316.BICYCLE THIEVES(ITALIAN,1948)

316.BICYCLE THIEVES(ITALIAN,1948),|Drama|,Dir:-Vittorio De Sica,*ing:-Lamberto Maggiorani, Enzo Staiola, Lianella Carell.   ബൈസിക്കിള്‍ തീവ്സ്-പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ചിത്രം.ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങുന്ന സമയം ആദ്യ സിനിമ കാഴ്ചകളില്‍ ഒന്നായിരിക്കും പലര്‍ക്കും ഇത്.മികച്ച ആദ്യ സിനിമ നിര്‍ദേശങ്ങളില്‍ പലരും പറഞ്ഞു കൊടുക്കുന്ന ഒരു മനോഹര ചിത്രം ആണ് വിട്ടോരിയോ സംവിധാനം ചെയ്ത ഈ ഇറ്റാലിയന്‍ ചിത്രം.കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള കോട്ടയത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.പണ്ട് സി ഡി യില്‍ കണ്ട ഈ ചിത്രംContinue reading “316.BICYCLE THIEVES(ITALIAN,1948)”

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)

315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014),|Drama|Biography|,Dir:-Ananth Mahadevan,*ing:-Vinay Pathak, Asrani, Tannishtha Chatterjee   1947 ല്‍ ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത് നെഹ്രുവും ഗാന്ധിയും മാത്രമാണോ എന്നാ ചോദ്യത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.പേരറിയാത്ത എത്രയോ പേര്‍ ഒഴുക്കിയ രക്തത്തിന്റെയും ജീവിതത്തിന്റെയും വില കൂടി ആണ് ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യം.നേതാക്കന്മാരുടെ പേരില്‍ അതൊക്കെ എഴുതി ചേര്‍ത്ത് എങ്കിലും ചരിത്രം പലരെയും വിസ്മരിച്ചു.ചരിത്രം മറന്ന  നീതി കേടു ആകാം ആ കഥകള്‍.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായContinue reading “315.GAUR HARI DASTAAN:THE FREEDOM FILE(HINDI,2014)”

314.UGLY(HINDI,2013)

314.UGLY(HINDI,2013),|Mystery|Thriller|,Dir:-Anurag Kashyap,*ing:-Tejaswini Kohlapure,Rahul Bhay,Ronit Roy,Surveen Chawla.  Ugly ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആണെങ്കിലും അതില്‍ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യന്‍റെ സ്വഭാവത്തിലെ ചീത്ത വശങ്ങള്‍ ആണ്.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്ത്യയിലെ മധ്യ വര്‍ഗ കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ആണ്.സുഖ സൌകര്യങ്ങള്‍ നോക്കി ജീവിക്കാന്‍ പഠിക്കുന്ന ഒരു തലമുറയുടെ കഥയാണ് അഗ്ലി.   സിനിമ മോഹവുമായി നടക്കുന്ന രാഹുലിന്റെ കോളേജില്‍ നിന്നുള്ള സുഹൃത്താണ് ശാലിനി.പ്രണയത്തില്‍ ആയContinue reading “314.UGLY(HINDI,2013)”

313.INDIA’S DAUGHTER(ENGLISH/HINDI,2015)

313.INDIA’S DAUGHTER(ENGLISH/HINDI,2015),|Documentary|,Dir:-Leslee Udwin   മനുഷ്യത്വം ഉള്ളില്‍ ഉള്ളവരെ മൊത്തം ഞെട്ടിപ്പിച്ച സംഭവം ആയിരുന്നു 2012 ഡിസംബറിലെ ആ രാത്രിയില്‍ ഓടി കൊണ്ടിരുന്ന ബസ്സില്‍ സംഭവിച്ചത്.ഒരു പക്ഷെ മൃഗങ്ങള്‍ എന്ന് നമ്മള്‍ വിളിക്കുന്ന ക്രൂര ജന്തുക്കള്‍ പോലും സഹ ജീവിയോടു ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി ആണ് അന്ന്  നടന്നത്.ഇതിനു മുന്‍പും പിന്‍പും ഇന്ത്യയില്‍ ബലാല്‍സംഘം നടന്നിട്ടില്ല എന്നല്ല.പക്ഷേ സമൂഹത്തിനു മൊത്തം ഇത്തരം ഒരു പ്രവൃത്തിയോടുള്ള കാഴ്ചപ്പാട് മാറാന്‍ ഈ സംഭവം കാരണമായി എന്നത് സത്യം.സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷംContinue reading “313.INDIA’S DAUGHTER(ENGLISH/HINDI,2015)”

