891.Blow Up(English,1966) Mystery,Drama “Blow Up-ഒരു കൊലപാതകത്തിന്റെ നിഗൂഢതയിൽ നിന്നും തോമസിന്റെ മാനസിക പ്രതിഫലനങ്ങളിലൂടെ ഉള്ള യാത്ര.” ലണ്ടൻ നഗരത്തിലെ ഫാഷൻ ഫോട്ടോഗ്രാഫർ ആയ തോമസ് ,തന്റെ മികച്ച ഫോട്ടോകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ആൽബത്തിനു വേണ്ടി ആയിരുന്നു എന്ന് ആ പാർക്കിൽ എത്തിയത്.അവിടെ കണ്ട യുവതിയും അവളുടെ കൂട്ടുകാരനും ഉള്ള ഫോട്ടോകൾ അയാൾ പകർത്തി.പിന്നീട് ആ ഫോട്ടോകൾ develop ചെയ്തെടുത്തപ്പോൾ ആണ് അയാൾ അതിൽ ദുരൂഹമായ ഒന്നു കാണുന്നു.ഒരു കൊലയിലേക്കു നയിക്കുന്ന രംഗങ്ങൾ. Continue reading “891.BLOW UP(ENGLISH,1966)”
Author Archives: rakeshmr2017
890.KHOJ(BENGALI,2017)
890.Khoj(Bengali,2017) Mystery/Crime “ഡോക്റ്ററുടെ പരാതിയുടെ പിന്നിലെ രഹസ്യം” -Khoj ഷെർലോക് ഹോംസിനെ അനുകരിച്ചു മികച്ച കുറ്റാന്വേഷണ കഥകളും സിനിമകളും ബംഗാളിൽ നിന്നും ധാരാളം വന്നിട്ടുണ്ട്.വന്നു കൊണ്ടിരിക്കുന്നു.എനിക്ക് ബംഗാളി സിനിമയുടെ കലാപരമായ സവിശേഷതകളെക്കാളും ആകർഷിച്ചത് ഇത്തരം പ്രമേയങ്ങൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു.ഭാഷയുടെ ഭംഗിയും കൂടി ആകുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് മിക്ക ബംഗാളി ചിത്രവും. Whodunnit,Wheredunnit,Whydunnit എന്നീ ചോദ്യങ്ങൾ ആകും ‘ഖോജ്’സിനിമയുടെ ആദ്യ അര മണിക്കൂറിൽ പ്രേക്ഷകന് ഉണ്ടാവുക.ഒരു സ്ത്രീയുടെ കരച്ചിൽContinue reading “890.KHOJ(BENGALI,2017)”
889.THE FIVE(KOREAN,2013)
889.The Five(Korean,2013) Thriller,Drama “ഒരു നിസഹായയുടെ പ്രതികാരം – The Five” സുന്ദരികളായ സ്ത്രീകൾ,എന്നാൽ അവർക്ക് അടുത്ത ജന്മത്തിൽ എങ്കിലും നന്നായി ജീവിക്കാൻ സാധിക്കണം എന്നു ആണ് അയാൾ ചിന്തിച്ചിരുന്നത്.അതിനായി അവർക്ക് ഈ ജന്മത്തിൽ നിന്നും മോക്ഷം നൽകുന്ന ജോലി കൂടി അയാൾ ഏറ്റെടുക്കുന്നു.തന്റെ ഇരയുടെ കണ്ണിൽ നോക്കി അവരെ ക്രൂരമായി കൊലപ്പെടുത്തി അവരുടെ എല്ലുകളിൽ നിന്നും ചെറിയ ശിൽപ്പങ്ങൾ നിർമിക്കുകയും അവരിൽ കൗതുകം തോന്നുകയും ചെയ്യുന്ന വസ്തു തന്റെ ജോലിക്കുള്ളContinue reading “889.THE FIVE(KOREAN,2013)”
888.THE WHISKEY ROBBER(HUNGARIAN,2017)
888.The Whiskey Robber(Hungarian,2017) Thriller,Biography “വിസ്കി കുടിച്ചതിനു ശേഷം മോഷണം നടത്തുന്ന ‘മാന്യനായ’ ഹൻഗേറിയൻ കള്ളന്റെ കഥ”- ‘The Whiskey Robber’ a.k.a ‘A Viszkis’ ഓരോ നാട്ടിലെയും പോലീസിനെ ഏറെ കുഴപ്പിക്കുന്ന മാന്യനായ കള്ളന് ലഭിക്കുന്ന ഒരു നായക പരിവേഷം ഉണ്ടാകും.പലപ്പോഴും സോഷ്യലിസം,ക്യാപിറ്റലിസം തുടങ്ങിയ “ഇസം” ങ്ങളോട് അവരുടെ വീര സാഹസിക കഥകൾ ചേർത്തു വായിക്കുന്നതും,പിന്നീട് നാടോടി കഥകൾ പോലെ അവരുടെ കഥകളും glorify ചെയ്യുകയും സ്വാഭാവികം.’ജെന്റിൽമാൻ റോബറി’ എന്നContinue reading “888.THE WHISKEY ROBBER(HUNGARIAN,2017)”
