976.If Only(English,2004) Fantasy,Romance തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട് രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ? Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരംContinue reading “976.If Only(English,2004)”
Author Archives: rakeshmr2017
975.La Mante(French TV mini Series,2017)
975.La Mante(French TV mini Series,2017) Mystery,Thriller,Crime കൊല്ലപ്പെടുത്തിയതിനു ശേഷം തല മുറിച്ചു മാറ്റി ശരീരത്തിന്റെ വലതു വശത്ത് വയ്ക്കുക.ഇതും കൂടി ചേര്‍ത്ത് മൂന്നാമത്തെ കൊലപാതകം.ഈ ഒരു രീതി ആണെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ പ്രതീക്ഷിക്കുന്നു.അതിനു കാരണം ഉണ്ട്.25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ രീതിയില്‍ എട്ടു കൊലപാതകങ്ങള്‍ നടന്നിരുന്നു.സമാനത എന്ന് പറഞ്ഞാല്‍ മതിയാകില്ല.ആദ്യ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അവിടെ ഉണ്ടാവുകയും സംഭവങ്ങള്‍ അതെ പോലെ കാണുകയും ,അതനുസരിച്ച് നടത്തുന്ന കൊലപാതകങ്ങള്‍ പോലെ കൃത്യതയോടെContinue reading “975.La Mante(French TV mini Series,2017)”
974.Bose:Dead/Alive(Web/Mini Series,2017)
974.Bose:Dead/Alive(Web/Mini Series,2017) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണവും അതിനെ കുറിച്ചുള്ള ദുരൂഹതകളും.’ഫോര്മോസ’ യില്‍ നടന്ന പ്ലെയിന്‍ അപകടത്തില്‍, ഒളിവില്‍ ആയിരിക്കുമ്പോള്‍ മരണപ്പെട്ടു എന്നതിനെ എതിര്‍ത്ത് കൊണ്ട് ധാരാളം കഥകള്‍ പിന്നീട് വന്നിരുന്നു.മരണം നടന്നൂ എന്ന് പറഞ്ഞ ദിവസത്തിന് ശേഷം അദ്ധേഹത്തെ പിന്നീട് പല സ്ഥലത്തും കണ്ടതായി പലരും അഭിപ്രായപ്പെടുന്നു.എന്തിനേറെ,ഇന്ത്യയുടെ പ്രധാന മന്ത്രിമാരില്‍ ഒരാളായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിനു മുന്‍പുള്ളContinue reading “974.Bose:Dead/Alive(Web/Mini Series,2017)”
973.Stree(Hindi,2018)
973.Stree(Hindi,2018) Fantasy,Comedy ഗ്രാമത്തിലെ ഉത്സവ ദിനങ്ങളിലെ 4 രാത്രികളില്‍ അവിടെ നിന്നും പുരുഷന്മാര്‍ അപ്രത്യക്ഷരാകുന്നു.’സ്ത്രീ’ എന്നൊരു പ്രേതം ആണത്രേ അതിനു കാരണം.അവരില്‍ നിന്നും ആ ഗ്രാമത്തെ രക്ഷിക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ.ആ ഗ്രാമത്തിലെ പുരുഷന്മാരുടെ രക്ഷകന്‍.പുരുഷന്മാരെ ‘സ്ത്രീ’ എന്ന പ്രേതത്തില്‍ നിന്നും ആരാണ് രക്ഷിക്കാന്‍ വരുക? 2018 ലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ‘സ്ത്രീ’ എന്ന സിനിമയുടെ കഥയാണിത്.ഹൊറര്‍/കോമഡി എന്ന നിലയില്‍ ആണ് ചിത്രംContinue reading “973.Stree(Hindi,2018)”
972.La ragazza nella nebbia(Italian,2017)
972.La ragazza nella nebbia(Italian,2017) Mystery,Crime. വെറും മൂന്നൂറു മീറ്റര്‍ ദൂരത്തു എവിടെയോ വച്ചാണ് അവളെ കാണാതെ പോകുന്നത്.അവളെ ആരെങ്കിലും അപായപ്പെടുത്തുന്നതായി ആരും കണ്ടിട്ടും ഇല്ല.ബലപ്രയോഗം നടന്നതിന്റെ സൂചനകളും ഇല്ല.അപ്പോള്‍ അവളുടെ തിരോധാനത്തിനു പിന്നില്‍ അവളെ അറിയാവുന്ന ആരെങ്കിലും ആയിരുന്നിരിക്കണം.അതാകും നിശബ്ദമായി അവള്‍ അപ്രത്യക്ഷ ആയതു.ആരാണ് അയാള്‍?എന്താണ് അയാളുടെ ഉദ്ദേശം? “Donato Carrisi” എഴുതിയ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനവും തിരക്കഥയും എഴുതി അവതരിപ്പിച്ച ചിത്രമാണ് ‘La ragazzaContinue reading “972.La ragazza nella nebbia(Italian,2017)”
971.Peppermint(English,2018)
