100.THE FOUNTAIN(ENGLISH,2006),|Fantasy|Sci-fi|,Dir:-Darren Aronofsky,*ing:-Hugh Jackman, Rachel Weisz പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് “ദി ഫൗണ്ടന്‍”.അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് “Pi” ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍.നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്.പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം,ഭാവി,വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു.ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്.അവയുടെ എല്ലാം ലക്‌ഷ്യം ഒന്നാണ്.സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരുContinue reading “100.THE FOUNTAIN(ENGLISH,2006)”
Author Archives: rakeshmr2017
99.PAPILIO BUDDHA(MALAYALAM,2013)
PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan. പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുContinue reading “99.PAPILIO BUDDHA(MALAYALAM,2013)”
98.THE TRAFFICKERS(KOREAN,2012)
98.THE TRAFFICKERS(KOREAN,2012),|Crime|Thriller|,Dir:-Hong-seon Kim,*ing:-Chang Jung Lim, Daniel Choi, Dal-su Oh“ദി ട്രാഫിക്കര്‍സ്”,പേര് സൂചിപ്പിക്കുന്നത് പോലെ സ്വാര്‍ത്ഥ ലാഭത്തിനായി മനുഷ്യനെ ഉപയോഗിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്.എന്നാല്‍ ഇവിടെ ശരീരങ്ങളെ വികാര ശമനത്തിനായി ഉപയോഗിക്കുന്ന വില്ലന്മാരൊക്കെ ഉള്ള സാധാരണ തട്ടികൊണ്ട് പോകല്‍ ചിത്രമല്ല.പകരം ഇതില്‍ ശരീര അവയവങ്ങളെ കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ റാക്കറ്റിന്റെ കഥയാണ് പറയുന്നത്.ചിത്രം ആരംഭിക്കുമ്പോള്‍ കയ്യില്‍ ഒരു കത്തിയുമായി ദേഹം മുഴുവന്‍ രക്തം ഒലിപ്പിച്ചു കൊണ്ട് ഒരാള്‍ ഒരു കപ്പലില്‍ നില്‍ക്കുന്നത് കാണിക്കുന്നു.അയാളെ പിടിക്കാനായി പോയ ആളെയും കൊല്ലപ്പെടുത്തിContinue reading “98.THE TRAFFICKERS(KOREAN,2012)”
97.PANNAIYARUM PADMINIYUM(TAMIL,2014)
97.PANNAIYARUM PADMINIYUM(TAMIL,2014),Dir:-Arun Kumar,*ing:-Vijay Sethupathi,Jayaprakash,Dinesh,Sneha “പണ്ണയാറും പദ്മിനിയും” തൊണ്ണൂറുകളില്‍ ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്‍റെ കഥയാണ് അവതരിപിക്കുന്നത്.അപ്രതീക്ഷിതമായി ആ നാട്ടില്‍ വന്ന ഒരു പ്രീമിയര്‍ പദ്മിനി കാറിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്..സാധാരണ മനുഷ്യരുടെ ചെറിയ ആഗ്രഹങ്ങളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.അതിനാല്‍ തന്നെ ഒരു നന്മയുള്ള ചിത്രം ആണിത് ആ നാട്ടിലെ ഏറ്റവും സമ്പന്നന്‍ ആണ് ജയപ്രകാശ് അവതരിപ്പിക്കുന്ന പണ്ണയാര്‍ എന്ന കഥാപാത്രം.ആ നാട്ടില്‍ ആദ്യമായി റേഡിയോ,ടി വി എല്ലാം അവതരിപ്പിച്ചത് അദ്ദേഹം ആണ്.നാട്ടിലെ ആദ്യ കക്കൂസ് പോലുംContinue reading “97.PANNAIYARUM PADMINIYUM(TAMIL,2014)”
96.BAALYAKAALASAKHI(MALAYALAM,2014)