887.IRAVUKKu AYIRAM KANKAL(TAMIL,
887.Iravukku Ayiram Kankal(Tamil,2018) Mystery,Crime “ഇരവുക്കു ആയിരം കൺകൾ”-ട്വിസ്റ്റുകളുടെ പ്രളയം!! തമിഴ് എഴുത്തുകാരിൽ അപസർപ്പക കഥകൾ എഴുതുന്നവരുടെ സ്ഥിരം വായനക്കാർ ധാരാളം ഉണ്ടാകും.പലപ്പോഴും ആ കഥകൾ ഒക്കെ തന്നെ സിനിമ ആക്കാൻ കഴിയാതെ പോയ ചെറു നോവലുകൾ ആയി ഒതുങ്ങും.ഒരു പരിധി വരെ വായനക്കാർക്ക് എങ്കിലും. പണ്ട് “വികടൻ” പോലെ ഉള്ള പല മാസികകളിലും ഇത്തരം കഥകൾ വായിച്ചത് ഓർമ വരുന്നു.ഒരു തമിഴ് മസാല ചിത്രം പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ശൈലിയിൽ ഉള്ള കഥാപാത്രങ്ങളുടെContinue reading “887.IRAVUKKu AYIRAM KANKAL(TAMIL,”
886.GOLDEN SLUMBER(KOREAN,2018)
886.Golden Slumber(Korean,2018) Action,Thriller. നിരപരാധിയുടെ നേരെ തോക്കുകൾ നീളുമ്പോൾ -Golden Slumber.Jason Bourne meets Gun-Wu‘Bourne’ പരമ്പരയിലെ സിനിമയിലെ ജേസൻ ബോർണ് ഒരു സാധു മനുഷ്യൻ ആയിരുന്നെങ്കിലോ?ജേസൻ ,തന്നെ കൊല്ലാൻ നടക്കുന്നവരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നെങ്കിലും സ്വന്തം രീതിയിൽ പ്രതിരോധം ഒരുക്കാൻ അയാൾക്ക് സാധിച്ചിരുന്നു.എന്നാൽ “Golden Slumber” ലെ ‘ഗുൻ വൂ’ ഇതിനു നേരെ വിപരീത സ്വഭാവക്കാരൻ ആയിരുന്നു സമാനമായ ഒരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടി വന്നപ്പോൾ.ആയാളും ഓടി രക്ഷപ്പെടുന്നുണ്ട്.പക്ഷെ വ്യത്യാസം,Continue reading “886.GOLDEN SLUMBER(KOREAN,2018)”
885.RAID(HINDI,2018)
885.Raid(Hindi,2018) Thriller ഒരു ഒന്നൊന്നര റെയ്ഡിന്റെ കഥയുമായി Raid. അഴിമതി ഒഴിഞ്ഞു ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആലോചിക്കാൻ പോലും കഴിയില്ല.പലപ്പോഴും ‘വോട്ട് ബാങ്ക്’ രാഷ്ട്രീയം കളിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചിലരുടെ എല്ലാം താൽപ്പര്യങ്ങൾ സംരക്ഷിച്ചേ മതിയാകൂ,തങ്ങളുടെ അധികാരം നില നിർത്താൻ.ഇത്തരം നീക്കുപ്പോക്കലുകൾ രാജ്യത്തിനു സൃഷ്ടിക്കുന്നത് ഭീകരമായ സാമ്പത്തിക സ്ഥിതി വിശേഷം ആണ്.തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പോലും കഴിയാത്ത അത്ര നാശ നഷ്ടം അഴിമതിയിൽ മുങ്ങി കുളിച്ച രാഷ്ട്രീയക്കാർ,ബിസിനസുകാർ എന്നിവർ നൽകിയിട്ടുണ്ടെന്ന് ഉള്ളത്Continue reading “885.RAID(HINDI,2018)”
884.PARAVA(MALAYLAM,2017)
884.Parava(Malayalam,2017) Action,Drama Rakesh Manoharan:സൗഹൃദത്തിന്റെ ചിറകടി-പറവ 2017 ൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും ഇഷ്ട ചിത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ ആണ് ‘പറവ’ കാണാതെ അങ്ങനെ ഒരു ലിസ്റ്റിന് പ്രസക്തി ഇല്ല എന്നു സുഹൃത്തുക്കളിൽ നിന്നും മനസ്സിലായി ആ ഉദ്യമം ഉപേക്ഷിച്ചു.പ്രതീക്ഷ തെറ്റിയില്ല.മികച്ച ഒരു സിനിമാനുഭവം ആയിരുന്നു പറവ.എന്തു ഭംഗിയായി ആണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ സ്വാഭാവികമായ കഥാപാത്രങ്ങൾ.ലാറ്റിൻ അമേരിക്കൻ ചിത്രങ്ങളിലെ പോലുള്ള ഒരു മേയ്ക്കിങ്.മലയാള സിനിമ നല്ലതു പോലെContinue reading “884.PARAVA(MALAYLAM,2017)”
