1144.The Good Liar(English,2019)

1144.The Good Liar(English,2019)
           Mystery,Crime.

  റോയി അന്ന് ആണ് ആ സ്ത്രീയെ ആദ്യമായി കാണുന്നത്.ഒരു ഡേറ്റിങ് സൈറ്റിൽ നിന്നും കണ്ട സ്ത്രീയുമായി ആദ്യമായി ഉള്ള കാഴ്ച.വൃദ്ധനായ റോയിയെ സംബന്ധിച്ചു ബാക്കി ഉള്ള ജീവിതത്തിൽലെ ഒരു സഹയാത്രിക ആയി കാണാൻ ആയിരിക്കും ആഗ്രഹം.ആ സ്ത്രീയ്ക്കും അങ്ങനെ ആയിരിക്കണം.സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകന് ആദ്യം മനസ്സിൽ വരുന്ന കഥ ഇതാണ്.എന്നാൽ ഈ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ കാണുന്നത് പോലെ ആണോ?ഇവരുടെ വ്യക്തിത്വങ്ങളിൽ നിഗൂഢത ഉണ്ടോ?

  ഒരു ഫീൽ ഗുഡ് ചിത്രം എന്ന നിലയിൽ ഉള്ള തുടക്കും സിനിമയുടെ പേരും എല്ലാം പ്രേക്ഷകനെ ആദ്യം കുഴപ്പിക്കും.എന്നാൽ പിന്നീട് സിനിമയുടെ സ്വഭാവം മൊത്തത്തിൽ മാറി തുടങ്ങും.കഥാപാത്രങ്ങൾ ഓരോരുത്തരായി അവരുടെ മുഖമുടിയ്ക്കുള്ളിൽ നിന്നും വരുന്നു.എന്നാൽ കണ്ടു കൊണ്ടിരിക്കുന്ന കഥയെ മൊത്തം മാറ്റി കൊണ്ടു ഒരു ക്ളൈമാക്‌സ്.ചില സിനിമകളിൽ കണ്ട രീതി ആണെങ്കിലും ആ ക്ളൈമാക്സിനു ഉള്ള കാരണങ്ങളിൽ ഒക്കെ പുതുമ തോന്നി.നിക്കോളാസ് സിയേർലെയുടെ നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

   റോയിയുടെയും ആ സ്ത്രീയുടെയും കഥയെ കുറിച്ചു കൂടുതൽ അറിയാൻ താൽപ്പര്യം ഉള്ളവർ സിനിമ കാണുക.തരക്കേടില്ലാത്ത ഒരു ചിത്രം.

MH Views Rating:2.5/4

ചിത്രത്തിന്റെ ലിങ്ക് .: Telegram Channel Link

Leave a comment

Design a site like this with WordPress.com
Get started