867.REBECCA(ENGLISH,1940)

Rebecca,ഹിച്കോക് ക്ലാസിക്ക്!!    ഒരു നടനോ നടിയോ ‘പ്രത്യേക കഥാപാത്രമായി’ സ്‌ക്രീനിൽ വരാതെയും എന്നാൽ സൂചനകളിലൂടെയോ അല്ലെങ്കിൽ ചിത്ര രൂപത്തിലോ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും,സിനിമയുടെ ആത്മാവ് മുഴുവൻ അത്തരം ഒരു ചിത്രത്തിൽ കേന്ദ്രീകൃതം ആയി മാറുകയും ചെയ്യാറുണ്ട്.’റബേക്ക’ എന്ന ആൽഫ്രഡ് ഹിച്കോക് ചിത്രം അത്തരത്തിൽ ഒന്നാണ്.   ‘മണിച്ചിത്രത്താഴ്’ ഇത്തരം ഒരു ആശയം പ്രയോജനപ്പെടുത്തിയ ചിത്രമാണ് .ചിത്രത്തിൽ ഉടനീളം പേരിലൂടെ മാത്രം ജീവിച്ച കഥാപാത്രങ്ങളും ഏറെയുണ്ട്.റബേക്കയും മണിച്ചിത്രത്താഴും ഇത്തരത്തിൽ ഉള്ള ഒരു ചെറിയ സാമ്യം കാണാവുന്ന ചിത്രങ്ങളാണ്.സ്‌ക്രീനിൽContinue reading “867.REBECCA(ENGLISH,1940)”

866.SHALLOW GRAVE(ENGLISH,1994)

“Shallow Grave”- ‘ ഒരു പെട്ടി നിറയെ കാശും ഒരു മൃതദേഹവും”!!   ലോകത്ത് പണം വരുത്തിയിരിക്കുന്ന അത്ര മാറ്റങ്ങൾ മറ്റൊന്നും വരുത്തിയിയിട്ടില്ല എന്നു കരുതുന്നു.വസ്തുക്കൾ എന്നതിൽ ഉപരി മനുഷ്യരിലും പണം വരുത്തുന്ന മാറ്റങ്ങൾ പ്രവചനത്തിനും അപ്പുറം ആണ്.നിങ്ങൾ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിൽ മൃതദേഹം കണ്ടെത്തിയാൽ എന്തു ചെയ്യും?പോലീസിനെ അറിയിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക.അല്ലെ??   എന്നാൽ ആ മൃതദേഹത്തിന്റെ ആടുക്കൽ ഒരു പെട്ടി നിറയെ പണവും ഉണ്ടെങ്കിലോ?????ആദ്യം പറഞ്ഞത് ആയിരിക്കില്ല അല്ലെ ഉത്തരം!!??? ആContinue reading “866.SHALLOW GRAVE(ENGLISH,1994)”

865.THE COMMUTER(ENGLISH,2018)

“The Commuter”-“ലിയാം നീസന്റെ രക്ഷകൻ മൊഞ്ചൊന്നും അത്ര എളുപ്പത്തിൽ പോയ്‌പോകില്ല” ഒരേ പാറ്റേർനിൽ എത്ര സിനിമ വന്നാലും ‘ലിയാം നീസൻ’ എന്ന ഫാക്റ്റർ കാരണം സിനിമകൾ അധികം മടുക്കില്ല.പ്രത്യേകിച്ചും ‘രക്ഷകൻ’ റോളുകൾ മുഖമുദ്ര ആക്കിയ ഒരാൾ ഈ പ്രായത്തിലും,ക്ഷീണിതന് ആയി ഇടയ്ക്കു കാണപ്പെട്ടെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് പ്രേക്ഷകരുടെ മുന്നിൽ നിയന്ത്രിച്ചു കൊണ്ടു പോകുന്ന ചിത്രമാണ് “The Commuter”.   മുൻ പോലീസ് ഉദ്യോഗസ്ഥനായ മൈക്കിൾ,കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്ന ജോലിക്കായി ട്രെയിനിനെ ആശ്രയിക്കുന്നു.സ്ഥിരം യാത്രക്കാർ പലരുമായുംContinue reading “865.THE COMMUTER(ENGLISH,2018)”

