
Thriller,Drama
ആ ഹോട്ടലിൽ അന്ന് കുറച്ചു അപരിചിതർ ഒത്തു കൂടി.പല സ്ഥലങ്ങളിൽ നിന്നായി വന്നവർ പരസ്പ്പരം പലപ്പോഴായി പരിചയപ്പെടുന്നു.ഹോട്ടലിന്റെ ഒരു വശം കാലിഫോണിയായും അപ്പുറത്തെ വശം നേവാദയും ആണ്.അങ്ങനെ പ്രത്യേകതകൾ ഉള്ള ഹോട്ടലിന്റെ പേര് El Royale.എന്നാൽ അവരില്ലെല്ലാം എന്തോ ദുരൂഹത ഉള്ളത് പോലെ.രാജകീയമായ പ്രൗഢിയോടെ ഉള്ള ആ ഹോട്ടലും അന്ന് അവിടെ പരിചയപ്പെട്ടവരും പ്രേക്ഷകന്റെ ആദ്യ കാഴ്ചയിൽ തോന്നിയത് പോലെ ആണോ?അന്ന് രാത്രി അവിടെ ചോരക്കളമായി.എങ്ങനെ? സിനിമ കാണുക.അഭിപ്രായങ്ങൾ മാറാൻ സാധ്യതയുണ്ട്.
1969 ലെ അമേരിക്കയുടെ രാഷ്ട്രീയ പശ്ചാത്തലം പലപ്പോഴായി സിനിമയിൽ പറഞ്ഞു പോകുന്നുണ്ട്.ധാരാളം കഥാപാത്രങ്ങൾ,അവരുടെ കണ്ണിലൂടെ കാണുന്ന ഓരോ സംഭവങ്ങളും അതിനെ പിന്തുടരുന്ന കാര്യങ്ങളും.ഒരു സീനിൽ നിന്നും അടുത്ത സംഭവങ്ങളിലേക്കു കഥ യാത്ര ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേകതയാണ്.
കഥാപാത്രങ്ങളുടെ ബാഹുല്യം എന്നാൽ കഥയെ അൽപ്പം പോലും മുഷിപ്പിക്കുന്നില്ല.അടുത്തതെന്തു എന്നൊരു ജിജ്ഞാസ പ്രേക്ഷകനിൽ എത്തിക്കാൻ തീർച്ചയായും ചിത്രത്തിന് കഴിഞ്ഞിട്ടും ഉണ്ട്.തികച്ചും ക്ലാസ് എന്നു വിളിക്കാവുന്ന മേക്കിങ്ങും അവതരണ രീതിയും.വൈകി ആണ് കണ്ടതെങ്കിലും ഫാൻ ആയി പോയി സിനിമ കഴിഞ്ഞപ്പോൾ.
രണ്ടേകാൽ മണിക്കൂറിന്റെ അടുത്തുള്ള ചിത്രം ബോർ അടിപ്പിക്കാത്ത രീതിയിൽ,ഒരു സംഭവത്തിന്റെ തുടർച്ചയായി അടുത്ത സംഭവങ്ങളെ അവതരിപ്പിക്കുന്നതിനോടൊപ്പം അടുത്ത ആളുടെ കഥയിലേക്ക് പോകുമ്പോൾ ഉള്ള കൗതുകം കൂടി ആയപ്പോൾ നന്നായി ഇഷ്ടമായി.നല്ല ഒരു ത്രില്ലർ ചിത്രം.
കണ്ടു നോക്കുക.ഇഷ്ടമാകും.
MH Views Rating:3.5/4
http://www.movieholicviews.movie.blog ൽ ചിത്രത്തിന്റെ ലിങ്ക് Telegram Channel Link