532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll. ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന “പാവത്താനായ” ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!! Continue reading “532.ANT-MAN(ENGLISH,2015)”
Author Archives: rakeshmr2017
531.NO ESCAPE(ENGLISH,2015)
531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson. ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്.”Survival of the Fittest” പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും “Fittest” ആകുന്നതു നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍Continue reading “531.NO ESCAPE(ENGLISH,2015)”
530.ASSASSINATION(KOREAN,2015)
530.ASSASSINATION(KOREAN,2015),|Thriller|Action|,Dir:-Dong-hoon Choi,*ing:-i-hyun Jun, Jung-woo Ha, Jung-jae Lee. 1930 കളുടെ കൊറിയന്‍ രാഷ്ട്രീയ പശ്ചാത്തലം ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊറിയന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം.ഒപ്പം കൊറിയന്‍ സിനിമ ചരിത്രത്തിലെ മികച്ച എട്ടാം സ്ഥാനം ആണ് കളക്ഷനില്‍ ഈ ചിത്രത്തിന് ഉള്ളത്.കൊറിയയിലെ ജാപനീസ് അധിനിവേശത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ കൊറിയയില്‍ നിന്നും പിന്‍വാങ്ങിയ ജപ്പാന്‍ അധിനിവേശം സമയത്തെ സ്വാതന്ത്ര്യത്തിനായിContinue reading “530.ASSASSINATION(KOREAN,2015)”
529.CARANCHO(SPANISH,2010)
529.CARANCHO(SPANISH,2010),|Crime|Drama|,Dir:-Pablo Trapero,*ing:-Ricardo Darín, Martina Gusman, Carlos Weber . അര്‍ജന്റീനയില്‍ റോഡ് അപകടങ്ങള്‍ കൂടുന്നു.വര്ഷം തോറും ഈ അപകടങ്ങളുടെ തോത് കൂടുമ്പോള്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാനായി പ്രവൃത്തിക്കുന്ന ഒരു വലിയ മാഫിയ ഉണ്ട്.സോസ അവരില്‍ ഒരാളാണ്.സോസ എന്ന മുന്‍ അഭിഭാഷകന്‍ (സിനിമയില്‍ വ്യക്തം അല്ലാത്ത ) കാരണങ്ങളാല്‍ അയാളുടെ ലൈസന്‍സ് അധികൃതര്‍ നിരോധിച്ച ഘട്ടത്തില്‍ ആണ്.അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തി അപകടത്തില്‍പ്പെട്ട ആളുടെ വിവര ശേഖരണം നടത്തി പിന്നീട് അവരുടെ ഇന്‍ഷുറന്‍സ് തുകContinue reading “529.CARANCHO(SPANISH,2010)”
528.KARTHIKEYA(TELUGU,2014)
528.KARTHIKEYA(TELUGU,2014),|Thriller|Mystery|,Dir:-Chandoo Mondeti,*ing:-Swathi Reddy, Nikhil Siddharth വിശ്വാസം മനസ്സിന് ഒരു ആശ്വാസം ആയി തോന്നുന്നവരും ഉണ്ട് എന്നാല്‍ ഭക്തിയുടെ മറവില്‍ ചീത്ത പ്രവൃത്തികള്‍ ചെയ്യുന്നവരും ഉണ്ട്.എന്നാല്‍ വിശ്വാസം ഇല്ലാത്തവരെക്കാളും വിശ്വാസം ഇല്ലാത്ത സംഭവങ്ങളെ നേരിട്ട് അനുഭവിച്ചറിയാതെ ഉറക്കം പോലും വരാത്ത സാഹസികര്‍,ഇവിടെ നായകന്‍ ആയ കാര്‍ത്തികേയന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ആണ്.ഇത്തരം വിശ്വാസങ്ങളുടെ പുറകെ പോയി അതിനു ശാസ്ത്രീയം ആയ ഉത്തരം കണ്ടെത്തുക ആണ് കാര്‍ത്തിയുടെ ഇഷ്ടം. തെലുങ്ക്./ഇന്ത്യന്‍ സിനിമകളിലെ ക്ലീഷേ പ്രണയ സീനുകളും ഗാനങ്ങളുംContinue reading “528.KARTHIKEYA(TELUGU,2014)”
527.THE MAN FROM U.N.C.L.E(ENGLISH,2015)
527.THE MAN FROM U.N.C.L.E(ENGLISH,2015),|Action|Comedy|Adventure|,Dir:-Guy Ritchie,*ing:-Henry Cavill, Armie Hammer, Alicia Vikander വ്യക്തിപരമായി ഈ വര്‍ഷം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് സ്പൈ ചിത്രങ്ങള്‍ ആണ് “Spy” (2015), പിന്നെ ഈ ചിത്രവും.ആദ്യത്തെ ചിത്രത്തില്‍ കൂടുതലും കോമഡിക്ക് സ്ഥാനം കൊടുത്തപ്പോള്‍ The Man from U N C L E അതിനൊപ്പം സ്റ്റൈല്‍,ആക്ഷന്‍ എന്നിവയ്ക്കും പരിഗണന കൊടുത്തു.ഇതേ പേരില്‍ ഉള്ള പഴയ ടെലിവിഷന്‍ പരമ്പരയുടെ ചുവടു പിടിച്ചാണ് ഗയ് റിച്ചി ഈContinue reading “527.THE MAN FROM U.N.C.L.E(ENGLISH,2015)”