864.THE MERCILESS(KOREAN,2017)

“ട്വിസ്റ്റുകളിലൂടെ ഒരു കൊറിയൻ ചിത്രം -The Merciless”   കൊറിയൻ ത്രില്ലർ/മിസ്റ്ററി സിനിമകളിൽ ട്വിസ്റ്റുകൾക്കു ക്ഷാമം ഇല്ലെങ്കിലും ഒരു ചിത്രത്തിൽ ഒരോ രംഗത്തിന് പിന്നിലും ട്വിസ്റ്റുമായി അധോലോകത്തിന്റെ കഥ പറയുകയാണ് The Merciless.പറഞ്ഞു കേട്ട കഥ ആണെങ്കിലും ബന്ധങ്ങളിൽ ചതിയുടെ കരി പുരണ്ട കഥാപാത്രങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയിലും അതു വരെ കാണിച്ചതിന് വിപരീതമായ മറ്റൊരു മുഖം.സിനിമയുടെ കഥയെ ഇങ്ങനെ ചുരുക്കാം.   ജേ-ഹോ അംഗമായ അധോലോക ഗ്യാങിലെ രണ്ടാമൻ ആണ്.അയാൾ ജയിലിൽ ആയിരുന്നപ്പോൾ ലഭിച്ച സുഹൃത്തുContinue reading “864.THE MERCILESS(KOREAN,2017)”

863.BANK ATTACK(KOREAN,2007)

ഒരു ചെറിയ ബാങ്ക് മോഷണം -Bank Attack     ഒരു ബാങ്കിൽ മോഷണം നടക്കുകയാണ്.മോഷ്ടാവ് മോഷണത്തിൽ മുൻ പരിചയം ഇല്ലാത്ത ആളാണ്.അയാളുടെ പ്രവർത്തിയിൽ lack of experience വ്യക്തമായി കാണാം.അയാളെയും ബാങ്കിൽ ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു കൊണ്ടു കൂടുതൽ അപകടകാരികൾ ആയ 2 മോഷ്ടാക്കൾ കൂടി അവിടെ എത്തുന്നു.ഇവർ  ഒന്നും അറിയാതെ മൂന്നാമതൊരാളും!!  Bank Attack എന്ന കൊറിയൻ ചിത്രത്തിന്റെ ഇതിവൃത്തം ഇതാണ്.മൂന്നു കൂട്ടർക്കും ബാങ്കിൽ മോഷണം നടത്തുക എന്നതാണ് ലക്ഷ്യം എങ്കിലും അതിനു പിന്നിൽ ഉള്ളContinue reading “863.BANK ATTACK(KOREAN,2007)”

862.PERFECT STRANGERS(ITALIAN,2016)

“ഫോണുകൾ കഥ പറഞ്ഞു തുടങ്ങുമ്പോൾ!!! Perfect Strangers” സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട കഥ ആണ് ഈ ചിത്രത്തിനുള്ളത്.7 സുഹൃത്തുക്കൾ ഒരു രാത്രിയിൽ അവരിൽ ഒരാളുടെ വീട്ടിൽ ഒത്തുക്കൂടുന്നു.ചന്ദ്രഗ്രഹണം നടക്കുന്ന ആ രാത്രിയിൽ അവരിൽ പലരുടെയും ജീവിതത്തിലും ഗ്രഹണം സംഭവിക്കുന്നു.കാരണം അവർ തന്നെ താല്പര്യമെടുത്തു തുടങ്ങിയ ഒരു കളി.അന്ന് അവർ ഒത്തുക്കൂടുമ്പോൾ രഹസ്യങ്ങൾ ഒന്നുമില്ലാതെ അവരിൽ ഓരോരുത്തർക്കും അന്ന് വരുന്ന ഫോണ് കോളുകൾ,സന്ദേശങ്ങൾ തുടങ്ങി എല്ലാം പരസ്യമാക്കണം. വളരെയധികം താല്പ്പര്യം തോന്നുന്ന പ്രമേയം.പ്രത്യേകിച്ചും മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കാതു കൂർപ്പിക്കാൻ ഉള്ളContinue reading “862.PERFECT STRANGERS(ITALIAN,2016)”