312.CONFESSION OF PAIN(MANDARIN,2006)

312.CONFESSION OF PAIN(MANDARIN,2006),|Crime|Drama|Thriller|,Dir:-Wai-Keung Lau, Alan Mak,*ing:-Tony Chiu Wai Leung, Takeshi Kaneshiro, Qi Shu.   രണ്ടു പോലീസുകാരുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രം ആണ് Confession of Pain എന്ന Hongkong ചിത്രം.ചീഫ് എന്ന് അറിയപ്പെടുന്ന ലാവ് ചിന്നും മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ ആയ യാവു കിന്നും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല ചെയ്യുന്ന കുറ്റവാളിയെ അന്വേഷിച്ചാണ് ആ ക്രിസ്ത്മസ് രാത്രി ഇറങ്ങുന്നത്.തന്ത്രപരമായ രീതിയില്‍ ആ കുറ്റവാളിയെ കീഴ്പ്പെടുത്തിയ അവര്‍ എന്നാല്‍ യാവു കണ്ടContinue reading “312.CONFESSION OF PAIN(MANDARIN,2006)”

311.TABLOID TRUTH(KOREAN,2014)

311.TABLOID TRUTH(KOREAN,2014),|Thriller|Crime|,Dir:-Kwang-shik Kim,*ing:-Jin-yeong Jeong, Kang-woo Kim, Chang-Seok Ko .   ഗോസ്സിപ്പുകള്‍ നിയന്ത്രിക്കുന്ന ജീവിതങ്ങളും മാധ്യമങ്ങളും ആണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്.മറ്റൊരാളുടെ ജീവിതത്തില്‍ ഇറങ്ങി നോക്കാന്‍ ഉള്ള ആഗ്രഹം ഒരു അവകാശമായി കൊണ്ട് നടക്കുന്ന ഒരു സമൂഹം എന്ന് പറയാം.അതിനൊപ്പിച്ചു വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളും അവ പടച്ചു വിടുന്ന കഥകളും അതിശയോക്തി ഉള്ളവ ആണെങ്കില്‍ പോലും നാവില്‍ തൊടാതെ വിഴുങ്ങാന്‍ ആണ് പലരും ശ്രമിക്കുന്നതും.അത് തന്നെയാണ് ഇത്തരം മാധ്യമങ്ങളുടെ നില നിലനില്‍പ്പിനെ സഹായിക്കുന്നതും.ഇത്തരത്തില്‍Continue reading “311.TABLOID TRUTH(KOREAN,2014)”

310.THE SECRET IN THEIR EYES(SPANISH,2009)

310.THE SECRET IN THEIR EYES(SPANISH,2009),|Drama|Crime|Mystery|,Dir:-Juan José Campanella,*ing:-Ricardo Darín, Soledad Villamil, Pablo Rago.   2010 ലെ അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ഭാഷ ചിത്രം ആയി തിരഞ്ഞെടുത്തത് The Secret in their Eyes എന്ന ഈ സ്പാനിഷ് ചിത്രം ആയിരുന്നു.   നിയമ സംവിധാനത്തില്‍ ഉള്ള    ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം ഒറ്റയ്ക്കായ ബെഞ്ചമിന്‍ എസ്പോസിടോ തന്‍റെ ജോലിയില്‍ നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു.അതിനായിContinue reading “310.THE SECRET IN THEIR EYES(SPANISH,2009)”

309.TIME LAPSE(ENGLISH,2014)

309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O’Leary, George Finn.   ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍  ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.Continue reading “309.TIME LAPSE(ENGLISH,2014)”

308.THE NEVERENDING STORY(ENGLISH,1984)

308.THE NEVERENDING STORY(ENGLISH,1984),|Fantasy|Adventure|,Dir:-Wolfgang Petersen,*ing:-Noah Hathaway, Barret Oliver, Tami Stronach.    സ്വപ്‌നങ്ങള്‍ കാണുന്ന ഒരാള്‍ അയാളുടെ ഭാവനയിലൂടെ ആകാം സഞ്ചരിക്കുക.ഭാവന സ്വപ്നം  ആയി മാറുമ്പോള്‍ ജനിക്കുന്നത് ഒരു പക്ഷേ മികച്ച കഥയും ആകാം.ഭാവന ആവശ്യം ഉള്ള മറ്റൊന്നാണ് വായന.ഒരു കഥ  വായിക്കുമ്പോള്‍ അത് എഴുതിയ ആളുടെ ഭാവനയുടെ ഒപ്പം വായനക്കാരന്‍ സഞ്ചരിച്ചാല്‍ മാത്രമേ അയാള്‍ക്ക്‌ ആ കഥയുടെ സാരം അറിയാന്‍ സാധിക്കൂ.ഇത്തരം ഒരു ആശയം പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രം ആണ് 1984Continue reading “308.THE NEVERENDING STORY(ENGLISH,1984)”

