1142.Gundala(Indonesian,2019)
Action,Thriller,Super-Hero
ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ സൂപ്പർ ഹീറോ ആണ് ഗുണ്ടല.ഹാസ്‌മിയുടെ കയ്യിൽ നിന്നും വിരിഞ്ഞ ഒരു സൂപ്പർ ഹീറോ.1969 ൽ ആരംഭിച്ചു ഇന്തോനേഷ്യയിൽ പ്രശസ്തമായ സൂപ്പർ ഹീറോയെ 2019 ൽ സിനിമ രൂപത്തിൽ അവതരിപ്പിച്ചു. BumiLangit Cinematic Universe (BCU) എന്ന ബ്രാൻഡിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് ഗുണ്ടല.ജോക്കോ അൻവർ സംവിധാനം ചെയ്ത ചിത്രം.ഇൻഡോനേഷ്യയിലെ പണം വാരി ചിത്രങ്ങളിൽ ഒന്നായി മാറി.
കഥ ഒക്കെ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ പോലെ തന്നെ.പഴയ ഇന്തോനേഷ്യ ആണ് കഥയുടെ പ്രമേയം.രാഷ്ട്രീയ അസ്ഥിരതയും,മാഫിയയുടെ കയ്യിൽ ഭരണ സംവിധാനങ്ങൾ എത്തിച്ചേരുമ്പോൾ അവർക്ക് ഒരു രക്ഷൻ ഉണ്ടാകുന്നു.സൻക്കാക്ക എന്ന പേരുള്ള യുവാവ് സൂപ്പർ ഹീറോ ആയി മാറുന്നു.ഇടിമിന്നൽ എന്നും ഭയപ്പെടുത്തുന്ന യുവാവിൽ നിന്നും അതു അയാളെ ഇത്രയധികം ശക്തി ഉള്ള ആളാക്കുന്നു എന്നതാണ് ഇവിടെ സൂപ്പർ ഹീറോയുടെ ശക്തി.
MCU,DC സിനിമകളുടെ നിലവാരം ഒന്നും പ്രതീക്ഷിച്ചു പോകരുത്.പക്ഷെ ആ ഒരു സ്റ്റൈൽ സിനിമയിൽ അവലംബിച്ചിട്ടുണ്ട് എന്നു തോന്നുന്നു.പ്രത്യേകിച്ചും ബാറ്റ്മാൻ-ഗോതം പോലെ ഒക്കെ പലപ്പോഴും തോന്നി.പക്ഷെ അത്രയും റിച് ആയ ഒരു അവതരണവും ഇല്ല.
ഇന്തോനേഷ്യൻ രീതികളും ആയി കൂടുതൽ നിൽക്കുന്ന,അല്ലെങ്കിൽ അവരുടെ നോസ്റ്റാള്ജിയയുടെ ഭാഗമായ സൂപ്പർ ഹീറോയെ അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്.ആ ഒരു കൗതുകത്തിൽ കാണാൻ പറ്റിയ സിനിമയാണ് ഗുണ്ടല.മറ്റു സൂപ്പർ ഹീറോയുടെ അത്ര വലിയ മാർക്കറ്റ് ഇല്ലാത്തതു കൊണ്ടു അതിന്റെതായ പോരായ്മകളും ഉണ്ട്.എന്നാൽ മറ്റൊരു സംസ്ക്കാരത്തിലൂന്നിയ സൂപ്പർ ഹീറോയെ കാണാൻ താല്പര്യം ഉള്ളവർക്ക് കാണാൻ ശ്രമിക്കാം.
MH View Rating:2.5/4