96.BAALYAKAALASAKHI(MALAYALAM,2014),Dir:-Pramod Payyanur,*ing:-Mammootty,Isha,Seema Bishvas ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ വിരിഞ്ഞ മലയാളത്തിലെ മികച്ച പ്രണയ കഥ ആയിരുന്നു ബാല്യകാലസഖി.ഒരു പ്രണയ കഥ മാത്രമല്ലാതെ അതില്‍ ജീവിതം ഉണ്ട്,കുട്ടിക്കളി ഉണ്ട്,കുസൃതിയുണ്ട്,വേദനകള്‍ ഉണ്ട്,ചരിത്രമുണ്ട് അതിനു മേമ്പൊടിയായി പ്രണയവും.അതായിരുന്നു ഭാഷയുടെ ആലങ്കാരിക പദങ്ങള്‍ക്ക് പ്രാമൂഖ്യം കൊടുത്തിരുന്ന കൃതികള്‍ ഉണ്ടായിരുന്ന ഒരു നാട്ടില്‍ ഈ കൃതി അത്ര മാത്രം സ്വീകാര്യമായി മാറിയത്.ബാല്യകാലസഖിയില്‍ ബഷീറിന്റെ ആത്മകഥാപരമായ അംശം ഉണ്ടായിരുന്നു.ആ യാത്രയും നാടുമെല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരുന്നു.മജീദ് എന്ന പണക്കാരനും ദരിദ്രയായ സുഹറയും തമ്മിലുള്ള പ്രണയംContinue reading “96.BAALYAKAALASAKHI(MALAYALAM,2014)”
95.OM SHANTHI OSHAANA(MALAYALAM,2014)
95.OM SHAANTHI OSHAANA(MALAYALAM,2014),Dir:-Jude Anthany Joseph,*ing:-Nazriya,Nivin,Vineeth Sreenivasan ഓം ശാന്തി ഓശാന ഒരു പ്രണയകഥ ആണ്.സാധാരണ പ്രണയങ്ങളില്‍ വ്യത്യസ്ഥതയ്ക്ക് ഉള്ള സാധ്യത വളരെയധികം കുറവാണ്.അതിനാല്‍ തന്നെ കണ്ടും കേട്ടും മടുത്ത കഥ ആണ് ചിത്രത്തില്‍.എന്നാല്‍ ഈ സിനിമ അതിന്‍റെ കഥയേക്കാളും ശ്രദ്ധിക്കപ്പെടുന്നത് അതിനെ അവതരിപ്പിച്ച രീതിയിലാണ്.പതിവിലും വ്യത്യസ്തമായി ഒരു കൌമാര പ്രായത്തില്‍ ഉള്ള പെണ്‍ക്കുട്ടിയുടെ പ്രണയം അവളുടെ കാഴ്ചപ്പാടില്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ ഇത് പൂജ എന്ന പെണ്‍ക്കുട്ടിയുടെ കഥയാണ് ഇവിടെ ഉള്ളContinue reading “95.OM SHANTHI OSHAANA(MALAYALAM,2014)”
94.MISSISSIPPI BURNING(ENGLISH,1988)
94.MISSISSIPPI BURNING(ENGLISH,1988),|Crime|Thriller|,Dir:-Alan Parker,*ing:-Gene Hackman,Willaim Dafoe,Frances McDormand അമേരിക്കയിലെ മിസിസിപ്പിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് “മിസിസിപ്പി ബേര്‍ണിംഗ്”.ജീന്‍ ഹാക്ക്മാന്‍,വില്ല്യം ടെഫോ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ച ചിത്രമായിരുന്നു.അതില്‍ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ല്‍ മിസിസിപ്പിയില്‍ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിന്‍റെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്വം അവസാനിപ്പിച്ച അമേരിക്കയില്‍ പിന്നീട് അവര്‍ക്കെതിരെContinue reading “94.MISSISSIPPI BURNING(ENGLISH,1988)”
93.THE TERROR LIVE(KOREAN,2013)
93.THE TERROR LIVE(KOREAN,2013),|Thriller|Crime|,Dir:-Byeong-woo Kim,*ing:-Duek-mun Choi, Jin-ho Choi, Jung-woo Ha The Terror Live,മാധ്യമങ്ങളും ബ്യൂറോക്രാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങള്‍ പലപ്പോഴും നീതിയുടെ അടുക്കല്‍ നിന്നും സാധാരണക്കാരനെ അകറ്റുന്നു.വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉള്ള പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള വിടവ് നീതിയുടെ കാര്യത്തില്‍ കൂടി വരുന്നു.രമ്യഹര്‍മ്യങ്ങള്‍ പണിതു പൊക്കുന്ന സമ്പദ് വ്യവസ്ഥ പലപ്പോഴും കുടിലുകളുടെ പുറത്ത് നികുതികളിലൂടെയും വിലക്കയറ്റം തുടങ്ങിയവയിലൂടെ സാധാരണ മനുഷ്യന്‍റെ ചോര കുടിക്കുന്നു.കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ മിക്കതും അസാധാരണമായ വേഗത കൊണ്ടുംContinue reading “93.THE TERROR LIVE(KOREAN,2013)”
92.UNDERGROUND(SERBIAN,1995)
