1136.Marriage Story(English,2019)

1136.Marriage Story(English,2019)
Drama

# OscarNominations2020_2

Best Actor-A. Driver-
Best Picture-Noah Baumbach, David Heyman
Best Actress-Scarlett Johansson
Best Supporting Actress-Laura Dern
Best Original Music Score-Randy Newman
Best Original Screenplay-Noah Baumbach

ദമ്പതികളായ കലാകാരന്മാർ.ഭാര്യ ആയ നിക്കോൾ ഭർത്താവായ ചാർലിയുടെ നാടക സംഘത്തിൽ പ്രധാന നടിയാണ്.അവർ ഇപ്പോൾ വിവാഹ മോചനത്തിനായി ശ്രമിക്കുകയാണ്.അവരുടെ വിവാഹമോചന തീരുമാനത്തിന് പിന്നിൽ ചെറിയ പ്രശ്നങ്ങൾ ആണുള്ളത്.ഒരു പക്ഷെ അവർ രണ്ടു പേരും സംസാരിച്ചു തീർക്കാവുന്നത് എന്ന്‌ പ്രേക്ഷകന് തോന്നി പോകും.എന്നാൽ പ്രതീക്ഷിച്ചതിലും സങ്കീർണം ആയിരുന്നു അവരുടെ പ്രശ്നങ്ങൾ.മാനസികമായി രണ്ടു വ്യക്തികൾ ജോലിയുടെയും പരസ്‌പര ബഹുമാനത്തിന്റെയും കാര്യത്തിൽ വ്യക്തത ഇല്ലാതെ കുഴങ്ങി പോകുന്ന അവസ്ഥ.

ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ ആണ് കഥ തുടക്കത്തിൽ തോന്നിയത്.കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഒക്കെ ഒരു ഇംഗ്ലീഷ് പതിപ്പ് പോലെ.ഇതിനാണോ 6 പ്രധാന വിഭാഗങ്ങളിൽ ഓസ്‌കാർ നോമിനേഷൻ ലഭിച്ചത് എന്നു തോന്നൽ ഉണ്ടാവുകയും ചെയ്തു.

എന്നാൽ കഥ മുന്നോട്ട് പോകും തോറും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹം ഉള്ള,എന്നാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത രണ്ടു മുതിർന്ന വ്യക്തികളെ ആണ് കാണാൻ സാധിച്ചത്.പലപ്പോഴും അവർ ആ അവസ്ഥയിലും അവരുടെ ഉള്ളിലെ പ്രണയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു ഇടറി വീഴുന്നത് പോലെ.പലപ്പോഴും വിഷമം തോന്നി.ഇടയ്ക്കു വന്ന അഭിഭാഷകർ അവരുടെ ജീവിതം നിയമത്തിന്റെ ഊരാക്കുടുക്കിലേക്കു തള്ളി വീഴ്ത്താൻ ശ്രമിക്കുമ്പോഴും നിസഹായമായി ഒരാൾ മറ്റൊരാളെ നോക്കുന്ന അവസ്ഥ.

ആദം ഡ്രൈവർ അവതരിപ്പിച്ച ചാർളി ഇടയ്ക്കു സ്‌കാർലറ്റ് അവതരിപ്പിച്ച നിക്കോളുമായി ഒരു വാക്ക് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്.പ്രണയം ഉണ്ടെങ്കിലും സ്വയം ജയിക്കാനായി മറ്റൊരാളുടെ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്ന പോലെ.അതിന്റെ എല്ലാം അവസാനം അവർ രണ്ടു പേരും പതറിപ്പോകുന്നു.വിവാഹം കഴിഞ്ഞവർ സ്വന്തം ജീവിതം അങ്ങനെ ഒന്നു ചിന്തിച്ചു നോക്കിയാൽ അതിന്റെ ആഴം മനസ്സിലാകും.

സിനിമയിലെ കഥ സ്വന്തം ജീവിതത്തിൽ ആലോചിച്ചു നോക്കണോ എന്നു കരുതുന്ന സമയം ഓർക്കുക ഈ ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ആയ നോഹ ബോംബാച്ചിന്റെ സ്വന്തം ജീവിത കഥയുടെ ഒരു ചലച്ചിത്രവിഷ്‌ക്കാരം ആണ് ഈ ചിത്രം എന്നു.ആരുടെയും പക്ഷം പിടിക്കാതെ,രണ്ടു ഭാഗത്തും ഉള്ള നന്മകളും,കുറവുകളും എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ക്ളൈമാക്സിൽ പോലും ചെറിയ ഒരു വിഷമത്തോടെ മാത്രമേ ചിത്രം കാണാൻ സാധിക്കൂ.മികച്ച പ്രകടനങ്ങൾ കൊണ്ടു ആദം ഡ്രൈവർ തന്റെ ആദ്യ ഓസ്‌കാർ നേടുമോ എന്നു നോക്കാം.ഒപ്പം സ്‌കാർലറ്റും.ജോജോ റാബിറ്റിൽ മികച്ച സഹനടിക്കുള്ള നോമിനേഷനും ലഭിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട 6 വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ നോമിനേഷനിൽ വന്നത് മികവിന്റെ അടയാളമായി തന്നെ കാണാം.

സാധാരണ ഫീൽ ഗുഡ് സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു ചെറിയ വേദനയോടെ മാത്രമേ സിനിമ അവസാന രംഗം കഴിയുമ്പോൾ ഓർക്കാൻ കഴിയൂ.കാണാൻ ശ്രമിക്കുക.ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

MH Views Rating 4/4

http://www.movieholicviews.movie.blog

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് Telegram Channel Link

Leave a comment

Design a site like this with WordPress.com
Get started