735.NOCTURNAL ANIMALS(ENGLISH,2016)

735.NOCTURNAL ANIMALS(ENGLISH,2016),|Drama|Thriller|,Dir:-Tom Ford,*ing:-Amy Adams, Jake Gyllenhaal, Michael Shannon.    ജീവിതത്തിലെ  ശരികള്‍;അതായത്  വ്യക്തിപരമായ  ശരികള്‍  എന്താണ്  എന്ന്  അന്വേഷിച്ചു  ഒരു  ആയുസ്സ്  മൊത്തം തീര്‍ക്കുന്നവര്‍  ആണ്  മനുഷ്യര്‍.ശരികള്‍  പലപ്പോഴും സാഹചര്യങ്ങള്‍ക്കും  കാലങ്ങള്‍ക്കും  അനുസരിച്ച്  വ്യത്യാസപ്പെടാറും  ഉണ്ട്.അങ്ങനെ  ഒരു  ജീവിതത്തിലൂടെ  ആണ്  പ്രശസ്ത  ചിത്രകാരി  ആയ സൂസന്‍  മോറോയും.അവരുടെ  ഒരു  പ്രായത്തില്‍  തോന്നിയ  ശരി എതിര്‍പ്പുകള്‍  ഏറെ  ഉണ്ടായിരുന്നിട്ടും കുറച്ചു  കാലങ്ങള്‍ക്ക്  ഇടയില്‍  അവളില്‍  ഉണ്ടായ  മാറ്റങ്ങള്‍  അവളുടെ  ശരികള്‍  തെറ്റാണെന്ന്  അവള്‍ക്കു  പോലും  തോന്നിContinue reading “735.NOCTURNAL ANIMALS(ENGLISH,2016)”

734.ORPHAN(ENGLISH,2009)

734.ORPHAN(ENGLISH,2009),|Mystery|Thriller|,Dir:-Jaume Collet-Serra,*ing:-Vera Farmiga, Peter Sarsgaard, Isabelle Fuhrman.  *****Spoilers Ahead****    Orphan എന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ വളരെ പ്രശസ്തം ആണ്.ചിത്രത്തിലെ എസ്തര്‍ എന്ന പെണ്‍ക്കുട്ടി സിനിമ കഴിയുമ്പോഴും ക്രൂരതയുടെ പര്യായം ആയി  മാറുന്നത് എങ്ങനെ ആണെന്ന് കണ്ടറിയുമ്പോള്‍ പ്രേക്ഷകനില്‍ അവിശ്വസനീയത തോന്നാറുണ്ട്.സമാനമായ ഒരു വികാരം  ആണ് 2009 ല്‍ Orphan ഇറങ്ങിയ വര്ഷം റിലീസ് ആയ Murderer എന്ന ഹോംഗ്കോംഗ് ചിത്രം  കാണുമ്പോഴും ഉണ്ടാവുക.ആകസ്മികമായി  ഒരേ  വര്ഷം ഒരേContinue reading “734.ORPHAN(ENGLISH,2009)”

733.എസ്ര(മലയാളം,2017)

733.എസ്ര(മലയാളം,2017),സംവിധാനം:-ജയ്‌ കെ,*ing:-പ്രിത്വിരാജ്,പ്രിയ ആനന്ദ്‌.   “അവതരണ മികവും ആയി എസ്ര “     ഹോളിവുഡ് ചിത്രങ്ങള്‍,ജാപ്പനീസ്,തായ് ഹൊറര്‍  സിനിമകള്‍ പലപ്പോഴും ഒരു അത്ഭുതം  ആയി  തോന്നാറുണ്ട് ഇന്ത്യന്‍ ഹൊറര്‍ സിനിമകളും ആയി ഉള്ള താരതമ്യത്തില്‍.പ്രാചീന ഇന്ത്യന്‍ സിനിമ കാലം മുതല്‍ ഉള്ള വെള്ള സാരി, “വട” യക്ഷി ഒക്കെ ആയി മാറ്റങ്ങള്‍  അധികം വരുത്താന്‍ ഇന്ത്യന്‍ സിനിമ ലോകം വിമുഖത കാണിച്ചിരുന്നു.ഒറ്റപ്പെട്ട സിനിമകള്‍  ഇല്ല  എന്നല്ല.മലയാളത്തില്‍  തന്നെ  ദേവദൂതന്‍,മണിച്ചിത്രത്താഴ്,മൂന്നാമതൊരാള്‍ ഒക്കെ  ഒരു  പരിധി  വരെ വ്യത്യസ്തContinue reading “733.എസ്ര(മലയാളം,2017)”

732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)

