124.PARADISE MURDERED(KOREAN,2007),|Thriller|Mystery|,Dir:-Han-min Kim,*ing :-Hae-il Park,Sol-Mi Park,Ji Ru Sung. കൊറിയന്‍ ത്രില്ലറുകളുടെ സ്ഥിരം ശൈലികളില്‍ നിന്നും വിഭിന്നമായാണ് സ്വര്‍ഗത്തില്‍ നടന്നതെന്ത് എന്നുള്ളതിന് ഉത്തരം നല്‍കുന്ന ഈ ചിത്രം ആരംഭിക്കുന്നത്.ദക്ഷിണ കൊറിയയിലെ ഒരു ദ്വീപിന്റെ പേരാണ് പാരദൈസ് ദ്വീപ്.പേര് അന്വര്‍ത്ഥം ആക്കും വിധം ആയിരുന്നു ആ ദ്വീപിലെ ആളുകളുടെ ജീവിതവും.മലകളും കടലുകളും അതിര്‍ത്തി ആയുള്ള ആ ദ്വീപില്‍ സമാധാനവും സന്തോഷവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഒരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ ആ ദ്വീപില്‍ ഉണ്ടായിരുന്ന 17 ആളുകളെയുംContinue reading “124.PARADISE MURDERED (KOREAN,2007)”
Author Archives: rakeshmr2017
123.NOBEL CHOR(BENGALI,2011)
123.NOBEL CHOR(BENGALI,2011),|Thriller|Drama|,Dir:-Suman Ghosh,*ing:-Mithun Chakraborthy,Soma Chakraborthy. ഭാരതം സമ്മാനിച്ച മഹാന്മാരില്‍ എന്നും മുന്‍പന്തിയില്‍ ആണ് “ഗുരുദേബ്” എന്ന് ജനങ്ങള്‍ ആദരത്തോടെ വിളിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ സ്ഥാനം.അദ്ദേഹത്തിന്‍റെ സാഹിത്യസപര്യകള്‍ക്ക് സമ്മാനമായി 1913 ല ലഭിച്ച നോബല്‍ സമ്മാനം 2005 ല്‍ മ്യൂസിയമായി മാറിയ വീട്ടില്‍ നിന്നും മോഷണം പോകുന്നു.ആ മോഷണവും അതിനു ശേഷം നടന്ന സംഭവങ്ങളും ഭാനു എന്ന ഒരു സാധാരണക്കാരന്‍ ആയ ഗ്രാമവാസിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് സുമന്‍ ഘോഷ് ഈ ചിത്രത്തില്‍.മോഷണത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ഫിക്ഷനുമായിContinue reading “123.NOBEL CHOR(BENGALI,2011)”
122.LIFEBOAT(ENGLISH,1944)
122.LIFEBOAT(ENGLISH,1944),|Thriller|War|,Dir:-Alfred Hitchcock,*ing:-Tallulah Bankhead,John Hodiak,Walter Slezak. ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൈഫ് ബോട്ട് എന്ന ബ്ലാക്ക് & വൈറ്റ് ചിത്രം.ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ ഒരു ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുന്നു.അവരുടെ കൂടെ ഒരു കുഞ്ഞുമായി ഒരു സ്ത്രീയും നീന്തി കയറുന്നു.എന്നാല്‍ അവരുടെ കുട്ടി മരണപ്പെട്ടിരുന്നു.ജര്‍മന്‍ സേനയോടുള്ള വിരോധം അവര്‍ക്കിടയില്‍ കൂടിവരുന്ന സമയത്ത് ആ ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ഒരാള്‍ കൂടി എത്തുന്നു.വില്ലിContinue reading “122.LIFEBOAT(ENGLISH,1944)”
121.THE LEGO MOVIE(ENGLISH,2014)
121.THE LEGO MOVIE(ENGLISH,2014),|Animation|Comedy|Adventure|,Dir:-Phil Lord,Christopher miller,*ing (voices):-Morgan Freeman,Will Arnett,Leam Neeson,Will Ferrel. ലെഗോ എന്ന ഡെന്മാര്‍ക്ക് ആസ്ഥാനമായി ഉള്ള കളിപ്പാട്ട കമ്പനിയില്‍ നിന്നും വന്ന കഥാപാത്രങ്ങളെ മറ്റുള്ള അമാനുഷിക കഥാപാത്രങ്ങളെയും കൂട്ടി ചേര്‍ത്ത് ഇറക്കിയ സിനിമയാണ് “ദി ലെഗോ മൂവി”.ഓര്‍മയില്ലേ കുട്ടിക്കാലത്ത് വീടും ട്രെയിനും ഒക്കെ ഉണ്ടാക്കി കളിച്ച പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍?ലെഗോ ബ്രിക്ക്സ് എന്ന് അവ അറിയപ്പെടുന്നു.ആ ഗ്രൂപ്പ് പിന്നെ വളര്‍ന്ന് അനിമേഷന്‍ ഗെയിംസിലും അനിമേഷന്‍ സിനിമകളിലും എല്ലാം അതികായര്‍ ആയി മാറി.പല അമാനുഷിക കഥാപാത്രങ്ങളെയുംContinue reading “121.THE LEGO MOVIE(ENGLISH,2014)”
120.INTERROGATION(1989,POLISH)
120.INTERROGATION aka PRZESLUCHANIE(POLISH,1989)|Drama|Crime|Thriller|,Dir:-Ryszarda Bugajskiego,*ing:-Krystyna Janda,Janusz Gajos,Adam Ferency. 1982 ല്‍ നിര്‍മിക്കപ്പെടുകയും സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പ് മൂലം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത ചിത്രമാണ് Przesluchanie.പിന്നീട് ഭരണ സംവിധാനം സുപ്രധാനമായ തീരുമാനങ്ങളിലൂടെ പോളണ്ടില്‍ മാറിയപ്പോള്‍ ആണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 1989 ല്‍.ടോണിയ എന്ന കാബറെ നര്‍ത്തകിയുടെ ജീവിതം ആണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഭരണം ജര്‍മനിയും ആയുള്ളContinue reading “120.INTERROGATION(1989,POLISH)”
