568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson. വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് “Unfinished Business”.വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം.. ഡാന്‍ താന്‍ ജോലി ചെയ്യുന്നContinue reading “568.UNFINISHED BUSINESS(ENGLISH,2015)”
Author Archives: rakeshmr2017
567.FORREST GUMP(ENGLISH,1994)
567.FORREST GUMP(ENGLISH,1994),|Drama|Comedy|Romance|,Dir:- Robert Zemeckis,*ing:-Tom Hanks, Robin Wright, Gary Sinise. ടോം ഹാങ്ക്സ് എന്ന നടനെ കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അധികം പറയണ്ട കാര്യമില്ല എന്നറിയാം.എന്നാലും ഒരു ചിത്രം പല വട്ടം കാണുമ്പോഴും ഇഷ്ടം കൂടുകയും മനസ്സില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് “ഫോറസ്റ്റ് ഗമ്പ്”.ഒരു പക്ഷേ ടോം ഹാങ്ക്സ് ഇതിലെ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചതാണ് എന്ന് തോന്നും.അദ്ദേഹത്തിന്റെ മറ്റു സിനിമകള്‍ മോശം ആണെന്ന് അതിനു അര്‍ത്ഥമില്ല.പകരം ഈ വേഷംContinue reading “567.FORREST GUMP(ENGLISH,1994)”
566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)
566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner. 2004 ല്‍ ഇറങ്ങിയ Direct-to-Video ചിത്രം ആയാണ് ആദ്യ ഭാഗത്തിലെ ചില സംഭവങ്ങളെ ഒക്കെ കോര്‍ത്ത് ഇണക്കി ” Wake Up, Ron Burgundy: The Lost Movie” ഇറങ്ങുന്നത്.അതിനു ശേഷം ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി തിയറ്ററില്‍ റിലീസ് ആകുന്ന ചിത്രം ആണ് “ANCHORMAN 2:THE LEGEND CONTINUES”.ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെ രണ്ടാം ഭാഗത്തിലും അവരവരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.ഡിസ്ട്രിബ്യൂഷന്‍Continue reading “566.ANCHORMAN 2:THE LEGEND CONTINUES(ENGLISH,2013)”
565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)
565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004),|Comedy|,Dir:-Adam McKay,*ing:-Will Ferrell, Adam McKay,Christina Applegate<paul Rudd,Steve Carell,David Koechner ജൂഡ് അപ്പടോയുടെയും കൂട്ടരുടെയും മറ്റൊരു കോമഡി വിജയ ചിത്രം ആണ് “ANCHORMAN:THE LEGEND OF RON BURGUNDY”.സ്ഥിരം കൂട്ടുക്കെട്ടും പിന്നീട് ചിത്രത്തില്‍ വരുന്ന അപ്രതീക്ഷിത പരിചിത മുഖങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന ഒരു കോമഡി ചിത്രം ആണ് എഴുപതുകളില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷന്‍ ചാനലുകളുടെ ചരിത്രത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അമേരിക്കന്‍ രീതിയിലൂടെ ഫിക്ഷന്‍ -കോമഡി ആയാണ് ചിത്രത്തില്‍Continue reading “565.ANCHORMAN:THE LEGEND OF RON BURGUNDY(ENGLISH,2004)”
564.THE 40 YEAR OLD VIRGIN(ENGLISH,2005)