92.UNDERGROUND(SERBIAN,1995),|Comedy|War|Drama|,Dir:-Emir Kusturica,*ing:-Predrag Manojlovic, Lazar Ristovski, Mirjana Jokovic ” അണ്ടര്‍ഗ്രൌണ്ട് ” ഒരു യാത്രയാണ്.ദി കിങ്ങ്ഡം ഓഫ് യൂഗോസ്ലാവിയയില്‍ നിന്നും ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ഒരു രാജ്യത്തിന്‍റെ കഥ.വംശീയമായ കലഹങ്ങള്‍ യുദ്ധങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ ലോകത്തിലെ പ്രധാന മാറ്റങ്ങള്‍ക്ക് പങ്കു വഹിച്ച ഒരു ഭൂപ്രദേശം അവസാനം പുസ്തകത്താളുകളില്‍ മാത്രം ആയി ഒതുങ്ങിയ ചരിത്രമാണ് ആ രാജ്യത്തിന്.ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടോ എന്തോ യൂഗോസ്ലാവിയ എന്നും യുദ്ധത്തിന് വേദി ആയിരുന്നു.അത് കൊണ്ടാകാം ഈ ചിത്രത്തിലും നല്ല രീതിയില്‍ ബോംബുകള്‍ വര്‍ഷിക്കുമ്പോഴും ആളുകള്‍Continue reading “92.UNDERGROUND(SERBIAN,1995)”
91.THE THIEVES(KOREAN,2012)
91.THE THIEVES(KOREAN,2012),|Crime|Thriller|,Dir:-Dong-Hoon Choi,*ing:-Yun-seok Kim, Jung-Jae Lee, Hye-su Kim കൊറിയന്‍ ചിത്രങ്ങള്‍ അതിന്‍റെ മെലോഡ്രാമ ,ത്രില്ലര്‍ സിനിമ വിഭാഗങ്ങളാല്‍ സമ്പന്നം ആണ്.എന്നാല്‍ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് “ദി തീവ്സ്”.പേര് പോലെ തന്നെ ഇത് കള്ളന്മാരുടെയും അവരുടെ നവീന രീതിയില്‍ ഉള്ള മോഷണങ്ങളുടെയും കഥയാണ്.ഈ സിനിമ കൊറിയയിലെ സര്‍വകാല പണം വാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം ഉള്ളതാണ്.ഈ ചിത്രം Heist ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നു.ആസൂത്രിതമായി വളരെയധികം വിലയേറിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരു കൂട്ടം കള്ളന്മാര്‍ ആണ്Continue reading “91.THE THIEVES(KOREAN,2012)”
90.1983(MALAYALAM,2014)
90.1983(MALAYALAM,2014),Dir:-Abrid Shine,*ing:-Nivin Pauly,Anoop Menon,Joy Mathew. ” Don’t stop chasing your dreams,because dreams do come true”-Sachin Tendulkar ” ക്രിക്കറ്റും സച്ചിനും ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന 1983″ ഒരു കായികവിനോദം എന്ന നിലയില്‍ നിന്നും ഓരോ ഭാരതീയനും ക്രിക്കറ്റ് ഒരു വികാരമാണ്.ഏതൊരു മതത്തെക്കാളും ആരാധ്യമാണ് .ക്രിക്കറ്റിലെ ദൈവം എന്ന് വരെ സച്ചിന്‍ എന്ന മഹാപ്രതിഭയെ നമ്മള്‍ വാഴ്ത്തി.ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ജനിക്കുന്ന ഓരോ കുട്ടിയുടെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വികാരമാണ്Continue reading “90.1983(MALAYALAM,2014)”
89.HER(ENGLISH,2013)
89.HER(ENGLISH,2013),|Sci-fi|Romance|Fantasy|,Dir:-Spike Jonze,*ing:-Joaquin Phoenix, Amy Adams, Scarlett Johansson,Brian Cox. ഓസ്കാര്‍ വേദിയില്‍ മികച്ച ചിത്രമാകാന്‍ സാദ്ധ്യത ഉള്ള “ഹെര്‍ “!! ജീവിതത്തില്‍ ഉണ്ടാകുന്ന ഒറ്റപ്പെടലുകള്‍ മനുഷ്യനെ പല രീതിയില്‍ മാറ്റുന്നു .ഏകാന്തതയില്‍ നിന്നും വഴി മാറി സഞ്ചരിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ ഉണ്ടാവുക സാധാരണം.ആ യാത്ര ചെന്നെത്തുന്നത് ചില ബന്ധങ്ങളില്‍ ആയിരിക്കും.ചില ബന്ധങ്ങള്‍ നഷ്ടങ്ങളുടെ മേല്‍ ലഭിച്ച ലാഭങ്ങള്‍ ആയി മാറാറുണ്ട്.എന്നാല്‍ ചിലര്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകും.ഒരു മനുഷ്യന് ജീവിതത്തില്‍ നിന്നും എന്ത് ലഭിക്കണംContinue reading “89.HER(ENGLISH,2013)”