732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017),സംവിധാനം :ജിബു ജേക്കബ്,*ing:-മോഹന്‍ലാല്‍,മീന        ഒരു  സിനിമ കണ്ടു  മനസ്സിന്  തൃപ്തി  തോന്നുന്നു  എങ്കില്‍  അത്  കാണുന്ന ആളുടെ  കണ്ണില്‍  ആ  ചിത്രം  മികച്ചതായിരിക്കും.അതില്‍ പൈങ്കിളി ആണെന്നോ  മോശം  സ്ക്രിപ്റ്റ്  ആണെന്നോ  എന്നൊക്കെ  ഉള്ള  വിലയിരുത്തലുകള്‍ക്ക്  പ്രസക്തി  ഉണ്ടാവുകയും  ഇല്ല.അത്തരത്തില്‍  തൃപ്തിപ്പെടുത്തിയ  ഒരു  ചിത്രം  ആണ്  “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍”.മൊത്തത്തില്‍  നോക്കുമ്പോള്‍  വലിയ  ഒരു  കഥ  ഉണ്ടെന്നു  പോലും  പറയാന്‍  കഴിയാത്ത  ചിത്രം.ആശ ശരത്,മനസ്സില്‍  തങ്ങി നില്‍ക്കാത്ത  പാട്ടുകള്‍,വിരസമായി  പോകാമായിരുന്ന സ്ക്രിപ്റ്റ്  എന്നിവയൊക്കെ ചിത്രത്തിന്റെContinue reading “732.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍(മലയാളം,2017)”

731.JOKER(TAMIL,2016)

731.JOKER(TAMIL,2016),Dir:-Raju Murugan,*ing:- Guru Somasundaram,Ramya pandian.   കക്കൂസിന്റെ  രാഷ്ട്രീയം പ്രസക്തം  ആയ  രാജ്യത്തിന്  ചേരുന്ന തരത്തില്‍  അണിയിച്ചു  ഒരുക്കിയ  മികച്ച  പൊളിറ്റിക്കല്‍  സറ്റയര്‍/ഡ്രാമ  വിഭാഗത്തില്‍  ഉള്ള  ചിത്രം  ആണ്  ജോക്കര്‍.ജനാധിപത്യം നല്‍കുന്ന  സംരക്ഷണം  സമൂഹത്തിലെ ഒരു  വിഭാഗം  ആളുകളിലേക്ക്‌  മാത്രം  എത്തുകയും അതിനു  അപ്പുറം  ഉള്ളവര്‍  മനുഷ്യര്‍  ആയി  പോലും  കണക്കാക്കാത്ത  സാമൂഹിക  വ്യവസ്ഥിതിയുടെ  ഭീകരം  ആയ  കാഴ്ചയും  ഈ  ചിത്രത്തില്‍  അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍  മന്നന്‍ അയാളുടെ  ജീവിതത്തില്‍  അനുഭവിച്ചതില്‍  നിന്നും  ഉണ്ടായ  പ്രതിഷേധം   ആണ്Continue reading “731.JOKER(TAMIL,2016)”

730.ARRIVAL(ENGLISH,2016)

730.ARRIVAL(ENGLISH,2016),|Sci-Fi|Drama|Fantasy|,Dir:-Denis Villeneuve,*ing:-Amy Adams, Jeremy Renner, Forest Whitaker .    ഹോളിവുഡ്  സിനിമകളിലെ  ക്ലീഷേ  വിഷയം  ആണ് Arrival എന്ന  ചിത്രത്തിനും  ആധാരം.എന്നാല്‍  അന്യഗ്രഹ  ജീവികള്‍  ,അവരുടെ  പറക്കും തളികകള്‍  എന്നിവയുടെ  എല്ലാം  സ്ഥിരം  കാഴ്ചകളില്‍  നിന്നും  വ്യത്യസ്തമായ  അനുഭവം  ആയി  മാറാന്‍  ടെന്നിസ് വില്ലെന്യൂവിന്റെ  Arrival  നു കഴിഞ്ഞിട്ടുണ്ട്.അതിലും  ഉപരി  സയന്‍സ്  ഫിക്ഷന്റെ  ഒപ്പം സമാന്തരമായി  വരുന്ന മറ്റൊരു  ഘടകവും  കൂടി  ആകുമ്പോള്‍  സാധാരണ  രീതിയില്‍  അല്‍പ്പം സങ്കീര്‍ണം  ആകേണ്ടിയിരുന്ന  പ്രമേയം  ആയിരുന്നു  ചിത്രത്തിന്Continue reading “730.ARRIVAL(ENGLISH,2016)”

729.MANHATTAN MURDER MYSTERY(ENGLISH,1993)

