927.Disturbia (English,2007)

927.Disturbia (English,2007)        Mystery,Thriller.     കൗമാരപ്രായക്കാരൻ ആയ ‘കേൽ’ ,അവന്റെ സ്ക്കൂളിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് വീട്ടു തടങ്കലിൽ ആണ്.അവന്റെ ശരീരത്തിൽ ഘടിപ്പിച്ച ബാൻഡ് കാരണം വീടിനു പുറത്തേക്കു പോകാൻ കഴിയാതെ ജീവിക്കുന്നു.തന്റെ പിതാവിന്റെ മരണം അവനെ ആകെ തകർത്തിരുന്നു എന്നതായിരുന്നു സത്യം.അതിന്റെതായ പ്രശ്നങ്ങൾ അവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഈ സമയങ്ങളിൽ അയലത്തെ സുന്ദരിയെ രഹസ്യമായി കാണാൻ വേണ്ടി ആണ് അവൻ ബൈനോക്കുലർ ഉപയോഗിച്ചു തുടങ്ങുന്നത്.കൗമാരത്തിന്റെ ചാപല്യങ്ങൾക്കു ഇടയിൽ അവൻ ഒരുContinue reading “927.Disturbia (English,2007)”

926.Creepy(Japanese,2016)

926.Creepy(Japanese,2016)         Mystery,Thriller          ആറു വർഷങ്ങൾക്കു മുൻപ് 3 പേർ ഒരു കുടുംബത്തിൽ നിന്നും അപ്രത്യക്ഷരായി എന്ന കേസ് ദുരൂഹമായി നില നിൽക്കുമ്പോൾ ആണ് ‘ടാകാകുര’  എന്ന മുൻ പോലീസ് കുറ്റാന്വേഷണ വിദഗ്ധൻ ആ കേസിലേക്കു വരുന്നത്.ക്രിമിനൽ സൈക്കോളജിയിൽ വിദഗ്ധനായ ടാകാകുര ,എന്നാൽ ഒരിക്കൽ തന്റെ നിഗമനങ്ങളിൽ വന്ന പിഴവ് കാരണം ഉണ്ടായ അപകടത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു കോളേജിൽ പഠിപ്പിക്കുന്നു.ആറു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളിൽ നടന്ന ദുരൂഹതയിൽ ഒന്നാണ് സാക്ഷി മൊഴിContinue reading “926.Creepy(Japanese,2016)”

925.Junga(Tamil,2018)

925.Junga(Tamil,2018)     ‘ജുങ്ക’ – ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ ‘ഡോൺ ജുങ്ക’.ഗെറ്റപ്പ് ചേഞ്ച്‌ എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻContinue reading “925.Junga(Tamil,2018)”

924.Summer of ’84(English,2018)

924.Summer of ’84(English,2018)        Mystery    ‘It’,’Hardy Boys’,Famous Five,’Secret Seven ‘,’Goonies’ തുടങ്ങി ’80 കളിലെ തലമുറയ്ക്ക് നൽകിയ മികച്ച ഒരു homage ആണ് Summer of ’84.സിനിമ നടക്കുന്ന കാലഘട്ടം മുതൽ ‘Le Matos’ ന്റെ പശ്ചാത്തല സംഗീതം പോലും പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്കു കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നായിരുന്നു.ടീനേജ് കുറ്റാന്വേഷണ കഥകൾ വായിച്ചു കഥകളുടെ ലോകത്തിലേക്ക്‌ വന്ന ഏതൊരാൾക്കും നൊസ്റ്റാൾജിയ നൽകുന്ന കാലം.’വിന്റേജ്’ ബാലരമ,പൂമ്പാറ്റ,ട്വിങ്കിൾ കാലഘട്ടത്തിലേക്കു ഉള്ള തിരിച്ചുContinue reading “924.Summer of ’84(English,2018)”

923.BHAVESH JOSHI SUPER HERO(HINDI,2018)

923.Bhavesh Joshi Super Hero(Hindi,2018)        Action,Drama  സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ  തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ്Continue reading “923.BHAVESH JOSHI SUPER HERO(HINDI,2018)”

