160.ANAND MATH(HINDI,1952)

160.ANAND MATH(HINDI,1952),Dir-:Hemen Gupta,*ing:-Prithviraj Kapoor,Ranjana ,Pradeep Kumar.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം അഭ്രപാളികളില്‍ നിറം ചാലിച്ച് രചിച്ചപ്പോള്‍ ദേശ സ്നേഹത്തിന്‍റെ തീവ്രമായ വൈകാരികത ഉണര്‍ത്തുന്ന ചില ചിത്രങ്ങള്‍ നമുക്കുണ്ടായി.ഐതിഹാസിക സമര  ചരിത്രത്തിലെ മറന്നു പോയ ഏടുകള്‍ പലപ്പോഴും ഒരല്‍പം അതിഭാവുകത്വത്തോടെ ആണെങ്കിലും വെള്ളിത്തിരയില്‍ നമുക്ക് കാണാന്‍ സാധിച്ചിരുന്നു.എന്നാല്‍ അവ പലപ്പോഴും നമ്മില്‍ അസാധാരണമായ ഒരു ദേശീയ വികാരം നിറച്ചിരുന്നു.സ്വാതന്ത്ര സമരം മാത്രമല്ല ദേശിയതയും ദേശിയ ചിഹ്ന്നങ്ങളും കളികളും എല്ലാം പ്രമേയമായി വന്ന സിനിമകള്‍ ഇത്തരം വികാരങ്ങള്‍Continue reading “160.ANAND MATH(HINDI,1952)”

159.THE CALLING(ENGLISH,2014)

159.THE CALLING(ENGLISH,2014),|Thriller|,Dir:Jason Stone,*ing:-Susan Sarndon,Gil Bellows,Ellen Burstyn.   ഡാര്‍ക്ക്‌ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “The Calling”.വിചിത്രമായ കുറച്ചു കൊലപാതകങ്ങളും അവയുടെ പിന്നിലെ രഹസ്യങ്ങളും ആണ് ഇ ചിത്രം അവതരിപ്പിക്കുന്നത്‌.കാനഡയിലെ “Fort Dundas” എന്ന വളരെയധികം സമാധാനപൂര്‍വമായ ചെറിയ പട്ടണത്തില്‍ ആകസ്മികമായി സംഭവിക്കുന്ന ചില കൊലപാതകങ്ങള്‍ വളരയധികം ദുരൂഹത ഉണര്‍ത്തുന്നു.ആദ്യ ശവശരീരം കഴുത്ത് മുറിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്.പ്രായമായ സ്ത്രീ ആയിരുന്നു ഇര.”ഡെലിയ” എന്ന ആ സ്ത്രീയുടെ സുഹൃത്തിന്‍റെ മകളയാ മധ്യവയസ്ക “ഹേസല്‍” ആയിരുന്നു ആContinue reading “159.THE CALLING(ENGLISH,2014)”

158.JIGARTHANDA(TAMIL,2014)

158.JIGARTHANDA(TAMIL.2014),Dir:-Karthik Subbaraj,*ing:-Sidharth,Bobby Simha    ഒരു കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ പൊതുവേ ഉള്ള അമാനുഷിക നായക കഥാപാത്രങ്ങളുടെയും കഥാ തന്തുവിന്റെയും പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതാണ് തമിഴ് സിനിമ .പ്രധാനമായും ഒരേ അച്ചില്‍ വാര്‍ത്ത ഫോര്‍മുല ചിത്രങ്ങള്‍ ആയിരുന്നു അവരുടെ പോരായ്മ.ഒരു പക്ഷേ അക്കാലത്തെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഗമായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഒരു രൂപരേഖ പിന്തുടര്‍ന്നിരുന്നു.പ്രത്യേകിച്ചും ഭാരത സിനിമയുടെ ദക്ഷിണ മേഖല ഇത്തരം സിനിമകളുടെ ഒരു വലിയ മാര്‍ക്കറ്റ് ആയിരുന്നു.ചില ഒറ്റപ്പെട്ടContinue reading “158.JIGARTHANDA(TAMIL,2014)”

157.LOCKE(ENGLISH,2013)