307.FASANDRAEBERNE(DANISH,2014)

307.FASANDRAEBERNE(DANISH,2014),|Thriller|Mystery|Crime|,Dir:-Mikkel Nørgaard,*ing:-Nikolaj Lie Kaas, Pilou Asbæk, Fares Fares.   The Keeper of Lost Causes എന്ന 2013 ല്‍ ഇറങ്ങിയ ഡാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Fasandraeberne.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം. http://goo.gl/mMrEEI .  Q ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ സുപ്രധാനമായ ഒരു വിഭാഗം  ആയി മാറ്റിയ കാര്‍ള്‍,അസ്സാദ് എന്നിവര്‍ തെളിയിക്കപ്പെടാത്ത അടുത്ത കേസുകളില്‍ പ്രാമൂഖ്യം നല്‍കേണ്ടത് ഏതൊക്കെ എന്നുള്ള അന്വേഷണത്തില്‍ ആണ്.തെളിവുകളുടെ അഭാവത്തില്‍ എഴുതി തള്ളിയ കേസുകളില്‍ പുനരന്വേഷണം നടത്തുന്ന QContinue reading “307.FASANDRAEBERNE(DANISH,2014)”

306.THIRD EYE(FILIPINO,2014)

306.THIRD EYE(FILIPINO,2014),|Horror|,Dir:-Aloy Adlawan,*ing:-Carla Abellana, Camille Prats, Ejay Falcon.    ഫിലിപ്പിനോ ഭാഷയില്‍ 2014 ല്‍ ഇറങ്ങിയ ചിത്രമാണ് Third Eye.ഹൊറര്‍ ആണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.രണ്ടാം ഭാഗത്തിനായുള്ളത് മാറ്റി വച്ചിട്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.ഭയപ്പെടുത്തുന്ന സീനുകള്‍ ചിത്രത്തില്‍ കുറവായിരുന്നു.ഒരു പക്ഷേ രണ്ടാം ഭാഗം ആയി വരുമ്പോള്‍ ആ കുറവ് നികത്താമിയിരിക്കും ഈ ചിത്രത്തിന്.(രണ്ടാം ഭാഗം വരുമോ എന്നറിയില്ല.എങ്കിലും അങ്ങനെ ഒരു സാധ്യത ചിത്രത്തിനുള്ളതായി തോന്നി).   Wrong Turn meets Horror എന്നതാണ് ചിത്രത്തിന്‍റെContinue reading “306.THIRD EYE(FILIPINO,2014)”

305.COHERENCE(ENGLISH,2014)

305.COHERENCE(ENGLISH,2014),|Thriller|Mystery|,Dir:-James Ward Byrkit,*ing:-Emily Baldoni, Maury Sterling, Nicholas Brendon.   കഴിഞ്ഞ ദിവസം ഉല്‍ക്ക ആണെന്ന് വിശ്വസിക്കുന്ന പ്രകാശം ഉണ്ടായപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായ ഭീതിയും അത് ഒരാഴ്ച ഓടിക്കാന്‍ വേണ്ടി ശ്രമപ്പെടുന്ന മാധ്യമങ്ങളെയും നമ്മള്‍ പലരും കണ്ടതാണ്.പറഞ്ഞു വരുന്നത് അത്തരം ഒരു വാര്‍ത്ത ആളുകളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തി ആണ്.അജ്ഞാതം ആയ ഏതൊരു വസ്തുവിനെയും ഭയത്തോടെ സമീപിക്കുന്ന മനുഷ്യന്‍റെ സ്വഭാവ വിശേഷം ആകാം അതിനു കാരണം.Coherence പറയുന്നതും അത്തരം ഒരു കഥയാണ്.എന്നാല്‍ കഥ അല്‍പ്പം കുഴയ്ക്കുന്നതുംContinue reading “305.COHERENCE(ENGLISH,2014)”

Design a site like this with WordPress.com
Get started