861.DOUBLE INDEMNITY(ENGLISH,1944)

നെഫ് ആദ്യമായി ഫില്ലിസിനെ കാണുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്തരത്തില്‍ ഒരു കുറ്റസമ്മതം ദിക്റ്റഫോണിലൂടെ നടത്തുമെന്ന്.ആ രാത്രി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം രാത്രികളിയുടെ ശേഷിപ്പുകള്‍ ആയിരുന്നു.പുരുഷ സഹജമായ മന:ചാഞ്ചല്യം അയാളെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.ഒരു ഇന്ഷുറന്സ് എജന്റ്റ് ആയിരുന്ന നെഫ്,തന്റെ ജോലിയില്‍ സമര്‍ത്ഥനായിരുന്നു.തന്റെ വാക്ചാതുരിയില്‍ അഭിമാനിച്ചിരുന്ന,ആത്മവിശ്വാസം ഉണ്ടായിരുന്ന അയാള്‍ മികച്ച ഒരു കച്ചവടക്കാരന്‍ കൂടി ആയിരുന്നു.ഒരു ഇന്ഷുറന്സ് പോളിസിയുടെ കാര്യം സംസാരിക്കാനായി കോടീശ്വരനായ ടിചെര്‍സനെ കാണാനായി എത്തിയപ്പോള്‍ ആണ് നെഫ് അയാളുടെ ഭാര്യയായ ഫില്ലീസിനെ കണ്ടുContinue reading “861.DOUBLE INDEMNITY(ENGLISH,1944)”

860.WITNESS FOR THE PROSECUTION(ENGLISH,1957)

‘നിങ്ങള്‍ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കരുത്”.ക്ലൈമാക്സിലെ ഒരു പത്തു മിനിട്ട് കൊണ്ട് ഒരു ചിത്രത്തിന് എത്ര മാത്രം ട്വിസ്റ്റുകള്‍ നല്‍കാം എന്ന് മികച്ച രീതിയില്‍  അവതരിപ്പിക്കുന്നു ‘ബില്ലി വില്ദര്‍’ സംവിധാനം ചെയ്ത, ‘അപസര്‍പ്പക കഥകളുടെ രാജ്ഞി’ ആയിരുന്ന “അഗത ക്രിസ്റ്റിയുടെ” കഥയുടെ ദൃശ്യാവിഷ്ക്കാരത്തില്‍.കാലത്തിനെ അതിജീവിക്കുന്ന സൃഷ്ടികള്‍ എന്നൊക്കെ പറയാറില്ലേ?അത്തരത്തില്‍ ഒരു മാസ്റ്റര്‍പീസ് ആണ് ‘Witness for the Prosecution’.1957 ല്‍ റിലീസ് ആയ ചിത്രം പിന്നീട് അതിന്റെ പല വകഭേദങ്ങള്‍ ആയി ടിContinue reading “860.WITNESS FOR THE PROSECUTION(ENGLISH,1957)”

859.MOLLY’S GAME(ENGLISH,2017)

‘പോക്കര്‍ മത്സരങ്ങളിലെ രാജ്ഞിയുടെ കുപ്രസിദ്ധ കഥ’-Molly’s game അര്‍ദ്ധ രാത്രി ഉറക്കത്തില്‍ പോലീസ് മോളിയുടെ വീട് വളഞ്ഞിരിക്കുക ആണെന്നും ഇഉടന്‍ തന്നെ പുറത്തേക്കു വരാനും ആവശ്യപ്പെടുന്നു.വലിയ സന്നാഹങ്ങളോടെ വന്ന പോലീസ് അവളെ അറസ്റ്റ് ചെയ്തു.ആരാണ് മോളി ബ്ലൂം?എന്താണ് അവള്‍ ചെയ്ത കുറ്റം?സ്പോര്‍ട്സില്‍ ഏറ്റവും നിരാശാജനകമായ അവസ്ഥ എന്താണ് എന്നുള്ള ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും ‘മേരി ബ്ലൂം’ ഒരു കഥ പറഞ്ഞു തുടങ്ങുന്നു.പ്രേക്ഷകന് ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്താന്‍ ഉള്ള ഒരു അവസരം.ആContinue reading “859.MOLLY’S GAME(ENGLISH,2017)”

