1138.Motherless Brooklyn(English,2019)
Drama,Crime.

‘Formosa’ ,ഫ്രാൻക് മിന്ന അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ മരണക്കിടക്കയിൽ വച്ചു അവസാനം പറഞ്ഞ വാക്കാണ്.ലയണൽ എസ്‌റോഗ് എന്ന മിന്നയുടെ മാനസപുത്രൻ അയാളുടെ കൊലപാതകികളെ കണ്ടെത്താൻ ശ്രമിക്കുന്നു.ആ കൊലപാതകത്തിന്റെ ചുരുളഴിയുമോ എന്നതാണ് സിനിമയുടെ പ്രമേയം.
നിയോ നോയർ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സ്റ്റൈലിഷ് അമേരിക്കൻ ചിത്രമാണ് Motherless Brooklyn.അമേരിക്കയിൽ നില നിന്നിരുന്ന രാഷ്ട്രീയം,അതിന്റെ പിന്നിൽ ഉള്ള വംശീയമായ ഇടപെടലുകൾ എല്ലാം പ്രമേയം ആയി വരുന്നുണ്ടെങ്കിലും സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ട്വിസ്റ്റുകളും സസ്പെന്സും എല്ലാം നിറഞ്ഞ ഒന്നായി മാറുന്നുണ്ട്.
നോർട്ടന്റെ Tourette’s Syndrome ഉള്ള കഥാപാത്രം മികച്ചതായിരുന്നു.നോർട്ടൻ തന്നെ സംവിധാനവും ജോനാഥൻ ലെതമിന്റെ നോവലിന് തിരക്കഥ രചിച്ചതും എല്ലാം നിലവാരം പുലർത്തി.ഒരു സൂപ്പർ ഹീറോ ഇമേജ് ഉള്ള കഥാപാത്രം അല്ലായിരുന്നു അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എസ്‌റോഗ്.തന്റെ പ്രത്യേക അവസ്ഥയും ബലഹീനതയും എസ്‌റോഗ് തരണം ചെയ്യന്നത് ഫോട്ടോസ്റ്റാറ്റ് ഓർമ ശക്തിയിലൂടെ ആണ്.
ചിത്രം ഫോക്കസ് ചെയ്യുന്നത് അമേരിക്കയിലെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയം ആണെങ്കിലും ആ സിനിമയുടെ അവസാനം കൊണ്ടെത്തിച്ചത് നന്നായി തോന്നി.ഒരു നോവൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇല്ലേ?അതിനോടൊപ്പം പെട്ടെന്ന് ഗതി മാറുന്ന കഥ കൂടി ആകുമ്പോൾ ചിത്രം ഇഷ്ടപ്പെടും.തരക്കേടില്ലാത്ത ഒരു സിനിമാ അനുഭവം ആയിരുന്നു Motherless Brooklyn.
MH View Rating 3/4
സിനിമയുടെ ലിങ്ക് Telegram Channel Link