157.LOCKE(ENGLISH,2013),|Drama|Thriller|.Dir:-Steven Knight,*ing:-Tom Hardy,Olivia Colman   “ലോക്കേ”-ഒരു രാത്രിയില്‍ ഐവാന്‍ ലോക്കേ എന്ന മധ്യവയസ്ക്കന്റെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.അയാളുടെ ആ രാത്രി വളരെയധികം പ്രധാനപ്പെട്ടതാണ്.അയാള്‍ക്ക്‌ ആ രാത്രിയില്‍ ജീവിതത്തില്‍ ഇടയ്ക്ക് അണിഞ്ഞ മുഖമുടി ഇല്ലായിരുന്നു.അത് പോലെ തന്നെ ക്ഷണികമായ സുഖത്തില്‍ ഉണ്ടായിരുന്നത്  സ്നേഹം അല്ലായിരുന്നു എന്ന് സ്വയം മനസ്സിലാക്കി ലോക്കേ.അതിലൊക്കെ ഉപരി തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസവും:എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ ഇല്ല എന്ന ബോധം.തിരിച്ചറിവുകള്‍ക്കും നേട്ടങ്ങള്‍ക്കും ഇടയില്‍  ഒരുContinue reading “157.LOCKE(ENGLISH,2013)”

156.AVATHAARAM(MALAYALAM,2014)

156.AVATHAARAM(MALAYALAM,2014),Dir:-Joshiy,*ing:-Dileep,Lakshmi Menon.   ദിലീപ്-മലയാള സിനിമ ചരിത്രത്തില്‍ ഈ നടന് ഒരു സ്ഥാനം ലഭിക്കുമെങ്കില്‍ അത് തന്റെ നടന വൈഭവത്തില്‍ ഉപരി അദ്ദേഹം മോശം എന്ന് പലരും വിളിച്ചു കളിയാക്കുന്ന ചിത്രങ്ങള്‍ നേടുന്ന ബോക്സോഫീസ് കലക്ഷനുകളുടെ പേരില്‍ മാത്രം ആകും.മലയാള  സിനിമ പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെ നോക്കു കുത്തി ആക്കി ,മോശം എന്ന് പറയുന്ന  ഓണ്‍ലൈന്‍ നിരൂപണങ്ങളെയും എല്ലാം ഈ നടന്‍റെ സിനിമകള്‍ പലപ്പോഴും പരിഹസിക്കുന്നതായി തോന്നിയിട്ടുണ്ട്.സിനിമ കൊള്ളില്ല,ഇതാണ് കഥ എന്ന് പറഞ്ഞ് സസ്പന്‍സ് പൊട്ടിക്കാന്‍ പോലുംContinue reading “156.AVATHAARAM(MALAYALAM,2014)”

155.SEPTIMO(SPANISH,2013)

155.SEPTIMO(SPANISH,2013),|Thriller|,Dir:-Patxi Amezcua,*ing:-Riccardo Darin,Belen Rueda   “The Secret in their Eyes” കണ്ടതോടെ റിക്കാര്‍ഡോ ഡാരിന്‍ എന്ന നടന്‍ എന്‍റെ പ്രിയപ്പെട്ട നടനമാരില്‍ ഒരാള്‍ ആയി മാറി.പിന്നീട് “El Aura” എന്ന ചിത്രം കണ്ടതോടെ റിക്കാര്‍ഡോ ടാറിന്റെ സിനിമകള്‍ തിരഞ്ഞെടുത്തു കാണാന്‍ തുടങ്ങി.റിക്കാര്‍ഡോ ഡാരിന്‍ സെബാസ്റ്റിന്‍ എന്ന വക്കീലിനെ അവതരിപ്പിച്ച ത്രില്ലര്‍ ചിത്രമാണ് “Septimo”.സെബാസ്റ്റിന്‍ തിരക്കേറിയ ഒരു വക്കീല്‍ ആണ്.പലപ്പോഴും കുറ്റവാളികള്‍ക്ക് വേണ്ടി വാദിച്ച് അവരെ രക്ഷപ്പെടുത്തുന്ന സമര്‍ത്ഥനായ വക്കീല്‍ ആയിരുന്നു സെബാസ്റ്റിന്‍.ഡെലിയ എന്ന സ്പെയിന്ക്കാരിContinue reading “155.SEPTIMO(SPANISH,2013)”

154.MANGLISH(MALAYALAM,2014)

154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom. മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍Continue reading “154.MANGLISH(MALAYALAM,2014)”

153.VIKRAMADITHYAN(MALAYALAM,2014)

153.VIKRAMADITHYAN(MALAYALAM,2014),Dir:-Lal Jose,*ing:-Dulqar Salman,Unni Mukundan.   റംസാന്‍ റിലീസുകളില്‍ ആദ്യം എത്തിയ ചിത്രമാണ് “വിക്രമാദിത്യന്‍”.ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറം ആണ്.ഇവരുടെ കൂട്ടുക്കെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു വിധം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ നല്ലത് പോലെ ഉണ്ടായിരുന്നു.ട്രയിലര്‍ കണ്ടപ്പോള്‍ “അഞ്ചാതെ”,”ദ്രോഹി” തുടങ്ങിയ സിനിമകളുമായുള്ള സാദൃശ്യം തോന്നിയിരുന്നു.എന്നാല്‍ തിയറ്ററില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ വിക്രമാദിത്യന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു.വിക്രമാദിത്യന്‍, “വിക്രമന്‍” ,”ആദിത്യന്‍ ” എന്ന രണ്ടു യുവാക്കളുടെContinue reading “153.VIKRAMADITHYAN(MALAYALAM,2014)”