858.TSOTSI(ZULU,2005)

“Tsotsi-തിരിച്ചറിവിന്‍റെ കഥ”  ‘ ട്സോട്ട്സി’ ഒരു പ്രതീകം ആണ്.ആഫ്രിക്കയിലെ വേദനിപ്പിക്കുന്ന യാഥാര്‍ത്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തിന്റെ.ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഭൂമിയില്‍ ട്സോട്ട്സി ഒരു specimen ആണ്.സാഹചര്യങ്ങള്‍ ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരന്‍ ആക്കുമെന്നും ,അതെ സാഹചര്യം തന്നെ മനുഷ്യനില്‍ നന്മയെ എങ്ങനെ കണ്ടെത്തും എന്നും.വികാരങ്ങള്‍ തീരെ ഇല്ലാത്ത കഥാപാത്രം ആണ് ട്സോട്ട്സി.അവന്‍ ആരെയും ഉപദ്രവിക്കും,കൊല്ലും.അവന്റെ കൂടെ ഉള്ളവരുടെ പോലും കാര്യം മറ്റൊന്ന് ആയിരുന്നില്ല.അവന്‍ ഒരു മനുഷ്യന്‍ തന്നെ ആണോ എന്ന് പലരും സംശയിച്ചിരുന്നു.   ജോഹ്നസ്ബെര്‍ഗിലെContinue reading “858.TSOTSI(ZULU,2005)”

857.VOLVER(SPANISH,2006)

  “പരേതരുടെ തിരിച്ചു വരവ്’- Volver സ്പെയ്നിലെ ആ കൊച്ചു ഗ്രാമത്തിലെ ആണുങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയും,അവരുടെ സ്ത്രീകള്‍ വളരെക്കാലം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു.ഒട്ടേറെ സമയം തങ്ങള്‍ക്കായി ബാക്കി ഉള്ള അവരില്‍ പലരും സ്വന്തം പേരില്‍ കല്ലറകള്‍ ഒരുക്കുകയും അതിനെ തങ്ങളുടെ രണ്ടാം വീട് എന്ന പോലെ പരിപാലിക്കുകയും ചെയ്യുന്നു.എപ്പോഴും കാറ്റ് വീശുന്ന ആ ഗ്രാമത്തില്‍ മരിച്ചവരുടെ തിരിച്ചു വരവുകള്‍ വിഷയം ആകാറുണ്ട്.ഐറിന്‍ അത്തരത്തില്‍ ഒരാളായിരുന്നു.14 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു അപകടത്തില്‍ മറിച്ചുContinue reading “857.VOLVER(SPANISH,2006)”

856.THE BREADWINNER(ENGLISH,2017)

  സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് ‘The Breadwinner” എന്ന അനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണം നേടിയ കുപ്രസിദ്ധി പ്രസിദ്ധമാണ്.അവരുടെ ശരിയത്ത് നിയമങ്ങളിലെ ഏറ്റവും പ്രാകൃതം ആയിരുന്ന ഒന്നായിരുന്നു സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരിട്ട കൂച്ചുവിലങ്ങ്.മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന എന്തെങ്കിലും സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ അവര്‍ കഠിന ശിക്ഷയ്ക്ക് വിധേയര്‍ ആകണം എന്നായിരുന്നു അവരുടെContinue reading “856.THE BREADWINNER(ENGLISH,2017)”

Design a site like this with WordPress.com
Get started