952.Hurok(Hungarian,2016) Mystery,Thriller,Fantasy. ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം? “Hurok” എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരുContinue reading “952.Hurok(Hungarian,2016)”
Author Archives: rakeshmr2017
951.Killing Ground(English,2016)
951.Killing Ground(English,2016) Thriller,Horror അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന നായകനും നായികയും.വിജനമായ സ്ഥലത്ത് ടെന്റ് ഉണ്ടാക്കി താമസിക്കുന്നു.വില്ലന്മാര്‍ വരുന്നു.ശുഭം!! മേല്‍പ്പറഞ്ഞ കഥകള്‍ പ്രമേയമായി ധാരാളം സിനിമകള്‍ വന്നിട്ടുള്ളത് കൊണ്ട് തന്നെ ക്ലീഷേ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാകുന്നതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രവചനാത്മകമായ കഥകളില്‍ അവതരിപ്പിക്കുന്ന സംഭവങ്ങളുടെ മേന്മ മാത്രമാകും ഇത്തരം ചിത്രങ്ങളില്‍ അല്‍പ്പം താല്‍പ്പര്യം ഉണ്ടാക്കാന്‍ സാധിക്കുക.Killing Ground ന്റെ അണിയറ പ്രവര്‍ത്തകര്‍ അതിനായി ഒരു ശ്രമം നടത്തിയിട്ടുണ്ടെന്നാണ്Continue reading “951.Killing Ground(English,2016)”
950.UPGRADE(ENGLISH,2018)
950.UPGRADE(ENGLISH,2018) Sci-Fi,Thriller,Action.Mystery തന്‍റെ ഭാര്യയോടൊപ്പം സുഹൃത്തിനെ കാണാന്‍ പോയിട്ട് വരുന്ന വഴി ആയിരുന്നു ആ അപകടം അവര്‍ക്ക് ഉണ്ടായത്.അപകടം നടന്ന ഉടന്‍ തന്നെ കുറച്ചാളുകള്‍ അവിടെ എത്തി.ഭാര്യയെ കൊല്ലപ്പെടുത്തുകയും ഭര്‍ത്താവായ ഗ്രേ ട്രേസിനെ അപകടകരമാം വിധത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.എന്തിനു വേണ്ടി ആണ് അവര്‍ അങ്ങനെ ചെയ്തത്?ആരായിരുന്നു അവര്‍?സാധാരണ ഗതിയില്‍ ഇത്തരം ഒരു ചിത്രത്തിനുള്ള ഉത്തരങ്ങള്‍ ഭൂതക്കാലത്തിന്റെയും ഇപ്പോഴത്തെയും സംഭവങ്ങളെ ആധാരമാക്കിയാകും ഉണ്ടാവുക.എന്നാല്‍ Upgrade അങ്ങനെ ഒരു ചിത്രമാണോ? ഭാവി ലോകം ഇങ്ങനെContinue reading “950.UPGRADE(ENGLISH,2018)”
949.Straw Dogs(English,1971)
949.Straw Dogs(English,1971) Thriller,Action എത്ര പാവത്താന്‍ ആയ മനുഷ്യനും ഒരു ‘ബ്രേക്കിംഗ് പോയിന്റ്’ ഉണ്ടാകും.അയാളെ കുറിച്ച് ലോകത്തിനു പരിചിതമായ ഒരു മുഖം ഉണ്ടാകും.അയാളുടെ വ്യക്തിത്വം ആയി നിര്‍വചിക്കുന്നത് ആ ഒരു വശം ആയിരിക്കും.Dustin Hoffman,Straw Dogs ല്‍ അവതരിപ്പിച്ച ‘ഡേവിഡ് സംനര്‍’ എന്ന കഥാപാത്രത്തിനും ഇത്തരത്തില്‍ ഉള്ള സ്വഭാവം ആയിരുന്നു എന്ന് പറഞ്ഞവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം എന്ന് തോന്നി പോകും ‘Straw Dogs’ കാണുമ്പോള്‍.Continue reading “949.Straw Dogs(English,1971)”
948.Time Trap(English,2017)
948.Time Trap(English,2017) Thriller,Mystery,Adventure,Sci-Fi/Fantasy അവര്‍ അഞ്ചു പേരും യാത്ര തിരിക്കുന്നത് ‘ഹോപ്പര്‍’ എന്ന ആളെ അന്വേഷിച്ചായിരുന്നു.ഒരു സാധാരണ യാത്ര ആയി തുടങ്ങിയ അവരെ കാത്തിരുന്നത് അവിശ്വസനീയം ആയ സംഭവങ്ങള്‍ ആയിരുന്നു.ഹോപ്പറിനെ അന്വേഷിച്ചു ആ ഗുഹയ്ക്കുള്ളിലേക്ക് കയറിയ അവര്‍ ഏതാനും മിനിറ്റുകള്‍ക്കും അപ്പുറം ആ രഹസ്യം മനസ്സിലാക്കുന്നു.അതിനായി നല്‍കിയ വില അവരുടെ കൂട്ടത്തിലെ അഞ്ചാമന്റെ ജീവനായിരുന്നു.എന്ത് രഹസ്യം ആണ് അവര്‍ മനസ്സിലാക്കിയത്? ഇത്രയും വായിച്ചിട്ട് ഈ സിനിമ കാണാന്‍Continue reading “948.Time Trap(English,2017)”
947.Seven Years of Night(Korean,2018)
947.Seven Years of Night(Korean,2018) Thriller ഹ്യൂന്‍-സൂ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അന്നത്തെ ആ രാത്രി തന്‍റെ ജീവിതം ഇത്ര മാത്രം മാറി മറിക്കും എന്ന്.അയാളുടെ ജീവനും, അത് പോലെ ധാരാളം ആളുകളുടെ മരണത്തിലൂടെ കൊടും കുറ്റവാളി ആയ അയാള്‍ വധ ശിക്ഷ കാത്തു ജയിലില്‍ ആണ്.ഒരു പക്ഷെ അങ്ങനെ ഒന്നും അന്ന് സംഭവിച്ചിരുന്നില്ലെങ്കില്‍ ഇത്ര ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ഒരു കുറ്റവാളി ആയി അയാള്‍Continue reading “947.Seven Years of Night(Korean,2018)”