119.CHILDREN(KOREAN,2011)
119.CHILDREN(KOREAN,2011),|Mystery|Thriller|Drama|,Dir:-Kyu-maan Lee,*ing:-Yong-woo Park, Ryu Seung-Ryong, Dong-il Song യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള സിനിമകള്‍ക്ക് ഫിക്ഷന്റെ ചേരുവകകള്‍ കൂടി കൊടുത്താണ് സിനിമയായി ഇറങ്ങുന്നത്.നിയമത്തിന്‍റെ മുന്നില്‍ ഉള്ള സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ അവയില്‍ വിവാദങ്ങള്‍ സാധാരണം ആണ്.അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഉള്ള കൂട്ടി ചേരലുകള്‍ ആണ് അനിവാര്യം.ആ ചേരുവകകള്‍ ഇല്ലെങ്കില്‍ ഒരു സിനിമ ഡോക്യുമെന്‍ററിയുടെ നിലവാരത്തില്‍ ആവുകയും ചെയ്യുന്നു.സോഡിയാക്,മെമ്മറീസ് ഓഫ് മര്‍ഡര്‍,വോയിസ് ഓഫ് എ മര്‍ഡറര്‍ തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്തിയ മികച്ചContinue reading “119.CHILDREN(KOREAN,2011)”
118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}
118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)} ഒരു ടൈം പാസിനു കാണാവുന്ന രണ്ടു സിനിമകള്‍ ആണ് ഈ റിവ്യൂവില്‍ ഉള്ളത്.അധികം എഴുതാന്‍ ഒന്നും ഇല്ലാത്ത രണ്ടു ഫീല്‍ ഗുഡ് സിനിമകള്‍.ഒരെണ്ണം കുഴപ്പമില്ലാത്ത ഒരു റൊമാന്റിക് സിനിമ.മറ്റുള്ളത് ഒരു സിമ്പിള്‍ ഫാന്റസിയും. 1)DEFINITELY,MAYBE(ENGLISH,2008),|Romance|Drama|,Dir:-Adam Brooks,*ing:-Ryan Reynolds, Rachel Weisz, Abigail Breslin ഇതൊരു അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയാണ്.വില്‍ ഹേയ്സ് തന്‍റെ മകളായ മായയോട് അവളുടെ നിര്‍ബന്ധപ്രകാരം വില്ലും ഭാര്യയും എങ്ങനെ ആണ് കണ്ടുമുട്ടിയതെന്ന് ഒരു കഥയായി പറയുന്നു.ഒരു ബെഡ്Continue reading “118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}”
117.TELL ME SOMETHING(KOREAN,1999)
117.TELL ME SOMETHING(KOREAN,1999),|Thriller|Mystery|Crime|,Dir:-Youn-hyun Chang,*ing:-Suk-kyu Han, Eun-ha Shim, Hang-Seon Jangകൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക തരം അനുഭവം കൊടുക്കുവാനായി പലപ്പോഴും അവര്‍ മഴയുടെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷവും അവതരിപ്പിക്കാറുണ്ട്.എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്ന് നില്‍ക്കുന്ന മേഘങ്ങള്‍ പോലെയാണ് പല സിനിമകളും.സസ്പന്‍സ് മിക്കവാറും വരുന്നത് ഇത് പോലെ ആയിരിക്കും.ഒരു സിനിമയില്‍ ആര്‍ വേണമെങ്കിലും സംശയിക്കാവുന്ന കഥാതന്തു.ചിലപ്പോള്‍ നമ്മള്‍ കുറ്റവാളികളെ ഒക്കെ സ്വയം കണ്ടെതുമെങ്കിലും പലപ്പോഴും അവരില്‍ നിന്നും കഥ വഴുതി പോകാറും ഉണ്ട്.അത്തരത്തില്‍Continue reading “117.TELL ME SOMETHING(KOREAN,1999)”
116.BLOOD RAIN(KOREAN,2005)
116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won Cha, Yong-woo Park, Seong Ji പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് “ബ്ലഡ് റെയിന്‍” എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതംContinue reading “116.BLOOD RAIN(KOREAN,2005)”
115.H (KOREAN,2002)
115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah Yum, Jin-hee Ji, Ji-ru Sung “H” ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെContinue reading “115.H (KOREAN,2002)”
114.7 BOXES(SPANISH,2012)
114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos Maneglia, Tana Schembori,*ing:-Celso Franco, Víctor Sosa, Lali Gonzalez പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് “7 ബോക്സെസ്”.ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്.അങ്ങനെ ഒരു ദിവസംContinue reading “114.7 BOXES(SPANISH,2012)”
113.SECONDS(ENGLISH,1966)
113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock Hudson, Frank Campanella, John Randolph സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ് ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച്Continue reading “113.SECONDS(ENGLISH,1966)”