759.2:22(ENGLISH,2017)

759.2:22(ENGLISH,2017),|Thriller|Fantasy|,Dir:-Paul Currie,*ing:-Teresa Palmer, Michiel Huisman, Sam Reid.   ഓസ്‌ട്രേലിയൻ-അമേരിക്കൻ സംരംഭം ആയ ഈ ചിത്രത്തിൽ നായകൻ ആയ Dylan പൈലറ്റ് ആകാൻ ഉള്ള പഠനം കഴിഞ്ഞെങ്കിലും അതു തന്റെ മേഖല അല്ല എന്ന് തീരുമാനിച്ചു പകരം വ്യോമമേഖലയോട് അടുത്തു നിൽക്കുന്ന Air Traffic Conttoller ആയി ജോലി ചെയ്യുന്നു.സ്ഥിരം Pattern കൾ ഓരോന്നിലും കാണുന്ന അയാൾക്ക്‌ എന്നാൽ ഒരു പ്രത്യേക സമയത്തു തന്റെ ജോലിയിലെ മികവ് പുറത്തെടുക്കാൻ ആയില്ല.അപകടകരമായ ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആയContinue reading “759.2:22(ENGLISH,2017)”

758.LENS(MALAYALAM,2017)

758.LENS(MALAYALAM,2017),|Thriller|,Dir:-Jayaprakash Radhakrishnan,*ing:-Jayaprakash Radhakrishnan, Misha Ghoshal, Ashwathy Lal, Kulothungan Udayakumar, Anand Sami. ‘അയാളെ’ തേടി അന്ന് ആ അതിഥി എത്തി.ജീവിതത്തിൽ അയാൾ അനുഭവിച്ച “സുഖത്തിന്റെ” കണക്കെടുപ്പിന് വന്ന അതിഥി.ക്ഷണിക്കപ്പെടാതെ,മുൻകൂട്ടി അറിയിക്കാതെ വന്ന ആ അതിഥിക്കു ‘അയാളോട്’ പറയാൻ ഏറെ ഉണ്ടായിരുന്നു.ഒരു പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാളുടെ വില സ്വയം ‘അയാൾ’ തന്നെ മനസ്സിലാക്കുന്ന അപൂർവ സന്ദർഭം ആയിരുന്നത്.അതിഥിക്കു ചോദിക്കാൻ ചോദ്യങ്ങളും ‘അയാൾക്ക്‌’ അതിന്റെ ഉത്തരങ്ങൾ നൽകുകയും വേണം.ഒരു പക്ഷെ അയാളുടെ ജീവിതത്തിലെContinue reading “758.LENS(MALAYALAM,2017)”

757.MEA CULPA(FRENCH,2014)

757.MEA CULPA(FRENCH,2014),|Crime|Thriller|,Dir:-Fred Cavayé,*ing:-Vincent Lindon, Gilles Lellouche, Nadine Labaki.   നല്ല സൗഹൃദങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്.മോശം സമയത്ത് പോലും നല്ല സൌഹൃദങ്ങള്‍ ഒരു കൈ താങ്ങ് ആയിരിക്കും.സൈമണ്‍ ഇപ്പോള്‍ ആ ഒരു അവസ്ഥയില്‍ ആണ്.കുടുംബ ജീവിതം തകര്‍ന്ന്,ഒരു അപകടത്തില്‍ തന്‍റെ ജോലിയില്‍ പ്രശ്നം ഉണ്ടാവുകയും അതിനോട് അനുബന്ധിച്ച് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നൂ അയാള്‍ക്ക്‌.അയാള്‍ ഉണ്ടാക്കിയ അപകടം ഇന്നും ഒരു ദു:സ്വപ്നം  പോലെ അയാളെ വേട്ടയാടുന്നുണ്ട്‌.ഇപ്പോള്‍ ജീവിതത്തില്‍ ആകെ ഉള്ള ആശ്വാസം മകന്‍ മാത്രം ആണ്.  Continue reading “757.MEA CULPA(FRENCH,2014)”

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.     തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന്Continue reading “756.NIGHTFALL(2012,CANTONESE)”

755.THE ADVOCATE:A MISSING BODY(KOREAN,2015)

