1127. One Must Fall(English,2019)

1127. One Must Fall(English,2019)         Slasher,Black Comedy.    നേരത്തെ ഉണ്ടായിരുന്ന ജോലി ശല്യക്കാരനായ ബോസ് കാരണം പോയ സാറ പുതിയ ജോലിയിലേക്ക് കയറി.ക്രൈം സീൻ ക്ളീൻ അപ് ആണ് ജോലി.സ്ക്കൂൾ മുതലേ സുഹൃത്തായ ആൾട്ടനും സാറയുടെ ഒപ്പം ഉണ്ട്.കൊലപാതകങ്ങളോ ആത്മഹത്യകളോ ഉണ്ടായതിനു ശേഷം അവിടെ ബാക്കി വരുന്ന ശരീര ഭാഗങ്ങൾ,രക്തം തുടങ്ങിയവ കഴുകി വൃത്തിയാക്കി ആ സ്ഥലം പഴയത് പോലെ ആക്കുക എന്നതാണ് സാറയുടെ പുതിയ ജോലിയിൽ ഉള്ളത്.   ആദ്യ ജോലിയ്ക്ക് ശേഷം ഇനിContinue reading “1127. One Must Fall(English,2019)”

1123. Margamkali(Malayalam,2019)

1123. Margamkali(Malayalam,2019)      ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി  – സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു.    പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾContinue reading “1123. Margamkali(Malayalam,2019)”

1121.War (Hindi,2019)

​​ 1121.War (Hindi,2019)        Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്.   War ഒരുContinue reading “1121.War (Hindi,2019)”

1119. Asuran (Tamil,2019)

​​1119. Asuran (Tamil,2019)         Action, Drama   ആ കുടുംബം ഒരു ഓട്ടത്തിലാണ്.ആരെയൊക്കെയോ അവർ ഭയപ്പെടുന്നു.ഒരുമിച്ചു പോയാൽ തന്റെ കുടുംബം മൊത്തം നശിച്ചു പോകും എന്ന ചിന്ത.അതു കൊണ്ടു പല വഴിക്കാണ് അവരുടെ ഓട്ടം.ആർക്കോ അവരോടു വലിയ ഒരു പകയുണ്ട്.കൊല പക ആണത്.സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെ രക്ഷിക്കാനും ഉള്ള ഓട്ടം.എന്താണ് ഇവർക്ക് സംഭവിച്ചത്?അസുരന്റെ കഥ ഇതാണ്.            ശിവസാമി എന്ന കഥാപാത്രമായി തുടക്കത്തിൽ സിനിമയിൽ ധനുഷിനെ കാണുന്നത്Continue reading “1119. Asuran (Tamil,2019)”

1120. Mouse Hunt( English, 1997)

1120. Mouse Hunt( English, 1997)           Comedy       എലി ഒരു സിനിമയിലെ സമാന്തരമായ മറ്റൊരു കഥയായി വന്ന ചിത്രമാണ് ഈ പറക്കും തളിക.സുന്ദരനും എലിയും തമ്മിൽ ഉള്ള ടോം ആൻഡ് ജെറി കഥ ഇപ്പോഴും ഓർമയിൽ ഉള്ള ഒന്നാണല്ലോ.അതു പോലെ ഈ അടുത്തു എസ് ജെ സൂര്യ നായകനായ Monster എന്ന സിനിമയും ഒരു എലി ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കഥയായിരുന്നു.തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചContinue reading “1120. Mouse Hunt( English, 1997)”

1118.Ready or Not (English,2019)