729.MANHATTAN MURDER MYSTERY(ENGLISH,1993),|Crime|Mystery|Comedy|,Dir:-Woody Allen,*ing:-Woody Allen, Diane Keaton, Jerry Adler      അന്വേഷണ ത്വര  മനുഷ്യരില്‍ പൊതുവേ  കാണപ്പെടുന്ന  ഒരു  സ്വഭാവം  ആണ്.വാര്‍ത്തകളില്‍  ഒക്കെ  കാണുന്ന  അല്ലെങ്കില്‍  കേള്‍ക്കുന്ന നിഗൂഡത  ഉള്ള   കേസുകളില്‍  സ്വയം  വിശകലനം  നടത്തി  അന്വേഷണ ഉദ്യോഗസ്ഥര്‍  പ്രതികളെ  പിടിക്കും  മുന്‍പ്  തന്നെ  സ്വയം അവരെ  കണ്ടെത്താന്‍  ഒരിക്കല്‍  എങ്കിലും  ശ്രമിക്കാത്തവര്‍  വിരളം  ആയിരിക്കും.രഹസ്യങ്ങള്‍  ഒരു  പക്ഷെ  മനുഷ്യന്‍  എന്ന  സാമൂഹിക  ജീവിയെ  എന്നും  ഭയപ്പെടുത്തുന്നു  എന്ന്  കരുതുന്നു.അതായിരിക്കും  ഇത്തരംContinue reading “729.MANHATTAN MURDER MYSTERY(ENGLISH,1993)”

728.JOMONTE SUVISHESHANGAL(MALAYALAM,2017)

728.JOMONTE SUVISHESHANGAL(MALAYALAM,2017),Dir:-Sathyan Anthikkad,*ing:-Dulquer Salman,Mukesh.      ഒരിക്കല്‍ വിജയിച്ച  ഫോര്‍മുലയുടെ മേലെ ചാരി നിന്ന്  കൊണ്ട്  സിനിമ  എടുക്കുന്ന  സംവിധായകരില്‍  പ്രശസ്തന്‍  ആണ്  സത്യന്‍  അന്തിക്കാട്.നന്മ,ദയ,കാരുണ്യം  എന്നിവയുടെ മൊത്ത  വിതരണക്കാരന്‍ ആയി  തന്‍റെ  കരിയറിന്‍റെ  ഭൂരിഭാഗവും  ചിലവഴിച്ച  അദ്ദേഹം  എന്നാല്‍ കുടുംബ  പ്രേക്ഷകര്‍ക്ക്‌  തന്നില്‍  ഉള്ള  വിശ്വാസത്തില്‍ പഴയ  താരങ്ങള്‍ക്ക്  പകരം  പുതിയ  താരങ്ങള്‍ വന്നൂ  എന്ന  വ്യത്യാസത്തില്‍   മാത്രം ആണ്  മാറി  കൊണ്ടിരിക്കുന്ന  സിനിമ  രീതികളില്‍  മത്സരിക്കാന്‍  എത്തിയത്.”ജോമോന്റെ  സുവിശേഷങ്ങള്‍” ,മലയാള  സിനിമയിലെContinue reading “728.JOMONTE SUVISHESHANGAL(MALAYALAM,2017)”

727.THREAD OF LIES(KOREAN,2013)

727.THREAD OF LIES(KOREAN,2013),|Mystery|Drama|,Dir:-Han Lee,*ing:-Hie-ae Kim, Ah-sung Ko, Yoo-Jeong Kim. ജീവിതത്തില്‍  പ്രാധാന്യം  കൊടുക്കേണ്ട  ചില  കാര്യങ്ങള്‍  ഉണ്ട്.ചെറിയ  സന്തോഷങ്ങള്‍,പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവരുടെ  ശബ്ദം  ഇടറുമ്പോള്‍ അവര്‍ക്ക്  മാനസികമായ  പിന്‍ബലം  നല്‍കുക  എന്നിവ  അവയില്‍  ചിലത്  മാത്രം.പ്രതീക്ഷകള്‍  പലപ്പോഴും  വലുതായിരിക്കും  നമ്മുടെ  ഒക്കെ  പ്രിയപ്പെട്ടവരില്‍  നിന്നും.ഒരു  ചാണ്‍  വ്യത്യാസത്തില്‍  നമുക്ക്  രക്ഷിക്കാന്‍  കഴിയുന്ന  ജീവിതങ്ങള്‍  ഏറെ  ആണ്.ഒരിക്കലും  നഷ്ടങ്ങള്‍ പിന്നീട്  ഏതു  അളവുക്കോലില്‍  നിന്നും  നോക്കിയാലും അതിനെ  പിന്തള്ളാന്‍  സാധിക്കാതെ  വരും.ഒരു  പക്ഷെ  നമ്മള്‍  വല്ലാതെContinue reading “727.THREAD OF LIES(KOREAN,2013)”

