1144.The Good Liar(English,2019)

1144.The Good Liar(English,2019)           Mystery,Crime.   റോയി അന്ന് ആണ് ആ സ്ത്രീയെ ആദ്യമായി കാണുന്നത്.ഒരു ഡേറ്റിങ് സൈറ്റിൽ നിന്നും കണ്ട സ്ത്രീയുമായി ആദ്യമായി ഉള്ള കാഴ്ച.വൃദ്ധനായ റോയിയെ സംബന്ധിച്ചു ബാക്കി ഉള്ള ജീവിതത്തിൽലെ ഒരു സഹയാത്രിക ആയി കാണാൻ ആയിരിക്കും ആഗ്രഹം.ആ സ്ത്രീയ്ക്കും അങ്ങനെ ആയിരിക്കണം.സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകന് ആദ്യം മനസ്സിൽ വരുന്ന കഥ ഇതാണ്.എന്നാൽ ഈ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ കാണുന്നത് പോലെ ആണോ?ഇവരുടെ വ്യക്തിത്വങ്ങളിൽ നിഗൂഢത ഉണ്ടോ?   ഒരു ഫീൽContinue reading “1144.The Good Liar(English,2019)”

1139.Taking Lives (English,2004

1139.Taking Lives (English,2004          Mystery,Crime    പല വര്ഷങ്ങളിലായി ധാരാളം മൃതദേഹങ്ങൾ പൊലീസിന് ലഭിച്ചു.മുഖം വികൃതമാക്കപ്പെട്ട നിലയിൽ ലഭിക്കുന്ന മൃതദേഹങ്ങളുടെ പിന്നാലെ ഉള്ള അന്വേഷണം എങ്ങും എത്താതെ അവസാനിക്കുകയാണ് പതിവ്.എന്നാൽ ഇത്തവണ പതിവ് തെറ്റി.വളരെ ശാന്തമായ ക്യുബെക്കിൽ കണ്ടെത്തിയ മൃതദേഹം പോലീസിനെ ആകെ പിടിച്ചു കുലുക്കി.കേസ് അന്വേഷണത്തിനായി FBI ഉദ്യോഗസ്ഥയെ നിയമിച്ചു.അവർക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമോ?   കേസ് അന്വേഷണ സമയത്താണ് ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം പോലീസ് മനസ്സിലാക്കുന്നത്.ഒപ്പം അയാൾ തിരഞ്ഞെടുക്കുന്ന വിചിത്ര വഴിയും.ഈContinue reading “1139.Taking Lives (English,2004”

1138.Motherless Brooklyn(English,2019)

1138.Motherless Brooklyn(English,2019)         Drama,Crime.      ‘Formosa’ ,ഫ്രാൻക് മിന്ന അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ മരണക്കിടക്കയിൽ വച്ചു അവസാനം പറഞ്ഞ വാക്കാണ്.ലയണൽ എസ്‌റോഗ് എന്ന മിന്നയുടെ മാനസപുത്രൻ അയാളുടെ കൊലപാതകികളെ കണ്ടെത്താൻ ശ്രമിക്കുന്നു.ആ കൊലപാതകത്തിന്റെ ചുരുളഴിയുമോ എന്നതാണ് സിനിമയുടെ പ്രമേയം.      നിയോ നോയർ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സ്റ്റൈലിഷ് അമേരിക്കൻ ചിത്രമാണ് Motherless Brooklyn.അമേരിക്കയിൽ നില നിന്നിരുന്ന രാഷ്ട്രീയം,അതിന്റെ പിന്നിൽ ഉള്ള വംശീയമായ ഇടപെടലുകൾ എല്ലാം പ്രമേയം ആയി വരുന്നുണ്ടെങ്കിലും സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ട്വിസ്റ്റുകളും സസ്പെന്സും എല്ലാംContinue reading “1138.Motherless Brooklyn(English,2019)”

1137.The Two Popes(English,2019)