922.THE LIQUIDATOR(MANDARIN,2017)

922.The Liquidator(Mandarin,2017)Mystery,Thriller. തുടരെ ഉള്ള കൊലപാതകങ്ങൾ.ആദ്യം വന്നത് വിവാദമായ ഒരു സ്ക്കൂൾ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഉള്ളതായിരുന്നു.അദ്ധ്യാപകന്റെ ക്രൂരത നഷ്ടപ്പെടുത്തിയ ജീവന് പകരം ചോദിക്കാൻ ആയി “The Light of the City” എന്ന പേരിൽ ഓണ്ലൈനില് നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.ക്രൂരമായ രീതിയിൽ അധ്യാപകൻ കൊല്ലപ്പെടുന്നു.അർഹമായ വിധി എന്നു ഓണ്ലൈന് ജീവികൾ പ്രഖ്യാപിക്കുന്നു.അപ്പോഴാണ് അതിനെ ചുവടു പിടിച്ച് ഒരു അഭിഭാഷകൻ കൊല്ലപ്പെടുന്നത്.അകാരണമായി ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കഷ്ടപ്പാടുകൾ സമ്മാനിച്ച അയാളുടെ മരണവും സോഷ്യൽ മീഡിയയിൽ ആഘോഷം ആകുന്നു.Continue reading “922.THE LIQUIDATOR(MANDARIN,2017)”

921.ETEROS EGO(GREEK,2016)

921.Eteros Ego (Greek,2016)       Mystery കൊലപാതകികൾ ഭൂമിയിൽ കാണപ്പെടുന്ന പ്രത്യേകതരം ജീവികൾ ആണോ?അതോ എല്ലാവരുടെ ഉള്ളിലും ഒരു കൊലയാളി ഉണ്ടാകുമോ?അവസരം വരുമ്പോൾ പുറത്തു വരാൻ?”Eteros Ego” അഥവാ “The Other Me” എന്ന ഗ്രീക്ക് ചിത്രം പൂർണമായും ഈ ഒരു പ്രമേയത്തെ ആസ്പദം ആക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്. തുടരെ ഉണ്ടാകുന്ന 2 കൊലപാതകങ്ങളിൽ തോന്നിയ സാദൃശ്യം ആണ് പോലീസ് ഡെപ്യൂട്ടി ചീഫിനെ കൊലയാളിയുടെ സ്വഭാവങ്ങളെ കുറിച്ചു വിശകലനം നടത്താൻ ആയി ശാസ്ത്രീയ സഹായം തേടുന്നത്.പ്രൊഫസർContinue reading “921.ETEROS EGO(GREEK,2016)”

920.KADAIKKUTTI SINGHAM(TAMIL,2018)

920.Kadaikkutti Singham തമിഴ് പടം 2 ഇറങ്ങിയ സമയത്തു തന്നെ അതിന്റെ നേരെ എതിർ സ്വഭാവം ഉള്ള ഒരു ചിത്രവും ഇറങ്ങി.സിനിമകളിലെ ക്ളീഷേകൾ പൊളിച്ചെടുക്കിയ തമിഴ് പടവും ,പുണ്യ പുരാതന സിനിമാക്കാലം മുതൽ ഉള്ള ക്ളീഷേ കഥയുമായി “കടയ്കുട്ടി സിംഗവും”.”സിംഗം” എന്ന പേരു കുടുംബ സ്വത്തായി പ്രഖ്യാപിക്കാൻ ഇറങ്ങിയിരിക്കുന്ന സൂര്യ-കാർത്തി സഹോദരന്മാരുടെ ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്തു അവതരിപ്പിച്ചപ്പോൾ മികച്ച വിജയം ആണ് നേടിയത്. മനുഷ്യൻ ആദ്യമായി എഴുതിയ കഥകളിൽ ഒന്നാകും ഈ ചിത്രത്തിന്റെ.പുത്രൻ വേണം എന്നContinue reading “920.KADAIKKUTTI SINGHAM(TAMIL,2018)”

919.MOHANLAL(MALAYALAM,2018)