1118.Ready or Not (English,2019)          Thriller, Horror        സാധാരണയായി ജോലി സമയത്തു ഉള്ള ബ്രേക്ക് സമയം സിനിമകൾ കാണാറുണ്ട്.ഇടയ്ക്കു ഒരു മണിക്കൂറിൽ ബ്രേക്ക് സമയത്തു ചില സിനോമകൾ കണ്ടു ഉറങ്ങി പോകാറും ഉണ്ട്.പക്ഷെ, ഇന്ന് ഒരു സിനിമ കണ്ടൂ.കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആകെ മൊത്തത്തിൽ സിനിമ ഇഷ്ടമായി.ഒരു ത്രില്ലറിന് വേണ്ട പശ്ചാത്തലം.താല്പര്യത്തോടെ ഇരുന്നു കണ്ടൂ.ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ നിർത്തി.വീട്ടിൽ പോയി ടി വിയിൽContinue reading “1118.Ready or Not (English,2019)”

1117.The 39 Steps(English,1935)

1117.The 39 Steps(English,1935)          Mystery ,Thriller #2. #Hitchcock_The_Master_of_Suspense     കാനഡയിൽ നിന്നുമുള്ള റിച്ചാർഡ് ഹാനെയുടെ ഒപ്പം അന്ന് റൂമിലേക്ക് പോകുമ്പോൾ ഒരു സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.ഇടയ്ക്കിടെ ആ മുറിയിലേക്ക് വരുന്ന ഫോണ് കോളുകൾ എടുക്കരുത് എന്നും അതു അവൾക്കു ഉള്ളതാണെന്നും പറയുന്നു.  അന്നബെല്ല എന്ന ആ സ്ത്രീ ഹാനെയുടെ ഒപ്പം അയാളുടെ റൂമിൽ നിൽക്കുമ്പോൾ വെടിയേൽക്കുന്നു.ആ മുറിയിൽ എത്തിയതിനു ശേഷം അവർ ഹാനെയോട് അവർ യഥാർത്ഥത്തിൽ ആരാണെന്നും ആContinue reading “1117.The 39 Steps(English,1935)”

1116.The Man Who Knew Too Much(1934,English)

​​1 #Hitchcock_The_Master_of_Suspense       “The Master of Suspense”. ആൽഫ്രഡ് ഹിച്കോക്ക് അവതരിപ്പിച്ച സിനിമകൾ എല്ലാം തന്നെ സ്വീകരിച്ച ഒരു ഫോർമാറ്റ് ഉണ്ട്. അതിന്റെ പ്രതിഫലനം ആണ് സിനിമ കണ്ടതിനു ശേഷം അത്ഭുതപ്പെട്ടിരിക്കുന്ന കാണികൾ. സിനിമയുടെ ഭാഷ ഒക്കെ വർഷങ്ങൾ കഴിയും തോറും മാറും.പക്ഷെ ഏതു കാലത്തിനും മനസ്സിലാകുന്ന സിനിമകൾ ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.   ടെക്‌നോളജി പോലെ ഉള്ള സംഭവങ്ങൾ കഥാഗതിയിൽ നിർണായകം ആകുന്ന സ്ഥലങ്ങളിൽ മാത്രമായിരിക്കും ഹിച്കോക് സിനിമകൾ കാലത്തെ അതിജീവിക്കാതെContinue reading “1116.The Man Who Knew Too Much(1934,English)”

1115.Magamuni(Tamil,2019)

​​1115.Magamuni(Tamil,2019)     ഒരു ഡാർക്ക് മൂഡിൽ ആണ് സിനിമ തുടങ്ങുന്നത്.അജ്ഞാതരായ ആരോ മഗാദേവനെ കുത്തുന്നു.ഒരു ടാക്‌സി ഡ്രൈവർ ആണയാൾ.പ്രായത്തിനും അപ്പുറം ഉള്ള നര അയാളുടെ മുഖത്തുണ്ട്.കഷ്ടപ്പാട് ആണ് ജീവിതം മുഴുവൻ.അയാൾ കുത്തേറ്റ വിവരം ഭാര്യയോട് പോലും പറയുന്നില്ല.    മുനിരാജ് ബ്രഹ്മചാരി ആകാൻ ഉള്ള ശ്രമത്തിൽ ആണ്.അമ്മയോടൊപ്പം ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്നു.വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ജോലിയും അയാൾ ചെയ്യുന്നുണ്ട്.യോഗയിൽ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുന്ന അയാളിൽ കൗതുകം ധനികയായ ഒരു ജേർണലിസം വിദ്യാർഥിനിക്ക് തോന്നുന്നു.Continue reading “1115.Magamuni(Tamil,2019)”