564.THE 40 YEAR OLD VIRGIN(ENGLISH,2005),|Comedy|,Dir:-Judd Apatow,*ing:-Steve Carell, Catherine Keener, Paul Rudd. ഹോളിവുഡ് സിനിമകളിലെ പല തമാശ ചിത്രങ്ങളിലും കാണുന്ന പേരാണ് ജൂഡ് അപാടോ.സംവിധായകന്‍ ആയും നിര്‍മാതാവ് ആയും കഥ എഴുത്തുകാരന്‍ ആയും ഒക്കെ വരുന്ന ജൂഡിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങള്‍ ആണ് സ്റ്റീവ് കാരല്‍,റോജര്‍ സേത്ത്,പോള്‍ റഡ,വില്‍ ഫാരല്‍,ജോനാ ഹില്‍ തുടങ്ങി കുറെ മുഖങ്ങള്‍.പല ചിത്രങ്ങളിലും ഇവര്‍ ഒരു ടീം ആയി ചെറിയ വേഷങ്ങളില്‍ കൂടി ആണെങ്കിലും ചിത്രങ്ങളില്‍ മുഖം കാണിക്കും.ഈContinue reading “564.THE 40 YEAR OLD VIRGIN(ENGLISH,2005)”
563.IDENTITY THIEF(ENGLISH,2013)
563.IDENTITY THIEF(ENGLISH,2013),|Comedy|Crime|,Dir:-Seth Gordon,*ing:-Jason Bateman, Melissa McCarthy, John Cho. ഒരാളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി അയാളുടെ പേരില്‍ തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും കേള്‍ക്കുന്നതാണ്.ലോകമെമ്പാടും നടക്കുന്ന സാധാരണയായ ഈ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് ധന നഷ്ടവും മാനഹാനിയും പലപ്പോഴും സംഭവിക്കുന്നു..ഇന്റര്‍നെറ്റ്,മറ്റു ആശയ വിനിമയ സങ്കേതങ്ങള്‍ വഴി ഒക്കെ നടക്കുന്ന ഈ തട്ടിപ്പുകള്‍ ദിവസം തോറും വളര്‍ന്നു വരുന്ന ടെക്നോളജികളെ പലപ്പോഴും അവയുടെ വിശ്വാസ്യതയില്‍ സംശയം ഉണ്ടാക്കാറും ഉണ്ട്.ഒരാള്‍ അയാളുടെ സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തുന്നContinue reading “563.IDENTITY THIEF(ENGLISH,2013)”
562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)
562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980),|Action|Adventure|Fantasy|,Dir:-Irvin Kershner,Dir:-Mark Hamill, Harrison Ford, Carrie Fisher . ആദ്യ ഭാഗത്തില്‍ സാമ്രാജ്യത്തിന്‍റെ എതിരെ ഉള്ള കലാപത്തില്‍ സാഹചര്യങ്ങള്‍ കാരണം പങ്കെടുക്കേണ്ടി വന്ന ലൂക്കും ഹാനും ഇപ്പോള്‍ കലാപകാരികളുടെ കൂട്ടത്തിലെ പ്രമൂഖര്‍ ആണ് ഇപ്പോള്‍.കലാപകാരികള്‍ ഇപ്പോള്‍ ഡെത്ത് സ്റ്റാറിന്റെ നശീകരണത്തിന് ശേഷം ഹോത്ത് എന്ന തണുത്ത ഗ്രഹത്തില്‍ ആണ് താമസം.എങ്ങും മഞ്ഞു മൂടി കിടക്കുന്ന ഹോത്തില്‍ അവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഡാര്‍ത് വേദറുടെ നേതൃത്വത്തില്‍ കലാപകാരികളുടെ നശീകരണത്തിനായിContinue reading “562.STAR WARS V:THE EMPIRE STRIKES BACK(ENGLISH,1980)”
561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)
561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977),|Action|Adventure|Fantasy|,Dir:-George Lucas,*ing:-Mark Hamill, Harrison Ford, Carrie Fisher ശക്തമായ ഏകാധിപത്യ വ്യവസ്ഥയോട് പൊരുതുന്ന ഒരു കൂട്ടം കലാപകാരികള്‍.നിരന്തരമായ കലാപങ്ങള്‍ ചുറ്റും ഉള്ള എന്തിനെയും നശിപ്പിക്കാന്‍ ഉള്ള കഴിവ് നേടുമ്പോള്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കും.ജോര്‍ജ് ലൂക്കാസിന്റെ എക്കാലത്തെയും മികച്ച പരമ്പരയായ സ്റ്റാര്‍ വാര്‍സ് എന്ന ചിത്രത്തിന്‍റെ മൂല കഥ ഭൂമിയിലെ മനുഷ്യര്‍ക്ക് പരിചിതം ആണ്.ലോക ജനത അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന ഒരു വിധം രാജ്യങ്ങളില്‍ എല്ലാം സംഭവിക്കുന്നത്Continue reading “561.STAR WARS:EPISODE IV:A NEW HOPE(ENGLISH,1977)”
560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)