919.മോഹൻലാൽ “Celebrity Worship Syndrome”.വലിയ പേരൊക്കെ ആണെങ്കിലും എല്ലാവർക്കും പരിചിതമായ ഒരു രോഗാവസ്ഥ ആണ് ഇത്.പ്രത്യേകിച്ചും “ഫാനാരന്മാർ” എന്നു പണ്ട് ആരോ വിളിച്ച ആളുകളുടെ അവസ്‌ഥ.ഇതും “മോഹൻലാൽ” എന്ന സിനിമയും ആയുള്ള ബന്ധം എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. “പാവങ്ങളുടെ നോളൻ” എന്നു വിളിക്കാവുന്ന ഒരു സംവിധായകൻ ഉണ്ട് മലയാളത്തിൽ.ആരാണ് അതെന്നു ചോദിച്ചാൽ ഉള്ള ഉത്തരം അൽപ്പം വിചിത്രം ആയി തോന്നാം.’സാജിദ് യാഹിയ’.ആദ്യ സിനിമ ആയ ‘ഇടി’ ഇറങ്ങിയപ്പോൾ പലരും പരിഹസിച്ചിരുന്നു.പക്ഷെ ആContinue reading “919.MOHANLAL(MALAYALAM,2018)”

918.BEFORE I GO TO SLEEP(ENGLISH,2014)

918.Before I Go To Sleep(English,2014)       Mystery,Thriller “താൻ ആരാണെന്നു തനിക്കു അറിയില്ലെങ്കിൽ……..!!! -Before I go to Sleep…. ഓരോ ദിവസവും താൻ ആരാണെന്നു അറിയാതെ ഉണരേണ്ടി വരുക.കൂടെ ഉറങ്ങുന്ന മനുഷ്യൻ തന്റെ ഭർത്താവാണെന്നു അയാൾ പറഞ്ഞു മാത്രം മനസ്സിലാക്കുക.അന്ന് രാവിലെ വരുന്ന ഒരു ഫോണ് കോളിൽ നിന്നു മാത്രം താൻ ആരാണ് എന്നു ഉള്ള അന്വേഷണം തുടരുക.ക്രിസ്റ്റിന് എന്ന കഥാപാത്രം പ്രേക്ഷകന്റെ മുന്നിൽ എത്തുന്ന ആദ്യ നിമിഷം മുതൽ ഇതാണ് കാണുന്നത്.ഇതുContinue reading “918.BEFORE I GO TO SLEEP(ENGLISH,2014)”

917.THE WARNING(SPANISH,2018)

917.The Warning(Spanish,2018)        Mystery,Fantasy.   April 02,2008.      24 Hour Store ലേക്ക് ഡേവിഡ് ,അന്നത്തെ പ്രധാനപ്പെട്ട രാത്രിയുടെ മുന്നൊരുക്കങ്ങൾക്കു ആയി പോകുമ്പോൾ അവന്റെയും സുഹൃത്തു ജോണിന്റെയും ജീവിതങ്ങൾ വരുന്ന ദിവസങ്ങളിൽ മാറി മറിയും എന്നു കരുതിയിട്ടുണ്ടാകില്ല. പത്തു വർഷങ്ങൾക്കു ശേഷം April 12,2018.നിക്കോ എന്ന പത്തു വയസ്സുകാരന്റെ ജീവിതവും അപ്രതീക്ഷിതമായ അപകടത്തെ നേരിടും എന്നൊരു സൂചന ലഭിക്കുന്നു.     ഏതാനും വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന സംഭവങ്ങളെ ParallelContinue reading “917.THE WARNING(SPANISH,2018)”

916.SECRET(MANDARIN,2007)

916.Secret(Mandarin,2007)       Mystery,Romance   രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് ‘യെ’.പെണ്ക്കുട്ടിയുടെ പേര് ‘ലു’.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി ‘യി’ ,ലുവിന് അവളോട്‌ പ്രണയം ആണെന്ന് കരുതുന്നു.Continue reading “916.SECRET(MANDARIN,2007)”

Design a site like this with WordPress.com
Get started