526.5150 RUE DES ORMES(FRENCH,2009)
526.5150 RUE DES ORMES(FRENCH,2009),|Thriller|Drama|,Dir:-Éric Tessier,*ing:-Marc-André Grondin, Normand D’Amour, Sonia Vachon കനേഡിയന്‍ സൈക്കോ-ത്രില്ലര്‍ ചിത്രം ആണ് 5150 Rue Des Ormes.ഇതേ പേരില്‍ ഉള്ള പാട്രിക് സെനക്കലിന്റെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.യാനിക്ക് എന്ന യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയില്‍ പ്രവൃതിക്കുക എന്നത്.അവസാനം അവന്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.സിനിമ സ്ക്കൂളില്‍ പഠിക്കാന്‍ ഉള്ള അവസരം അവനു കിട്ടുന്നു.സ്വന്തം വീട്ടില്‍ നിന്നും മാറി ആയിരുന്നു യാനിക്ക് പഠിക്കാന്‍Continue reading “526.5150 RUE DES ORMES(FRENCH,2009)”
525.NAANUM ROWDY DHAAN(TAMIL,2015)
525.NAANUM ROWDY DHAAN(TAMIL,2015),Dir:-Vignesh Shivan,*ing:-Vijay Sethupathi,Parthiban,Nayanthara. “പുതുപ്പേട്ടൈ” യില്‍ ധനുഷ് നായകന്‍ ആയി അഭിനയിക്കുമ്പോള്‍ ഗുണ്ടകളില്‍ ഒരാളായി നിന്ന വിജയ് സേതുപതി എന്ന നടനെ ആരും ശ്രദ്ധിച്ചു കാണില്ല.എന്നാല്‍ “നാനും റൌഡി താന്‍” എന്ന ചിത്രം ആകുമ്പോള്‍ അതേ ധനുഷ് നിര്‍മിച്ച ചിത്രത്തില്‍ നായകന്‍ ആയി വിജയ് അഭിനയിക്കുന്നു.ഒരു പക്ഷെ സിനിമ കഥ പോലെ തന്നെ ഒരു സംഭവം ആകും അത്.പറഞ്ഞു വന്നത് വിജയ് സേതുപതി എന്ന നടന്‍റെ വളര്‍ച്ചയെ കുറിച്ചാണ്.പിസ എന്ന ചിത്രത്തിലൂടെ ലഭിച്ചContinue reading “525.NAANUM ROWDY DHAAN(TAMIL,2015)”
524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)
524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg, സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത് അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍Continue reading “524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)”
523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)
523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015),|Mystery|Crime|Comedy|,Dir:-Kim Suk-Yoon,*ing:-Kim Myung-Min,Oh Dal-Su,Lee Yeon-Hee. 2011 ല്‍ റിലീസ് ചെയ്ത Detective K: Secret of the Virtuous Widow,യുടെ രണ്ടാം ഭാഗം ആണ് Detective K: Secret of the Lost Island.ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്.ഡിട്ടക്ട്ടീവ് K യും അദ്ദേഹത്തിന്റെ കൂട്ടാളി ആയി സിയോ ഫില്ലും ആണ് ഈ ചിത്രത്തില്‍.1795 ല്‍ നടന്ന ജോസിയോന്‍ രാജ വംശജന്‍ ആയ ജിയോംഗ്ജോയുടെ പത്തൊമ്പതാംContinue reading “523.DETECTIVE K:SECRET OF THE LOST ISLAND(KOREAN,2015)”
522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)
522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han. കിം ടക് ഹ്വാന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതകContinue reading “522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)”
521.Mr.HOLMES(ENGLISH,2015)
521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada. ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍ നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറിContinue reading “521.Mr.HOLMES(ENGLISH,2015)”