152.BANGALORE DAYS(MALAYALAM,2014)

152.BANGALORE DAYS(MALAYALAM,2014),Dir:-Anjali Menon,*ing:-Fahad,Dulqar,Nivin,Nazriya.   വളരെയധികം വൈകി ആണ് ഈ ചിത്രം കാണുവാന്‍ സാധിച്ചത്.ആവശ്യത്തിലധികം നിരൂപണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുകയും ചെയ്തിരുന്നു.വിശ്വസനീയമായ നിരൂപണങ്ങള്‍ തന്ന പലരും ഈ ചിത്രത്തെ കുറിച്ച് നല്ലത് ആണ് എഴുതിയത്.എങ്കിലും ചിലയിടങ്ങളില്‍ നിന്നും മോശമായ റിവ്യൂ വായിച്ചിരുന്നു.ക്ലീഷേകള്‍ പലതുണ്ടായിരുന്നെങ്കിലും (പ്രത്യേകിച്ച് നായക കഥാപാത്രങ്ങളില്‍ ഒരാള്‍ അവസാനം പങ്കെടുക്കുന്ന മത്സരം പോലെ) ചിത്രം മൊത്തത്തില്‍ എടുത്താല്‍ ഒരു നല്ല സിനിമയായി എനിക്ക് തോന്നി.കഥ അവതരിപ്പിക്കുന്നത്‌ നായക കഥാപാത്രങ്ങളില്‍ ഒരാളായ കുട്ടന്‍റെContinue reading “152.BANGALORE DAYS(MALAYALAM,2014)”

151.THE GRAND BUDAPEST HOTEL(ENGLISH,2014)

151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric. വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി “The Grand Budapest Hotel”.ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍.”Bottle Rocket”,”Moonrise Kingdom” തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ “Wes Anderson” ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരുContinue reading “151.THE GRAND BUDAPEST HOTEL(ENGLISH,2014)”

150.CITIZEN KANE (1941,ENGLISH)

CITIZEN KANE(ENGLISH,1941),|Drama|Mystery|,Dir:-Orson Welles,*ing:- Orson Welles,Joseph Cotton,DorothyComingore.   ലോക സിനിമയുടെ ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത പേരുകളാണ് “ഓര്‍സന്‍ വെല്‍സും” അദ്ദേഹത്തിന്റെ പ്രഥമ ചിത്രമായ CITIZEN KANE “എന്നിവ.ലോകം കണ്ട ഏറ്റവും മഹത്വരം ആയ ആദ്യ ചിത്രം എന്നാണു ഈ ചിത്രത്തെക്കുറിച്ച് നിരൂപണ ലോകത്തെ പ്രധാനിയായ “Roger Ebert” അഭിപ്രായപ്പെട്ടത്.ലോകം മുഴുവനും ഈ ചിത്രത്തിന് നല്‍കുന്ന ആദരവിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് “American Film Institute” നൂറു വര്‍ഷ സിനിമ ചരിത്രത്തിലെ മികച്ച സിനിമയായിContinue reading “150.CITIZEN KANE (1941,ENGLISH)”

149.THE SCENT(KOREAN,2012)

149.THE SCENT(KOREAN,2012),|Thriller|Crime|,Dir:-Hyeoon Joon Kim,*ing:-Hee-Soon Park,Si Yeon Park.  വലിയ കാമ്പില്ലാത്ത കഥകള്‍ പോലും ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പലപ്പോഴും അണിയറ പ്രവര്‍ത്തകരുടെ കഴിവാണ്.മികച്ച ഒരു കഥ ശരാശരി നിലവാരത്തില്‍ എത്തുമ്പോള്‍ പോലും അത് കൊണ്ട് തന്നെ അണിയറ പ്രവര്‍ത്തകരുടെ കഴിവുകേട് ആയി വിലയിരുത്തുന്നതാവും  നല്ലത്.പറഞ്ഞു വരാന്‍ കാരണം “The Scent” എന്ന കൊറിയന്‍ ചിത്രത്തിനുള്ളത് ശരാശരി ആയ ഒരു കഥയും സന്ദര്‍ഭങ്ങളും ആണ്.മികച്ച കൊറിയന്‍ ത്രില്ലറുകളുടെ ഇടയില്‍ പെടുത്താമോ എന്നറിയില്ലെങ്കിലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഒന്ന് ആയിContinue reading “149.THE SCENT(KOREAN,2012)”

Design a site like this with WordPress.com
Get started