1139.Taking Lives (English,2004
Mystery,Crime
പല വര്ഷങ്ങളിലായി ധാരാളം മൃതദേഹങ്ങൾ പൊലീസിന് ലഭിച്ചു.മുഖം വികൃതമാക്കപ്പെട്ട നിലയിൽ ലഭിക്കുന്ന മൃതദേഹങ്ങളുടെ പിന്നാലെ ഉള്ള അന്വേഷണം എങ്ങും എത്താതെ അവസാനിക്കുകയാണ് പതിവ്.എന്നാൽ ഇത്തവണ പതിവ് തെറ്റി.വളരെ ശാന്തമായ ക്യുബെക്കിൽ കണ്ടെത്തിയ മൃതദേഹം പോലീസിനെ ആകെ പിടിച്ചു കുലുക്കി.കേസ് അന്വേഷണത്തിനായി FBI ഉദ്യോഗസ്ഥയെ നിയമിച്ചു.അവർക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമോ?
കേസ് അന്വേഷണ സമയത്താണ് ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം പോലീസ് മനസ്സിലാക്കുന്നത്.ഒപ്പം അയാൾ തിരഞ്ഞെടുക്കുന്ന വിചിത്ര വഴിയും.ഈ വഴികളിൽ സഞ്ചരിക്കുന്ന ആളുടെ ചിന്തയും അതു പോലെ ആയിരിക്കണം.കേസ് അന്വേഷണത്തിന്റെ ഒപ്പം അയാളും മുന്നേറുകയാണ്.
ചില്ലറ സസ്പെൻസ്,ട്വിസ്റ്റ് ഒക്കെ അടങ്ങിയ ചിത്രമാണ് Taking Lives.മികച്ച ചിത്രം എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും നിരാശരാക്കില്ല.ആഞ്ജലീന ജോളി,ഈതന് ഹോക്ക് തുടങ്ങിയവർ അടങ്ങിയ താര നിര.കഥ കുറച്ചു predictable ആണെന്ന് തോന്നി പോയി.എന്നാൽ ആദ്യ പകുതിയിൽ നല്ല രീതിയിൽ തന്നെ മുറുകിയ നിലയിൽ ആയിരുന്നു കേസ് അന്വേഷണം.
ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
MH Views Rating 2.5/4