560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015) മോഷണം പ്രമേയം ആയി വന്ന രണ്ടു ചിത്രങ്ങള്‍ ആയിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല,കോഹിനൂര്‍ എന്നിവ.മോഷണക്കലയെ കുറിച്ചൊക്കെ ആധികാരികം എന്ന് “തോന്നിക്കുന്ന” രീതിയില്‍(അതാണോ മോഷണക്കല എന്നത് കൊണ്ട് മനസ്സിലാകാത്തത് കൊണ്ടാണ് “തോന്നിക്കുന്ന” എന്ന വാക്ക് ഉപയോഗിച്ചത്) ആയിരുന്നു ചിത്രത്തിന്‍റെ ആദ്യ പകുതി അവതരിപ്പിച്ചത്.ചെമ്പന്‍ വിനോദ്,വിനയ് ഫോര്‍ട്ട്,സുധീര്‍ കരമന,അജൂ വര്‍ഗീസ് എന്നിവരൊക്കെ ഇന്നത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആണെന്ന് അടിവരയിടുന്നു അവരുടെ ചിത്രത്തിലെ പ്രകടനങ്ങള്‍.മോശമായി ഒന്നും തോന്നിയില്ല.ചെമ്പന്‍ വിനോദ് ഒക്കെ പക്കാ ഗ്രാമീണനായContinue reading “560.URUMBUKAL URANGARILLA & KOHINOOR(MALAYALAM,2015)”
559.THE CABIN IN THE WOODS(ENGLISH,2012)
559.THE CABIN IN THE WOODS(ENGLISH,2012),|Thriller|Mystery|,Dir:-Drew Goddard,*ing:-Kristen Connolly, Chris Hemsworth, Anna Hutchison. THE CABIN IN THE WOODS എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക Wrong turn ഒക്കെ പോലെ ഉള്ള ഒരു Slasher സിനിമ എന്നായിരിക്കും.Wrong turn മാത്രമല്ല സ്ഥിരമായി ഹോളിവുഡ് ഹൊറര്‍ സിനിമകളുടെ തീം ആണ് ഇത്.ഒരു പക്ഷെ പറഞ്ഞു പഴകി പോയ ഒരു തീം.എന്നാല്‍ ഈ പഴകിയ തീം വച്ച് ഈ ചിത്രം ഹൊറര്‍/കള്‍ട്ട് പടത്തിന്റെ നിലവാരത്തിലേക്ക്Continue reading “559.THE CABIN IN THE WOODS(ENGLISH,2012)”
558.NARC(ENGLISH,2002)
558.NARC(ENGLISH,2002),|Crime|Mystery|,Dir:-Joe Carnahan,*ing:-Ray Liotta, Jason Patric, Chi McBride . പലപ്പോഴും സിനിമകള്‍ക്ക് വിഷയം ആയിട്ടുള്ള തീം ആണ് അധോലോക-പോലീസ് ബന്ധം.മയക്കുമരുന്ന് മാഫിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് പലപ്പോഴും ഉപയോഗിക്കുന്ന വഴി ആണ് അവരുടെ ഇടയിലേക്ക് രഹസ്യമായി ഇറക്കി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍.അവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവരെ പോലെ പെരുമാറുക എന്നതാണ് ഈ ജോലിയിലെ പ്രധാന പ്രശ്നം.പ്രത്യേകിച്ചും മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അത് ഉപയോഗിച്ച് തുടങ്ങുക മുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകഎന്നത്Continue reading “558.NARC(ENGLISH,2002)”
557.RUNNING TURTLE(KOREAN.2009)
557.RUNNING TURTLE(KOREAN.2009),|Crime|Action|,Dir:-Lee Yeon-Woo,*ing:-Kim Yun-Seok,Jung Kyoung-Ho. പല കൊറിയന്‍ ചിത്രങ്ങളിലും സാധാരണയായി അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുത ആണ് അധികം കഴിവില്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍ .പോലീസ് ഉദ്യോഗസ്ഥര്‍ നായകന്മാരായി സിനിമകള്‍ ഇല്ല എന്നല്ല.എന്നാല്‍ അഴിമതിയും ,കഴിവ് കുറച്ചു കുറവും ഉള്ള കഥാപാത്രങ്ങള്‍ പല ചിത്രങ്ങളിലും കാണാറുണ്ട്.അത്തരത്തില്‍ ഒരാളാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ പില്‍ സിയോംഗ്.സാധാരണ ജീവിതം നയിക്കുന്ന അയാളുടെ വീട്ടിലെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യ സോക്സുകള്‍ അടുക്കുന്ന ജോലി ചെയ്യുന്നു.ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ അവര്‍ ചെലവ് ചുരുക്കിContinue reading “557.RUNNING TURTLE(KOREAN.2009)”