
1135.Klaus(English,2019)
Drama,Festive
Oscar Nominations 2020 #1
Best Animated Feature
സാന്താ ക്ളോസ് സമ്മാനങ്ങളുമായി വരും.സ്മീറിൻബെർഗിലെ പുതിയ പോസ്റ്റമാന് ഈ കഥയും ആയി എന്താണ് ബന്ധം?ആകെ മൊത്തം അന്ധകാരത്തിൽ കിടന്നിരുന്ന ഒരു തണുത്ത,ആരും ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലത്ത് പോസ്റ്റ്മാൻ ആയി ജെസ്പർ വരാൻ ഒരു കാരണം ഉണ്ടായിരുന്നു.അയാൾ അവിടെ വന്ന ഉടനെ ചെയ്തു തീർക്കാൻ ഒരു ജോലിയും ഉണ്ടായിരുന്നു.അവിടത്തെ ആളുകളും അന്ധകാരത്തിൽ ആയിരുന്നു.വിദ്യാഭ്യാസം ഇല്ലാതെ,പരസ്പരം പോരാടുന്ന ആളുകൾ.അവിടേക്ക് എങ്ങനെ ആണ് സാന്താ ക്ളോസ് എന്ന പ്രതീകം വരുന്നത്?ചിത്രം കാണുക.
സാന്താ ക്ളോസ് സമ്മാനങ്ങളുമായി വരും എന്നുള്ള മിത്ത് ലോകത്തിലെ പല ജനവിഭാഗങ്ങൾക്കിടയിലും പ്രഭാമാണ്.ക്രിസ്മസിന്റെ നന്മ എന്നു പറയുന്നത് ലോകമെമ്പാടും സമ്മാനങ്ങളുമായി വരും എന്ന് കരുതിയിരിക്കുന്ന കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാശയുടെ ആഴം വളരെ അധികമാണ്.പാ കഥകളും ഉണ്ട് സാന്താ ക്ളോസിന്റെ വരവിനെ കുറിച്ചു.ബൈബിളിൽ ഒരു കഥാപാത്രമായി വരുന്നില്ലെങ്കിലും സംസ്ക്കാരികമായി ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന കഥാപാത്രം സാന്താ ക്ളോസ് ആണ്.ലോകമെമ്പാടും സ്വീകാര്യത ഉള്ള കഥാപാത്രം.
വ്യത്യസ്തമായ പല കഥകളും ക്ളോസിനെ കുറിച്ചു ഉണ്ടെങ്കിലും വളരെ സന്തോഷം തോന്നിയ, കൂടുതൽ യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന കഥ ആയാണ് ക്ളോസ് തോന്നിയത്.സിനിമയുടെ അവസാനം ചെറു പുഞ്ചിരിയും കുറച്ചു കണ്ണ് കലങ്ങാനും സാധ്യതയുണ്ട്.ക്ളോസ് എന്ന കഥാപാത്രം അത്രയേറെ മികച്ചു നിന്നു
ഓസ്‌കാർ നോമിനേഷനുകളിൽ മികച്ച സാധ്യതയുള്ള ചിത്രമായി തോന്നി ക്ളോസ്.ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
MH View Rating 4/4
http://www.movieholicviews.movie.blog ൽ ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് ലഭ്യമാണ്.