970.Missing You(Korean,2016) Mystery,Thriller 15 വര്‍ഷങ്ങള്‍ക്കു ശേഷം കി-ബം ജയില്‍ ശിക്ഷ കഴിഞ്ഞു ഇറങ്ങി.വിവാദപരമായ ഒരു കേസില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിച്ച അയാള്‍ പുറത്തിറങ്ങിയതിനു ശേഷം അയാളുടേത് എന്ന് സംശയിക്കുന്ന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.അയാള്‍ പുറത്തു വന്നതും വീണ്ടും പഴയ പോലത്തെ കൊലപാതകങ്ങള്‍ ഉണ്ടാകുന്നു.ഒരു സീരിയല്‍ കില്ലര്‍ വീണ്ടും തന്‍റെ രീതികള്‍ ആരംഭിക്കുന്നത് ആണോ?അതോ?.ആരാണ് കി-ബം?അയാള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരന്‍ ആണോ?? ‘MissingContinue reading “970.Missing You(Korean,2016)”
Category Archives: Uncategorized
969.A Bittersweet Life(Korean,2005)
969.A Bittersweet Life(Korean,2005) Action,Thriller. “എത്ര നന്നായി ജോലി ചെയ്താലും ഒരു ചെറിയ പിഴവ് വന്നൂ എന്ന് തോന്നിയാല്‍ ജീവന്‍ വരെ പോകാം’.സുന്‍-വൂവിന്‍റെ ജോലിയും അങ്ങനെ ആയിരുന്നു.7 വര്‍ഷമായി നന്ദിയുള്ള നായയെ പോലെ ജോലി ചെയ്ത അവന്‍ ഒരിക്കല്‍ ഒരു സ്ത്രീയോട് ദാക്ഷിണ്യം കാണിച്ചു.അതോടെ അവന്റെ ജീവിതവും ആദ്യം പറഞ്ഞത് പോലെ ആയി. ‘A Bittersweet Life’ ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.സംവിധായകന്‍ ‘കിം-ജീ വുന്‍’Continue reading “969.A Bittersweet Life(Korean,2005)”
968.I Saw the Devil(Korean,2010)
968.I Saw the Devil(Korean,2010) Thriller,Drama അയാള്‍ കൊല്ലുന്നതിന്റെ കാരണം പ്രേക്ഷകന്‍ മനസ്സിലാകുമ്പോള്‍ ആണ് ഒരു തരം മരവിപ്പ് ഉണ്ടാകുന്നത്.വെറുതെ ഒരു മന:സുഖത്തിനു ആളുകളെ കൊല്ലുക .അതും പല പ്രായത്തില്‍ ഉള്ള ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു അയാളുടെ ഇര.ഇതേ മാനസികാവസ്ഥ ഉള്ള ഒരു സുഹൃത്തും അയാള്‍ക്ക് ഉണ്ടെങ്കിലോ? ‘I Saw the Devil”.കൊറിയന്‍ സിനിമകളില്‍ ഈ ഴോന്രെയില്‍ ഉള്ള മാസ്റ്റര്‍പ്പീസ് എന്ന് വിളിക്കാവുന്നContinue reading “968.I Saw the Devil(Korean,2010)”
967.Searching(English,2018)
967.Searching(English,2018) Mystery,Thriller. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു കൊണ്ടിരുന്ന സിനിമ കഴിയുമ്പോള്‍ സംവിധായകന്റെ പേര് കാണുമ്പോള്‍ ‘Aneesh Changanty’.അനീഷ്,എങ്ങാനും മലയാളി ആണോ എന്ന് നോക്കുക ആയിരുന്നു ആദ്യം ചെയ്തത്.ആന്ധ്ര വേരുകള്‍ ഉള്ള അമേരിക്കന്‍-ഇന്ത്യന്‍ ആണെന്ന് മനസ്സിലാക്കി പിന്നീട്.ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ത്രില്ലര്‍ അവാതരിപ്പിച്ച സംവിധായകന്‍ ശരിക്കും ഞെട്ടിച്ചു എന്ന് വേണം പറയാന്‍.2014 ല്‍ റിലീസ് ചെയ്ത ‘Unfriended’ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു.ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍,വീഡിയോ ചാറ്റിലൂടെ ഒക്കെ കഥ അവതരിപ്പിച്ചു എന്നാണുContinue reading “967.Searching(English,2018)”
966.Pariyerum Perumal(Tamil,2018)
966.Pariyerum Perumal(Tamil,2018) “NB:സംവരണത്തിലൂടെ സാമൂഹിക നീതി നടപ്പാക്കേണ്ട ആവശ്യം അല്ലാതെ ജാതി ചിന്തകളിലൂടെ ജീവിക്കുന്ന ആളുകളെ മനുഷ്യരായി കണക്കാക്കാന്‍ ഈ കാലഘട്ടത്തില്‍ ശ്രമിക്കാതെ ഇരിക്കുക.ജാതികള്‍ ആണ് സംസ്ക്കാരം എന്ന രീതിയില്‍ നടത്തപ്പെടുന്ന ഓരോ നീക്കങ്ങളും വിദ്യാസമ്പന്നര്‍ ഉള്ള സമൂഹം എതിര്‍ക്കേണ്ടത് ആണ്.” ഇന്ത്യയുടെ പുറത്തു പ്രവാസികള്‍ നേരിടേണ്ടി വരുന്ന ഒരു ‘സാധാരണ’ ചോദ്യമാണ് “ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ ഉണ്ടോ?” എന്നത്.പ്രത്യേകിച്ചും യൂറോപ്യന്‍,അമേരിക്കന്‍ രാജ്യങ്ങളില്‍ ഓക്കെ ജീവിക്കുമ്പോള്‍.ഒരു നിമിഷം നമ്മള്‍Continue reading “966.Pariyerum Perumal(Tamil,2018)”