#OscarNominations2020_4 Best Actor NoMination : Jonathan PryceBest Supporting Actor Nomination Antony HopkinsBest Adated Screenplay  Anthony McCarten കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ  ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന,കൂടുത പുരോഗമനവാദി ആയ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു.എന്നാൽ, തന്റെ അപ്പോഴുള്ള സ്ഥാനം കൊണ്ടു സാധാരണക്കാരുടെ ഇടയിൽContinue reading “1137.The Two Popes(English,2019)”

1136.Marriage Story(English,2019)

1136.Marriage Story(English,2019) Drama # OscarNominations2020_2 Best Actor-A. Driver- Best Picture-Noah Baumbach, David Heyman Best Actress-Scarlett Johansson Best Supporting Actress-Laura Dern Best Original Music Score-Randy Newman Best Original Screenplay-Noah Baumbach ദമ്പതികളായ കലാകാരന്മാർ.ഭാര്യ ആയ നിക്കോൾ ഭർത്താവായ ചാർലിയുടെ നാടക സംഘത്തിൽ പ്രധാന നടിയാണ്.അവർ ഇപ്പോൾ വിവാഹ മോചനത്തിനായി ശ്രമിക്കുകയാണ്.അവരുടെ വിവാഹമോചന തീരുമാനത്തിന് പിന്നിൽ ചെറിയ പ്രശ്നങ്ങൾ ആണുള്ളത്.ഒരു പക്ഷെ അവർ രണ്ടു പേരും സംസാരിച്ചു തീർക്കാവുന്നത്Continue reading “1136.Marriage Story(English,2019)”

1135.Klaus(English,2019)

1135.Klaus(English,2019) Drama,Festive Oscar Nominations 2020 #1 Best Animated Feature സാന്താ ക്ളോസ് സമ്മാനങ്ങളുമായി വരും.സ്മീറിൻബെർഗിലെ പുതിയ പോസ്റ്റമാന് ഈ കഥയും ആയി എന്താണ് ബന്ധം?ആകെ മൊത്തം അന്ധകാരത്തിൽ കിടന്നിരുന്ന ഒരു തണുത്ത,ആരും ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലത്ത് പോസ്റ്റ്മാൻ ആയി ജെസ്പർ വരാൻ ഒരു കാരണം ഉണ്ടായിരുന്നു.അയാൾ അവിടെ വന്ന ഉടനെ ചെയ്തു തീർക്കാൻ ഒരു ജോലിയും ഉണ്ടായിരുന്നു.അവിടത്തെ ആളുകളും അന്ധകാരത്തിൽ ആയിരുന്നു.വിദ്യാഭ്യാസം ഇല്ലാതെ,പരസ്പരം പോരാടുന്ന ആളുകൾ.അവിടേക്ക് എങ്ങനെ ആണ് സാന്താ ക്ളോസ് എന്നContinue reading “1135.Klaus(English,2019)”

1134.Agatha and the Truth of Murder(English,2018)

1134.Agatha and the Truth of Murder(English,2018) Mystery,Suspense തലയ്ക്കു അടിച്ചാണ് അവരെ കൊന്നിരിക്കുന്നത്.അതും ഒരു ട്രെയിൻ യാത്രയിൽ.മരിച്ചത് ഫ്ലോറൻസ് നൈറ്റിങ്കലിന്റെ god daughter ആയ സ്ത്രീയും.വർഷങ്ങൾക്കു ശേഷം ചുരുളഴിയാത്ത ഈ കേസ് വന്നെത്തിയിരിക്കുന്നത് അഗത ക്രിസ്റ്റിയുടെ മുന്നിൽ ആണ്.കുറ്റാന്വേഷണ കഥകളുടെ രാജ്ഞിയുടെ മുന്നിൽ അത്തരം ഒരു സംഭവം എത്തിയിരുന്നെങ്കിൽ എന്താവും സംഭവിക്കുക? അഗത ക്രിസ്റ്റിയുടെ കുടുംബ ജീവിതവും, എഴുത്തുകാരി എന്ന നിലയിൽ Writer’s block ഉം ഉണ്ടായ സമയം.അവർ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷയായി.എവിടെ പോയി എന്ന്Continue reading “1134.Agatha and the Truth of Murder(English,2018)”

Design a site like this with WordPress.com
Get started