726.LEBANON(HEBREW,2009)

726.LEBANON(HEBREW,2009),|War|,Drama|,Dir:-Samuel Maoz,*ing:- Yoav Donat, Itay Tiran, Oshri Cohen.   ആദ്യം  ക്ലൈമാക്സില്‍  നിന്നും  പറഞ്ഞു  തുടങ്ങാം.അതാകും  ഈ  ചിത്രത്തിനോട്  ചെയ്യുന്ന  നീതി.ഒരു  ഹൊറര്‍  സിനിമ  കാണുന്ന  പ്രേക്ഷകന്  എത്ര  മാത്രം  ഭയം  ആ  ചിത്രത്തിന്  നല്‍കാന്‍  സാധിക്കും?ശബ്ദ വ്യന്യാസം,പേടിപ്പെടുത്തുന്ന രൂപങ്ങള്‍,ചോരയില്‍  കുതിര്‍ന്ന  മാംസ  ശരീരങ്ങള്‍,മരണങ്ങള്‍.ഇതെല്ലാം  ഉണ്ടെങ്കില്‍ തന്നെ  അതും  ഭയപ്പെടുത്തുന്നത്‌  അപൂര്‍വ്വം  ആയിരിക്കും.എന്നാല്‍  Lebanon  എന്ന  ഈ  ഹീബ്രൂ  ചിത്രത്തില്‍ ക്ലൈമ്കാസിനോട്  അടുക്കുമ്പോള്‍  പ്രേക്ഷകന്റെ  മാംസം  തുളച്ചു  കയറുന്ന  ഒരു  തണുപ്പ്  ഉണ്ടാകും.മരണത്തിന്റെ  കയ്യൊപ്പ്  പതിഞ്ഞContinue reading “726.LEBANON(HEBREW,2009)”

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016),|Fantasy|Mystery|,Dir:- Yûichirô Hirakawa,*ing:-Tamae Andô, Kasumi Arimura, Yasushi Fuchikami.    ഏറ്റവും  ഇഷ്ടപ്പെട്ട  സിനിമ  തീം  എന്താണെന്ന്  ചോദിച്ചാല്‍ പറയുന്ന  ഉത്തരം  ആണ്  ഭാവി/ഭൂത  കാലത്തിലേക്ക്  പോയി Trial and Error രീതിയില്‍ വര്‍ത്തമാന  കാലത്തെ  മാറ്റുന്ന  ചിത്രങ്ങള്‍  എന്ന്.ടൈം  ട്രാവലിന്റെ  സങ്കീര്‍ണതകള്‍  അവതരിപ്പിക്കുന്ന  സയന്‍സ്  ഫിക്ഷന്‍  സിനിമകള്‍  അല്ല  ഉദ്ദേശിച്ചത്.പകരം സാധാരണ ജീവിതവും  അതിലെ  ചെറിയ  മാറ്റങ്ങളിലൂടെ വരുന്ന  വലിയ  മാറ്റങ്ങളും  ആണ്.ഒരു  പക്ഷെ  മനസ്സ്  കൊണ്ട്Continue reading “725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)”

724.Z(FRENCH,1969)

724.Z(FRENCH,1969),|Crime|History|Thriller|,Dir:-Costa-Gavras,*ing:-Yves Montand, Irene Papas, Jean-Louis Trintignant .      യഥാര്‍ത്ഥ  സംഭവങ്ങള്‍ ആസ്പദം  ആക്കി  അവതരിപ്പിക്കപ്പെട്ട  പൊളിറ്റിക്കല്‍  ത്രില്ലര്‍  ആണ്  Z .ഗ്രീസിന്‍റെ  രാഷ്ട്രീയത്തില്‍  വലിയ  മാറ്റങ്ങള്‍  ഉണ്ടാക്കിയ  ഒരു  സംഭവം  ആണ്  ചിത്രത്തിന്  ആസ്പദം  ആക്കിയിരിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ    കഥാപാത്രങ്ങള്‍ക്ക്  മനപ്പൂര്‍വം  പലരും  ആയി  സാദൃശ്യം  തോന്നാം  എന്ന  മുഖവുരയോടെ  ആണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഗ്രീസിലെ  രാഷ്ട്രീയത്തില്‍  നടന്ന  സംഭവങ്ങളെ അതെ  പോലെ  അവതരിപ്പിക്കാന്‍  ഗ്രീസില്‍  സാധ്യം  അല്ലാത്തതിനാല്‍ ഫ്രാന്‍സില്‍  നിന്നും  നിര്‍മാണContinue reading “724.Z(FRENCH,1969)”

Design a site like this with WordPress.com
Get started