1031.Mirage(Spanish,2018)

1031.Mirage(Spanish,2018)          Mystery,Crime, Fantasy,Sci-Fi       ഒരു കൊലപാതകം നടക്കുന്നു എന്നു കരുതുക.ആ സംഭവത്തിൽ രണ്ടു ഫലങ്ങൾ ഉണ്ടാകാം.ഒന്നു.ആ കൊലപാതകം ആളുകൾ അറിയുന്നു.കൊലയാളി പിടിയിലാകുന്നു.രണ്ടാമത് കൊലപാതകം നടന്നത് ആരും അറിയുന്നില്ല.ഈ അവസരത്തിൽ മറ്റൊരു മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അവൾക്കു ഒരവസരം ലഭിച്ചിരിക്കുകയാണ്.അവൾ അത് ഉപയോഗിക്കുന്നു.ഭൂതകാലത്തിൽ ഉള്ള ഒരാളുടെ ജീവിതം ആണ് അവൾ കാരണം രക്ഷപ്പെടുന്നത്.എന്നാൽ അതിന്റെ ഫലമായി വർത്തമാന കാലത്തിൽ ഉള്ള അവളുടെ ജീവിതമോ?    സങ്കീർണമായ ഒരുContinue reading “1031.Mirage(Spanish,2018)”

1114.An Inspector Calls(English,1954)

1114.An Inspector Calls(English,1954)         Mystery    ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുന്നു.താൻ ആണ് ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞാണ് ഇൻസ്‌പെക്‌ടർ പൂളെ ബെര്ളിങ്ങിന്റെ വീട്ടിൽ എത്തുന്നത്.  ധനികനായ ബിർലിംഗ്‌ വളരെയധികം സ്വാധീനം ഉള്ള വ്യക്തിയാണ്.ഉടൻ തന്നെ Knighthood വരെ കിട്ടാൻ സാധ്യത ഉള്ള ആൾ.പോലീസ് കേസുകളിൽ നിന്നും കുടുംബത്തിന് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിന്നാൽ മാത്രം മതി അയാൾക്ക്‌ ആ പദവി ലഭിക്കുവാൻ.   പക്ഷെ അപ്രതീക്ഷിതമായി അവിടെContinue reading “1114.An Inspector Calls(English,1954)”

1113.Ittymaani: Made in China(Malayalam,2019)

1113.Ittymaani: Made in China(Malayalam,2019)   50,100,150,200 കോടി ക്ലബുകളിലേക്കു മലയാള സിനിമയെ കയറ്റിയ ലാലേട്ടൻ ഇടയ്ക്ക് ഇങ്ങനെ കുറെ സിനിമകളും ചെയ്യും.സാധാരണ പ്രേക്ഷകർക്ക് വേണ്ടി.തന്റെ എല്ലാം എല്ലാമായ ഫാൻസിന് വേണ്ടി.സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്റെ ആരാധകരെ കാണുന്ന ആ ഏട്ടൻ,അവരുടെ ഒരേ ഒരു രാജാവിന്റെ ഓണ സമ്മാനം ആയിരുന്നു ഇട്ടിമാണി എന്ന സിനിമ. വെളിപ്പാടിന്റെ പുസ്തകം,ഡ്രാമ,നീരാളി ഒക്കെ പോലെ ആരാധകർ മാത്രം ആസ്വദിച്ച സിനിമ,ആരാധകർക്ക് വേണ്ടി മാത്രം ഈ അടുത്തായി ഏട്ടൻ ചെയ്യുന്ന സിനിമ. (ആരാധകർക്ക്Continue reading “1113.Ittymaani: Made in China(Malayalam,2019)”

Design a site like this with WordPress.com
Get started