755.THE ADVOCATE:A MISSING BODY(KOREAN,2015),|Thriller|Mystery|Crime|,Dir:-Jong-ho Huh,*ing:-Sun-kyun Lee, Go-eun Kim, Hyeong-seong Jang.    പ്രാഥമികമായി കുറ്റകൃത്യം നടന്നൂ എന്ന് തന്നെ വിശ്വസിക്കാവുന്ന സാഹചര്യങ്ങള്‍.ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും മരണ കാരണം ആകുന്ന രീതിയില്‍ രക്തം നഷ്ടം ആയിരിക്കുന്നു.കൊലപാതകി എന്ന് സംശയിക്കാവുന്ന ആള്‍,ആകസ്മികം ആയി കൃത്യം നടന്ന സ്ഥലത്ത് എത്തപ്പെട്ട സാക്ഷി.ഒരു കേസ് സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ അവസാനിപ്പിച്ച്‌ കൊലപാതകി എന്ന് കരുതാവുന്ന ആള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കാവുന്ന സാഹചര്യം ആണ് ഉള്ളത്.Continue reading “755.THE ADVOCATE:A MISSING BODY(KOREAN,2015)”

754.LUCID DREAM(KOREAN,2017)

754.LUCID DREAM(KOREAN,2017),|Thriller|Crime|Sci-Fi|,Dir:-Kim Joon-Sung,*ing:-Ho-jin Chun, Soo Go, Suk-ho Jun.     “Lucid Dream” ഡച്ച്‌ മനശാസ്ത്രജ്ഞന്‍ ആയ “ഫ്രെദ്രിക് വാന്‍”, ‘ A Study of Dreams’ എന്ന ലേഖനത്തില്‍ ആണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.അരിസ്റ്റോട്ടില്‍ മുതല്‍ പലരും വളരെ പണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.ബുദ്ധ മതത്തിലും ഇതിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.യോഗ നിദ്രയിലൂടെ ഇന്ത്യയിലും ഈ പ്രതിഭാസത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായിട്ടുണ്ട്.(Source:Wiki).ഈ പ്രക്രിയയില്‍ സ്വപ്നം കാണുന്ന ആള്‍ ചില സംഭവങ്ങളില്‍ കഥാപാത്രങ്ങള്‍,സ്ഥലങ്ങള്‍Continue reading “754.LUCID DREAM(KOREAN,2017)”

753.VILLAGE OF NO RETURN(MANDARIN,2017)

753.VILLAGE OF NO RETURN(MANDARIN,2017),|Fantasy|Mystery|,Dir:-Yu-Hsun Chen,*ing:-Qi Shu, Qianyuan Wang, Hsiao-chuan Chang  ഫാന്റസി ചിത്രങ്ങൾ മികച്ചതാകുന്നത് അതു സൃഷ്ടിക്കുന്ന മായിക ലോകത്തിൽ യാഥാർഥ്യങ്ങൾക്കു അപ്പുറം ഉള്ള  കാഴ്ചകൾ പ്രേക്ഷകനിൽ ആസ്വാദ്യകരമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ ആണ്.മുത്തശി കഥകൾക്ക് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ ഉള്ള കഴിവുകൾ ഉണ്ടായിരുന്നു.ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടും ക്ഷാമം ഇല്ലാത്തതായിരുന്നു ഇത്തരം കഥകൾ.പ്രത്യേകിച്ചും ഇതിഹാസ പുരാണങ്ങൾ സംസ്ക്കാരവും ആയി ബന്ധിക്കപ്പെട്ട ജനങ്ങളുടെ ഇടയിൽ കേട്ടറിഞ്ഞ് പഴകിയ കഥകൾ പിന്നീട് വെറും കഥകൾക്കും അപ്പുറം ആചാരങ്ങൾ പോലുംContinue reading “753.VILLAGE OF NO RETURN(MANDARIN,2017)”

752.BOY MISSING(SPANISH,2016)

752.BOY MISSING(SPANISH,2016),|Thriller|Crime|,Dir:-Mar Targarona,*ing:-Blanca Portillo, Antonio Dechent, Vicente Romero. ലോകത്തു ഏറ്റവും അധികം “Compromise” വേണ്ടി വരുന്ന ഉത്തരവാദിത്തം ആകും അമ്മമാർക്ക് ഉള്ളത്.ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണെങ്കിലും ഭൂരിഭാഗം അമ്മമാരും തങ്ങളുടെ ശരീരത്തിന്റെ ഭാഗമായിരുന്നതും പിന്നീട് വേർപ്പെട്ടതും ആയ ‘ജീവനോട്’ ഒരു പ്രത്യേക മമത എന്നും കാണിക്കുന്നുണ്ടായിരുന്നിരിക്കും.   പട്രീഷ്യ എന്ന പ്രശസ്തയായ അഭിഭാഷകയും തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നത് അവരുടെ മകനാണ്.ഒരു ദിവസം ആക്രമിക്കപ്പെട്ട നിലയിൽ ഒരു തരം മരവിപ്പോടെ വഴിയിൽ അലഞ്ഞു നടന്നContinue reading “752.BOY MISSING(SPANISH,2016)”