946.The Chronicles of Evil(Korean,2015)
946.The Chronicles of Evil(Korean,2015) Thriller,Mystery. പ്രഭാതത്തില്‍ നഗര മധ്യത്തില്‍ കൊന്നതിനു ശേഷം എല്ലാവരും കാണ്‍കെ കെട്ടി തൂക്കിയ ശവ ശരീരം ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കി.പോലീസും സമ്മര്‍ദ്ദത്തില്‍ ആകുന്നു.അന്വേഷണം ആരംഭിച്ചുവെങ്കിലും വിദഗ്ധമായ രീതിയില്‍ പല സ്ഥലങ്ങളിലും യോജിപ്പിക്കാന്‍ ആകാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു.കാരണം,ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം അറിയുന്ന ഒരാള്‍ ഉണ്ട്.എന്നാല്‍ അയാളുടെ കയ്യില്‍ നിന്നും സംഭവം വഴുതി പോകുന്ന രീതിയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്.ആരാണ് ഇതിനു പിന്നില്‍ എന്ന ചോദ്യം അയാളെ പോലുംContinue reading “946.The Chronicles of Evil(Korean,2015)”
945.The Quiz Scandal(Korean,2010)
945.The Quiz Show Scandal(Korean,2010) Thriller. ‘കോന്‍ ബനേഗ ക്രോര്‍പതി’ യില്‍ നിങള്‍ മത്സരിക്കുക ആണെന്ന് കരുതുക.നിങ്ങള്‍ക്ക് അവസാന ചോദ്യത്തിന്‍റെ ഉത്തരം മാത്രം ആകസ്മികം ആയി ലഭിക്കുന്നു എന്ന് കരുതുക.അവസാനത്തെ ചോദ്യം ഒഴികെ ഉള്ള എല്ലാ ഉത്തരവും പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 15 മത്തെ ചോദ്യം ഉത്തരം പറയുകയും കോടിപതി ആവുകയും ചെയ്യാം.എന്നാല്‍ ഇതില്‍ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടെങ്കിലോ?.”The Quiz Show Scandal” എന്ന കൊറിയന്‍ സിനിമയുടെ പ്രമേയം ഈ കഥയുമായിContinue reading “945.The Quiz Scandal(Korean,2010)”
944.Derailed(Korean,2016)
944.Derailed(Korean,2016) Action,Crime. ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാംContinue reading “944.Derailed(Korean,2016)”
943.6ixty Nin9(Thai,1999)
943.6ixty Nin9(Thai,1999) Mystery,Thriller മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല ‘തും’ എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായിContinue reading “943.6ixty Nin9(Thai,1999)”
942.Deranged(Korean,2012)
942.Deranged(Korean,2012) Thriller രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആണ് അയാള്‍ പുഴയിലെ വെള്ളത്തില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒരു വസ്തു കണ്ടത്.അതെന്താണെന്ന് നോക്കാനുള്ള ശ്രമത്തില്‍ അയാള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു.എന്നാല്‍ അത് എന്താണെന്ന് നോക്കിയപ്പോള്‍ അയാള്‍ ഭയപ്പെട്ടു.കാരണം അതൊരു മൃതദേഹം ആയിരുന്നു.ഭീകരമായ രൂപത്തില്‍ കാണപ്പെട്ട മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ വീണ്ടും വീണ്ടും മൃതദേഹങ്ങള്‍ കാണപ്പെട്ടു തുടങ്ങി.മനുഷ്യനാല്‍ സാധ്യമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ ആയിരുന്നില്ല.പകരം എന്താണ് അത്? രാജ്യമെമ്പാടും പടര്‍ന്ന ഒരുContinue reading “942.Deranged(Korean,2012)”
941.Reasonable Doubt(English,2014)
941.Reasonable Doubt(English,2014) Crime,Mystery അടുത്തായി ജയിച്ച കേസിന്‍റെ വിജയാഘോഷങ്ങള്‍ മദ്യത്തിലേക്ക് നയിച്ചപ്പോള്‍,ഒരു ടാക്സി വിളിച്ചു പോകാമായിരുന്നിട്ടും ചിക്കാഗോയിലെ യുവ അറ്റോര്‍ണി ആയ മിച്ച് സ്വന്തം കാറില്‍ ഡ്രൈവ് ചെയ്തു പോകാന്‍ തന്നെ തീരുമാനിച്ചു.എന്നാല്‍ പോകുന്ന വഴി ഒരാളെ വണ്ടി ഇടിക്കുകയും മിച്ച് പരിഭ്രാന്തന്‍ ആവുകയും ചെയ്യുന്നു.അതിനു വലിയൊരു കാരണം ഉണ്ടായിരുന്നു.തന്‍റെ ഭാവി പോലും മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കി എന്ന കാരണം കൊണ്ട് അയാള്‍ക്ക് നഷ്ടമായേക്കാം.അത് കൊണ്ട് തന്നെContinue reading “941.Reasonable Doubt(English,2014)”