352.EYE FOR AN EYE(KOREAN,2008)

352.EYE FOR AN EYE(KOREAN,2008),|Thriller|Action|,Dir:-Kwon-tae Ahn, Kyung-Taek Kwak,*ing:-Suk-kyu Han, Seung-won Cha, Young-chang Song .     പോലീസ് ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്യാപ്റ്റന്‍ ബെയ്ക്ക്‌-സുംഗ്.ജോലിയില്‍ വിരസത തോന്നിയപ്പോള്‍ എടുത്ത തീരുമാനം എന്നാല്‍ മാറ്റാന്‍ ബെയ്ക്ക്‌ തീരുമാനിക്കുന്നു.അതിനു കാരണം ആയതു അതീവ ശ്രദ്ധയോടെ നടന്ന രണ്ടു മോഷണങ്ങള്‍ ആയിരുന്നു.സോംഗ് യംഗ് എന്ന കോടീശ്വരനായ ബിസിനസ്സുകാരനെ ഉന്നം വച്ചായിരുന്നു രണ്ടു മോഷണങ്ങളും.ആദ്യ മോഷണം അയാളുടെ ബാങ്കില്‍ കൊണ്ട്Continue reading “352.EYE FOR AN EYE(KOREAN,2008)”

351.DIAL M FOR MURDER(ENGLISH,1954)

351.DIAL M FOR MURDER(ENGLISH,1954),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Ray Milland, Grace Kelly, Robert Cummings.  പ്രത്യക്ഷത്തില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ പ്രമേയം ആയുള്ള സിനിമകള്‍ ധാരാളം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ ആണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്.Rope,Strangers On A Train തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ഒരു പ്രമേയത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റ കൃത്യവും തെളിവുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസങ്ങളിലേക്ക് എന്നാല്‍ ഹിച്ച്കോക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്.മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലും പെര്‍ഫെക്റ്റ്Continue reading “351.DIAL M FOR MURDER(ENGLISH,1954)”

350.THE SNOW WHITE MURDER CASE(JAPANESE,2014)

350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao.   ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ്‌ ഭാഷ്യം.അതാണ്‌ ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍Continue reading “350.THE SNOW WHITE MURDER CASE(JAPANESE,2014)”

349.FANTASTIC Mr.FOX(ENGLISH,2009)

349.FANTASTIC Mr.FOX(ENGLISH,2009),|Comedy|Adventure|Animation|,Dir:-Wes Anderson,Voices:-George Clooney, Meryl Streep, Bill Murray |   രോല്‍ ദാളിന്‍റെ കുട്ടികള്‍ക്കായുള്ള നോവലിനെ ആസ്പദം ആക്കി Wes Anderson സംവിധാനം ചെയ്ത അനിമേഷന്‍  ചിത്രം ആണ് Fantastic Mr.Fox.സ്റ്റോപ്  അനിമേഷന്‍ വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ച ഈ ചിത്രത്തിനു ആ വര്‍ഷത്തെ രണ്ടു ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉള്ള ജീവിത സമരം ആണ് സിനിമയുടെ പ്രമേയം.ആ കഥയില്‍ ആണ് ഒരു മനുഷ്യന്‍റെ എല്ലാ ഗുണങ്ങളും മോശം വശവുംContinue reading “349.FANTASTIC Mr.FOX(ENGLISH,2009)”

348.THE ROYAL TENENBAUMS(ENGLISH,2001)

348.THE ROYAL TENENBAUMS(ENGLISH,2001),|Comedy|,Dir:-Wes Anderson,*ing:-Gene Hackman, Gwyneth Paltrow, Anjelica Huston.   The Darjeeling Limited ചിത്രത്തിലെ പോലെ തന്നെ മൂന്നു സഹോദരങ്ങളുടെ കഥയാണ് Wes Anderson ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്‌.സമ്പന്നരായ റ്റെനെന്ബോം കുടുംബത്തിലെ മുതിര്‍ന്ന അംഗമായ റോയല്‍ റ്റെനന്ബോം താനും ഭാര്യ ആയ എതെലിനും പിരിയുക ആണെന്ന് കുട്ടികളെ അറിയിക്കുന്നു.ചാസ്,മാര്‍ഗറ്റ്,റിച്ചി എന്നിവരാണ് ആ കുടികള്‍.മാര്‍ഗറ്റിനെ അവര്‍ എടുത്തു വളര്‍ത്തിയതാണ്.റോയല്‍  അവിടെ നിന്നും പോയെങ്കിലും നിയമപരമായി ഭാര്യയും ആയി പിരിയുന്നില്ല.തന്‍റെ സ്വത്തെല്ലാം ഭാര്യയ്ക്ക് കൊടുത്തു അയാള്‍Continue reading “348.THE ROYAL TENENBAUMS(ENGLISH,2001)”