883.KAALAKAANDI(HINDi,2018)
883.Kaalakaandi(Hindi,2018) Comedy,Thriller. മോശം സിനിമ എന്ന അഭിപ്രായങ്ങള്‍ വായിച്ചു കൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിക്കുന്നത്.’Delhi Belly’ യുടെ സംവിധായകന്‍ അക്ഷത് വെര്‍മ എഴുതി,സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തന്നെയാണ് ചിത്രം കാണാന്‍ ആരംഭിച്ചതും.മോശം ആകും എന്നുള്ള മുന്വിധി കാരണമാകും,എന്നാല്‍ ‘കാലകാണ്ടി’ ഇഷ്ടമായി. ദല്‍ഹി ബെല്ലി പോലെ തന്നെ ഡാര്‍ക്ക് ഹ്യൂമറിലൂടെ ആയിരിക്കും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചന കാരണം ആ രീതിയില്‍ സിനിമയെ കാണുവാന്‍Continue reading “883.KAALAKAANDI(HINDi,2018)”
882.CONTAGION(ENGLISH,2011)
882.Contagion(English,2011) Thriller. ‘Contagion’ കാലത്തെ അതിജീവിച്ച,പ്രവചന സ്വഭാവമുള്ള കാലഘട്ടത്തിന്‍റെ മെഡിക്കല്‍ ത്രില്ലര്‍!! ആദ്യ തന്നെ ഒരു ജാമ്യം എടുത്തു കൊണ്ട് തുടങ്ങുന്നു.മെഡിക്കല്‍ വിഷയങ്ങള്‍ ഉള്ള അറിവ് ചുറ്റും ഉള്ളത് കണ്ടും കേട്ടും വായിച്ചും മാത്രം പരിചയം ആണ് ഉള്ളത്.ഇപ്പോള്‍ പടരുന്ന ‘നിപ’ വൈറസും അതിനെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആയി ചെറുതല്ലാത്ത ഒരു ബന്ധം ചിത്രത്തില്‍ കാണാന്‍ സാധിച്ചു ആ അറിവ് വച്ച്.വസ്തുതകളും ആയി എത്ര മാത്രം സത്യം ഉണ്ടെന്നുള്ളത് ശാസ്ത്രീയമായി വിശകലനംContinue reading “882.CONTAGION(ENGLISH,2011)”
881.SILENT WITNESS(MANDARIN,2013)
881.Silent Witness(Mandarin,2013)Mystery,Thriller മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും – Silent Witness. മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടംContinue reading “881.SILENT WITNESS(MANDARIN,2013)”
880.DEATH WISH(ENGLISH,2018)
880.Death Wish Death Wish-പോൾ കേഴ്‌സിയുടെ പുതിയ അവതാരം ചാള്സ് ബ്രോസ്നന്റെ പഴയ കൾട് സിനിമ പരമ്പര ചിലർക്കെങ്കിലും ഓർമ കാണും എന്നു വിശ്വസിക്കുന്നു.പോൾ കേഴ്‌സി എന്ന ആര്കിടെക്റ്റ് തന്റെ കുടുംബത്തിന് നേരിട്ട ദുരന്തം കാരണം നിയമം കയ്യിൽ എടുക്കാൻ തീരുമാനിക്കുന്നത് ആണ് ആ സിനിമയുടെ ഇതിവൃത്തം.അതിനെ പിന്തുടർന്ന ചിത്രങ്ങളും അതേ പാത പിന്തുടർന്നൂ.അങ്ങനെ മൊത്തത്തിൽ അഞ്ചു സിനിമകൾ.”Death Wish പരമ്പര” 2018 ൽ ‘ഏലി റോത്’ ബ്രൂസ് വില്ലീസുമായി ആയി ആദ്യ ഭാഗത്തെContinue reading “880.DEATH WISH(ENGLISH,2018)”