971.Peppermint(English,2018) Action,Thriller രാവിലെ നഗരത്തില്‍ എല്ലാവര്ക്കും കാണാവുന്ന രീതിയില്‍,കൊല്ലപ്പെടുത്തിയ ശേഷം മൂന്നു പേരുടെ മൃതദേഹം കാണപ്പെട്ടൂ.സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്നതിലും ഏറെ പക ഉള്ളതായി കാണാം ആ മരണങ്ങളില്‍.അതിനോടൊപ്പം ആര്‍ക്കെക്കെയോ വേണ്ടിയുള്ള മുന്നറിയിപ്പ് കൂടി ആയിരുന്നു അത്.പോലീസ് ,കേസിന്‍റെ പിന്നാല്‍ കൂടി.കൊല്ലപ്പെട്ടവരുടെ മുന്ക്കാല ജീവിതം വച്ച് നോക്കുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത്.അത് ‘അവള്‍’ ആണ്.’അവള്‍’ തിരിച്ചു വന്നിരിക്കുന്നു.ആരാണ് ‘അവള്‍’? ജെനിഫര്‍ ഗാര്‍നര്‍ അഭിനയിച്ച Revenge Thriller ആണ് “Peppermint”.എല്ലാ പ്രതികാരContinue reading “971.Peppermint(English,2018)”
970.Missing You(Korean,2016)
970.Missing You(Korean,2016) Mystery,Thriller 15 വര്‍ഷങ്ങള്‍ക്കു ശേഷം കി-ബം ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങി.വിവാദപരമായ ഒരു കേസില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിച്ച അയാള്‍ പുറത്തിറങ്ങിയതിനു ശേഷം അയാളുടേത് എന്ന് സംശയിക്കുന്ന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.അയാള്‍ പുറത്തു വന്നതും വീണ്ടും പഴയ പോലത്തെ കൊലപാതകങ്ങള്‍ ഉണ്ടാകുന്നു.ഒരു സീരിയല്‍ കില്ലര്‍ വീണ്ടും തന്‍റെ രീതികള്‍ ആരംഭിക്കുന്നത് ആണോ?അതോ?.ആരാണ് കി-ബം?അയാള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരന്‍ ആണോ?? ‘MissingContinue reading “970.Missing You(Korean,2016)”
969.A Bittersweet Life(Korean,2005)
969.A Bittersweet Life(Korean,2005) Action,Thriller. “എത്ര നന്നായി ജോലി ചെയ്താലും ഒരു ചെറിയ പിഴവ് വന്നൂ എന്ന് തോന്നിയാല്‍ ജീവന്‍ വരെ പോകാം’.സുന്‍-വൂവിന്‍റെ ജോലിയും അങ്ങനെ ആയിരുന്നു.7 വര്‍ഷമായി നന്ദിയുള്ള നായയെ പോലെ ജോലി ചെയ്ത അവന്‍ ഒരിക്കല്‍ ഒരു സ്ത്രീയോട് ദാക്ഷിണ്യം കാണിച്ചു.അതോടെ അവന്റെ ജീവിതവും ആദ്യം പറഞ്ഞത് പോലെ ആയി. ‘A Bittersweet Life’ ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.സംവിധായകന്‍ ‘കിം-ജീ വുന്‍’Continue reading “969.A Bittersweet Life(Korean,2005)”
968.I Saw the Devil(Korean,2010)
968.I Saw the Devil(Korean,2010) Thriller,Drama അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ? ‘I Saw the Devil”.കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്നContinue reading “968.I Saw the Devil(Korean,2010)”
967.Searching(English,2018)
967.Searching(English,2018) Mystery,Thriller. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കൊണ്ടിരുന്ന സിനിമ കഴിയുമ്പോള്‍ സംവിധായകന്റെ പേര് കാണുമ്പോള്‍ ‘Aneesh Changanty’.അനീഷ്,എങ്ങാനും മലയാളി ആണോ എന്ന് നോക്കുക ആയിരുന്നു ആദ്യം ചെയ്തത്.ആന്ധ്ര വേരുകള്‍ ഉള്ള അമേരിക്കന്‍-ഇന്ത്യന്‍ ആണെന്ന് മനസ്സിലാക്കി പിന്നീട്.ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ത്രില്ലര്‍ അവാതരിപ്പിച്ച സംവിധായകന്‍ ശരിക്കും ഞെട്ടിച്ചു എന്ന് വേണം പറയാന്‍.2014 ല്‍ റിലീസ് ചെയ്ത ‘Unfriended’ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു.ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍,വീഡിയോ ചാറ്റിലൂടെ ഒക്കെ കഥ അവതരിപ്പിച്ചു എന്നാണുContinue reading “967.Searching(English,2018)”
966.Pariyerum Perumal(Tamil,2018)
966.Pariyerum Perumal(Tamil,2018) “NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്.” ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു ‘സാധാരണ’ ചോദ്യമാണ് “ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?” എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍Continue reading “966.Pariyerum Perumal(Tamil,2018)”
965.Pudhupettai(Tamil,2006)
965.Pudhupettai(Tamil,2006) യുവന്‍ ശങ്കര്‍ രാജയുടെ “എങ്ക ഏരിയ ഉള്ള വരാതെ” പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ് തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍Continue reading “965.Pudhupettai(Tamil,2006)”