965.Pudhupettai(Tamil,2006)
965.Pudhupettai(Tamil,2006) യുവന്‍ ശങ്കര്‍ രാജയുടെ “എങ്ക ഏരിയ ഉള്ള വരാതെ” പാട്ടും,ധനുഷ്,സെല്‍വ രാഘവന്‍..ഇതെല്ലാം വലിയ ഘടകങ്ങള്‍ ആയിരുന്നു അന്ന് റിലീസ് ദിവസം 21 തികഞ്ഞ ഒരു പ്രേക്ഷകന് തിയറ്ററില്‍ പോയി സിനിമ കാണാന്‍.മാര്‍ത്താണ്ഡം,ആനന്ദ് തിയറ്ററില്‍ ആയിരുന്നു റിലീസ് എന്നാണു ഓര്മ.ബര്‍ത്ത്ഡേ ആയതു കൊണ്ട് കൂട്ടുകാരന്‍ കണ്ണനെയും കൂട്ടി ആണ് സിനിമയ്ക്ക് പോയത്.പാട്ടുകള്‍ എല്ലാം ഇഷ്ടപ്പെട്ടു,യുവന്റെ വലിയ ഫാന്‍ എന്നതിനോടൊപ്പം,സെല്‍വ-ധനുഷ് കൂട്ടുക്കെട്ടിലെ സിനിമകളുടെ വലിയ ആരാധകനും ആയിരുന്നു ആ സമയം.സ്ഥിരം ക്ലീഷേ സിനിമകളില്‍Continue reading “965.Pudhupettai(Tamil,2006)”
964.17 Again(English,2009)
964.17 Again(English,2009) Fantasy,Comedy മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുമോ? Continue reading “964.17 Again(English,2009)”
963.La bestia nel cuore(Italian,2005)
963.La bestia nel cuore(Italian,2005) Mystery,Drama സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത് എന്ന് അവള്‍ വിശ്വസിക്കുന്നContinue reading “963.La bestia nel cuore(Italian,2005)”
962.Den skyldige(Danish,2018)
962.Den skyldige(Danish,2018) Thriller,Drama താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍….??? ഡാനിഷ് ചിത്രമായ ‘Den skyldige’ അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയുംContinue reading “962.Den skyldige(Danish,2018)”
961.Kolamavu kokila(Tamil,2018)
961.Kolamavu kokila(Tamil,2018) Comedy,Thriller നയന്‍താര എന്ന ‘ലേഡി സൂപ്പര്‍ സ്റ്റാര്‍” ന്‍റെ ജനപ്രീതി മാക്സിമം ഉപയോഗിച്ച് എടുത്ത ചിത്രമാണ് ‘കോലമാവ് കോകില’.കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ത്രില്ലറില്‍.നയന്‍താര എന്ന വലിയ പേരിന്റെ ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ കുറവാണ്.യോഗി ബാബു പോലും നയന്‍സിന്‍റെ നായകനായി എന്ന് പറയുന്നിടത്ത് ആണ് സാധാരണ പുരുഷ കേന്ദ്രീകൃതം ആയ സിനിമയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു ഈ കാര്യത്തില്‍. അമ്മയുടെ അസുഖത്തിനുള്ള ചികിത്സയ്ക്ക് കാശ് ഉണ്ടാക്കാനായി ഇറങ്ങിയContinue reading “961.Kolamavu kokila(Tamil,2018)”
960.Annanukku Jai(Tamil,2018)
960.Annanukku Jai(Tamil,2018) Comedy,Thriller ധനുഷ് നിര്‍മാതാവായി അട്ടക്കത്തി ദിനേശിനെ വച്ച് 2014 ല്‍ ചെയ്യാന്‍ ഇരുന്ന ചിത്രം പിന്നീട് മുടങ്ങി പോവുകയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,വെട്രിമാരന്‍ കോട്ടൂകെട്ടില് റിലീസ് ആയ ചിത്രമാണ് ‘അണ്ണനുക്ക് ജയ്’.1989 ല്‍ റിലീസ് ആയ അര്‍ജുന്‍ ചിത്രവുമായി പേരില്‍ ഉള്ള സാദൃശ്യം നിലനിര്‍ത്തി രാഷ്ട്രീയം പ്രമേയം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നേതാക്കന്മാരുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അണികള്‍ക്ക് എന്ത് സംഭവിക്കുന്നു?അവര്‍ എന്നും രാഷ്ട്രീയ അടിമContinue reading “960.Annanukku Jai(Tamil,2018)”
959.New Trial(Korean,2017)
959.New Trial(Korean,2017) Crime,Mystery,Drama. അമ്മയോട് ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ആണ് അവന്റെ ബൈക്കിന്റെ മുന്നില്‍ ആരോ വന്നു നിന്നത് കണ്ടത്.ബൈക്ക് വെട്ടിച്ചു മാറ്റി അവന്‍ വീണു.പിന്നീട് അവന്‍ മനസ്സിലാക്കുന്നത് അവിടെ ആ സമയത്ത് നടന്ന കൊലപാതക കേസില്‍ അവന്‍ ആണ് പ്രതി എന്നതാണ്.ഒരു ടാക്സി ഡ്രൈവറെ ക്രൂരമായി കൊന്നതിനു ഉള്ള ശിക്ഷ ആയി അവനു 15 വര്‍ഷ തടവും ലഭിച്ചു. ഹ്യൂന്‍Continue reading “959.New Trial(Korean,2017)”