751.GET OUT(ENGLISH,2017)

751.GET OUT(ENGLISH,2017),|Crime|Horror|Mystery|,Dir:-Jordan Peele,*ing:-Daniel Kaluuya, Allison Williams, Bradley Whitford    “കറുപ്പിന് ഏഴഴക് ആണ്. മോൻ/മോൾ വിഷമിക്കാതെ”.ഇരുണ്ട നിറമുള്ള ഓരോ മലയാളിയും കുട്ടിക്കാലത്ത് തന്റെ നിറത്തെ ആളുകൾ പരിഹസിക്കുമ്പോൾ പ്രിയപ്പെട്ടവർ പറയുന്ന ‘ആശ്വാസ വചനം’ ആകുമിത്.എന്നാൽ “ബാക്കി തൊണ്ണൂറ്റി മൂന്നു അഴകും വെളുപ്പിനാണ്” എന്നു മറുപടി നൽകുന്ന സമൂഹമാണ് അന്നുമിന്നും ഉള്ളത്.   എക്കാലവും കറുപ്പിന് അതിന്റെതായ വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു.നെൽസൻ മണ്ടേല,മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ തുടങ്ങിയ പലരും തങ്ങളെ പ്രതിധാനം ചെയ്യുന്ന ജനതയുടെContinue reading “751.GET OUT(ENGLISH,2017)”

750.FRENZY(ENGLISH,1972)

750.FRENZY(ENGLISH,1972),|Crime|Mystery|,Dir:-Alfred Hitchcock,*ing:- Jon Finch, Barry Foster, Barbara Leigh-Hunt .       മുന്‍ കോപി ആയ റിച്ചാര്‍ഡ് തന്‍റെ സ്വഭാവം കാരണം ജീവിതത്തില്‍ ഏറെ പഴി കേട്ട ആളാണ്‌.അയാളുടെ കുടുംബ ,ഔദ്യോഗിക ജീവിതത്തില്‍ എല്ലാം അയാളുടെ ഈ സ്വഭാവം വിനയായി.പില്‍ക്കാലത്ത് ഏറെ നിഗൂഡത ഉള്ള ഒരു കേസില്‍ പ്രതി ആകാനും അയാളുടെ ഈ സ്വഭാവം കാരണമായി.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് അവതരിപ്പിച്ച Frenzy എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ആണ് റിച്ചാര്‍ഡ് ബ്ലേനി.ബ്രിട്ടനിലെ വ്യോമ സേനയിലെ മുന്‍Continue reading “750.FRENZY(ENGLISH,1972)”

749.THE BOSTON STRANGLER(ENGLISH,1968)

749.THE BOSTON STRANGLER(ENGLISH,1968),|Crime|Drama|,Dir:- Richard Fleischer,*ing:-Tony Curtis, Henry Fonda, George Kennedy. “It wasn’t as dark and scary as it sounds.I had a lotto fun…Killing somebody’s a funny experience”     -Albert Desalvo (The Boston Strangler)     വളരെയധികം ദുരൂഹമായ ഒരു കൊലപാതക പരമ്പര ആയിരുന്നു ’60 കളിൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന 13 സ്ത്രീകളുടെ മരണം.ജൂണ് 14,1962 നും ജനുവരി 4,1964 നും ഇടയിൽContinue reading “749.THE BOSTON STRANGLER(ENGLISH,1968)”

748.THE UNKNOWN GIRL(FRENCH,2016)

748.THE UNKNOWN GIRL(FRENCH,2016),|Crime|Mystery|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Adèle Haenel, Olivier Bonnaud, Jérémie Renier     Dardenne  Brothers എന്നത്തേയും പോലെ കഥയെഴുതി സംവിധാനം ചെയ്ത ബെല്ജിയൻ-ഫ്രഞ്ച് ചിത്രമാണ് The Unknown Girl.ചിത്രം അവതരിപ്പിക്കുന്ന കഥ ഒരു പക്ഷെ മറ്റൊരു തരത്തിൽ സജ്ജീകരിച്ച ശേഷം crime/mystery genre ൽ ഉള്ള ചിത്രം ആക്കാൻ ഉള്ള സാധ്യതകൾ ഏറെ ആയിരുന്നു.എന്നാൽ Dardenne സഹോദരന്മാർ പ്രേക്ഷകനോട് പറയാൻ ശ്രമിച്ചത് അതിലും ഗൗരവ പൂർണമായ മറ്റൊരു വിഷയം ആയിരുന്നു.    Continue reading “748.THE UNKNOWN GIRL(FRENCH,2016)”

Design a site like this with WordPress.com
Get started