്.പക്ഷെ ചിത്രം പറഞ്ഞു പോകാൻ ശ്രമിച്ച ഒരു കാര്യമുണ്ട്. യഥാർഥ കുറ്റകൃത്യവും അതു കണ്ടു പിടിക്കുന്നതിലെ ദുരൂഹതയും ഒരു കുറ്റാന്വേഷണ നോവൽ പോലെ ആകില്ല എന്നു.ആ ഒരു ഘട്ടത്തിൽ ചിത്രം പ്രതീക്ഷിച്ച രീതിയിൽ അല്ല പോയത്. And Then There Were None ലെ ആഖ്യാന രീതി ആണ് അഗത ഈ അന്വേഷണത്തിനായി തിരഞ്ഞെടുത്തത് എന്ന രീതിയിൽ ആണ് ചിത്രം.ഒപ്പം അവർക്ക് പരിചിതമായ,അവർ എഴുതിയ കഥകളുടെ സ്വാധീനവും അന്വേഷണത്തിൽ വരുന്നുണ്ട്.ആർതർ കൊനാൻ ഡേലിനെ കാണാൻ പോകുന്നത് ഒക്കെ രസകരം ആയിരുന്നു.
അഗതയുടെ ജീവിതത്തിലെ ആ ദുരൂഹത നിറഞ്ഞ സമയത്തിലേക്കു കടന്നു ചെല്ലുന്ന ഈ കഥ ശരാശരി ആയാണ് അനുഭവപ്പെട്ടത്.മോശം ആണെന്ന അഭിപ്രായം ഇല്ല.പക്ഷെ അഗതയുടെ കഥ ആകുമ്പോൾ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ അല്ലെ??
MH View Rating 2/4
ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
http://www.movieholicviews.movie.blog ൽ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.
t.me/mhviews or @mhviews