1092.Parasite(Korean,2019)

1092.Parasite(Korean,2019)
Mystery,Horror

#OscarNominations2020_3

Best Picture-Bong Joon-ho, Kwak Sin-a

Best Director-Bong Joon-ho

Foreign Language Film

Best Original Screenplay-Bong Joon-ho, Han Jin-won

Best Production Design-Lee Ha-Jun, Won-Woo Cho

Best Film Editing-Yang Jin-mo

“ഓടരുതമ്മാവ ആളറിയാം” എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേ തീം മറ്റൊരു രീതിയിൽ,കൂടുതൽ ഗൗരവപൂര്ണമായ സാമൂഹിക അവസ്ഥ ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ വിഷയമായി മാറിയാൽ എങ്ങനെ ഇരിക്കും?അങ്ങനെ ഒരു ചിത്രം നിങ്ങൾ കാണുന്നത് “Palme D’Or” പുരസ്ക്കാരം നേടിയ Parasite എന്ന പേരിൽ ആയിരിക്കും.

നേരത്തെ പറഞ്ഞ മലയാളം സിനിമ പൂർണമായും മനസ്സിൽ നിന്നും കളയുക.സിനിമയിൽ ഒളിച്ചിരിക്കുന്ന കഥകളോ പരന്ന വായനയോ ഒന്നും ആവശ്യമില്ലാതെ തന്നെ അപകടകരമായ ഒരു കഥാതന്തു തന്നെ ആണ് മുന്നിൽ ഉള്ളത്.Parasite എന്താണ് എന്ന് ചെറുപ്പത്തിൽ ബയോളജി ക്ലാസിൽ പഠിച്ചിട്ടുണ്ടാകും.സിനിമയുടെ പ്രമേയത്തെ കുറിച്ചുള്ള ഏകദേശ ധാരണയ്ക്ക് ഇതു മതി.

തുടക്കം ഒരു കൂട്ടം തട്ടിപ്പ് വീരന്മാർ ധനികരായ ഒരു കുടുംബത്തെ പറ്റിക്കാൻ ഇറങ്ങിയ കഥയായി തോന്നുമെങ്കിലും കൊറിയയിലെ മാത്രമല്ല ലോകത്തിലെ മുഴുവൻ ദാരിദ്ര്യവും ,ധനികർ ആ ദാരിദ്ര്യത്തിനു ചാർത്തി കൊടുക്കുന്ന ദുർഗന്ധം പോലും വിഷയമായി വരുന്നുണ്ട്.ഒരു മനുഷ്യന് എത്ര മാത്രം ആകും സഹിക്കാൻ കഴിയുക,നിരന്തരമായി അയാളുടെ ശരീരത്തിൽ നിന്നും ഉള്ള മണത്തെ ദുർഗന്ധം ആയി വെറുക്കപ്പെടേണ്ട ഒന്നായി ,ഒരു പക്ഷെ അയാൾ ആ സമയത്തു ഉണ്ടാകേണ്ട സ്ഥലത്തു അല്ലെങ്കിൽ പോലും അപമാനം ഏറ്റുവാങ്ങേണ്ടി വരുമ്പോൾ അയാളുടെ മാനസികാവസ്ഥയെ എത്ര മാത്രം ബാധിക്കാം?

“ടേക്” എന്ന കഥാപാത്രം അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു.പെട്ടെന്ന് ചിത്രത്തിന്റെ സ്വഭാവം മാറുമ്പോൾ അയാളുടെ മനസ്സിലെ ആ നാണക്കേട് പോലും പ്രാധാന്യം ഉള്ളതായി മാറുന്നു.അവസാനം കഥ പോലും അയാളുടെ വഴിയിലൂടെ ആണ് പോകുന്നത്.ചിത്രത്തിലെ പല കഥാപാത്രങ്ങളെയും മുന്നോട്ട് കൊണ്ടു പോകുന്നത് അത്യാർത്തി എന്നൊരു ഘടകം ആണെന്ന് തോന്നുമെങ്കിലും Survival Instinct ആയിരുന്നു എന്ന് പതിയെ മനസ്സിലാകുന്നുണ്ട്.

ഒരു Conman സിനിമയിൽ നിന്നും മാറ്റം കൊണ്ടു വരുന്ന ആ ട്വിസ്റ്റ് അപ്രതീക്ഷിതം ആയിരുന്നു.എന്തായാലും പല രീതിയിൽ,പല കാര്യങ്ങളിലൂടെ ഈ ചിത്രത്തെ കുറിച്ചു മനസ്സിലാക്കാൻ സാധിക്കും.ഒരു പക്ഷെ അന്താരാഷ്ട്ര വേദിയിൽ വന്നത് കൊണ്ടു തന്നെയുള്ള പഠനങ്ങളുടെ ഭാഗം ആകാം.

എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ട കൊറിയൻ ചിത്രമായ “Memories of Murder” ന്റെ സംവിധായകൻ “ബോങ് ജൂന് ഹോ” സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ തന്നെ ശ്രദ്ധാപൂർവം,താല്പര്യത്തോടെ തന്നെ ആണ് ചിത്രം കണ്ടത്.വളരെയധികം ഇഷ്ടം തോന്നി സിനിമയോട്,ഒപ്പം കാംഗ് ഹോ യുടെ ടേക് എന്ന കഥാപാത്രത്തോടും.അവസാനം നിങ്ങൾ അയാളെ ശ്രദ്ധിക്കും.അയാളെ മാത്രേ ശ്രദ്ധിക്കൂ.അത്രയ്ക്കും വിശ്വാസ്യത അയാൾ ആ കഥാപാത്രത്തിലൂടെ നൽകി.തന്റെ തളർച്ച പോലും കാണാമായിരുന്നു ആ കണ്ണുകളിൽ.

ഇഷ്ടപ്പെട്ട സിനിമ.കൊറിയൻ സിനിമ ലോക സിനിമയിൽ ചർച്ച ആകുന്നതിൽ സന്തോഷം.

MH Views Rating-4/4

http://www.movieholicviews.movie.blog ൽ ലിങ്ക് ലഭ്യമാണ്.

Telegram Channel Link

One thought on “1092.Parasite(Korean,2019)

  1. ഒരു Conman സിനിമയിൽ നിന്നും മാറ്റം കൊണ്ടു വരുന്ന ആ ട്വിസ്റ്റ് അപ്രതീക്ഷിതം ആയിരുന്നു.എന്തായാലും പല രീതിയിൽ,പല കാര്യങ്ങളിലൂടെ ഈ ചിത്രത്തെ കുറിച്ചു മനസ്സിലാക്കാൻ സാധിക്കും.ഒരു പക്ഷെ അന്താരാഷ്ട്ര വേദിയിൽ വന്നത് കൊണ്ടു തന്നെയുള്ള പഠനങ്ങളുടെ ഭാഗം ആകാം.

    Like

Leave a comment

Design a site like this with WordPress.com
Get started