347.WALK ON WATER(HEBREW,2004)

347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters.   മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി  കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായContinue reading “347.WALK ON WATER(HEBREW,2004)”

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH),|Comedy|Adventure|,Dir:-Wes Anderson,*ing:-Owen Wilson, Adrien Brody, Jason Schwartzman.    Wes Anderson Jason Schwartzman,Natalie Portman എന്നിവരെ വച്ച് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് Hotel Chevalier.താന്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന കഥയിലെ കഥാപാത്രവും ആയി സാമ്യം തോന്നിയത് കൊണ്ട് The Darjeeling Unlimited എന്ന ചിത്രത്തിലെ സഹോദരന്മാരില്‍ ഒരാളായ ജാക്കിന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ മുന്നേ നടന്ന സംഭവം ആക്കി ആ  ഷോര്‍ട്ട് ഫിലിമിനെ മാറ്റുകയായിരുന്നു.13 മിനിറ്റ് ദൈര്‍ഘ്യംContinue reading “346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)”

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh   “അന ലിലി അമിര്‍പോര്‍ ” സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ്Continue reading “345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)”

344.THE COBBLER(ENGLISH,2014)

344.THE COBBLER(ENGLISH,2014),|Fantasy|Comedy|,Dir:-Thomas McCarthy,*ing:-Adam Sandler,Dustin Hoffman.   “Walk a ,mile in my shoes”.അതെ നിങ്ങള്‍ ഒരു മൈല്‍ എന്‍റെ ഷൂ ധരിച്ചു നടക്കുക.സംഭവം ഒരാളെ കുറ്റം പറയുമ്പോള്‍ അയാള്‍ നേരിട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന idiom ആണിത്.വാചികമായ അര്‍ത്ഥത്തെക്കാളും കൂടുതല്‍ അര്‍ഥങ്ങള്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ഈ വാചകം ജീവിതത്തില്‍ പലയിടത്തും പ്രയോഗിക്കാറുണ്ട്.എന്നാല്‍ ജീവിതത്തില്‍ വാചികമായ അര്‍ത്ഥം പ്രാവര്‍ത്തികം ആക്കാന്‍ സാധിച്ചാലോ?മാജിക്കല്‍ റിയലിസം പ്രമേയം ആയി വരുന്ന ഈ ആദം സാണ്ട്ലര്‍ സിനിമയുടെContinue reading “344.THE COBBLER(ENGLISH,2014)”

343.TAZZA-THE HIDDEN CARD(KOREAN,2014)

343.TAZZA-THE HIDDEN CARD(KOREAN,2014),|Thriller|Crime|,Dir:-Hyeong-Cheol Kang,*ing:-Seung Hyun Choi, Se-Kyung Shin, Yun-seok Kim.    ഡേ-ഗില്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും ചീട്ടു കളിയില്‍ അവനു ജന്മസിദ്ധമായ ഒരു കഴിവുണ്ടായിരുന്നു.നാട്ടില്‍ വച്ച് അപ്പൂപ്പനെ ആക്രമിച്ച ഗുണ്ടാ തലവനു അബദ്ധത്തില്‍ കുത്ത് ഏറ്റപ്പോള്‍ അവന്റെ അമ്മ അവനെ ഭയം കാരണം നാട് വിടാന്‍ സഹായിക്കുന്നു.അവന്‍ ചെന്നെത്തിയത് സുഹൃത്തായ റിയോലിന്റെ അടുക്കല്‍ ആയിരുന്നു.റിയോല്‍  ജോലി ചെയ്തിരുന്നത് ഒരു കാസിനോയില്‍ ആയിരുന്നു.അതിന്റെ ഉടമസ്ഥന്‍ ആയ ക്യുയോംഗിനു ഭക്ഷണം ശരി  ആക്കിContinue reading “343.TAZZA-THE HIDDEN CARD(KOREAN,2014)”

342.THE EAST(ENGLISH,2013)

342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page.   ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയുംContinue reading “342.THE EAST(ENGLISH,2013)”

341.SOUND OF MY VOICE(ENGLISH,2011)

341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling   ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു  ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത്‌ എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍Continue reading “341.SOUND OF MY VOICE(ENGLISH,2011)”

Design a site like this with WordPress.com
Get started