873.FRONT OF THE CLASS(ENGLISH,2008)

“Tourette Syndrome” എന്ന അപൂര്‍വ രോഗത്തെ അതി ജീവിച്ച ബ്രാഡിന്റെ കഥ.     ‘Tourette Syndrome’  -ഈ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ചുവന്ന വര കാണിക്കുന്നു.അതായതു തെറ്റായ ഒരു വാക്കാണ്‌ ടൈപ്പ് ചെയ്തതെന്ന് അര്‍ത്ഥം.അതെ,Tourette Syndrome അങ്ങനെ ഒരു അവസ്ഥയാണ്.ഒരു വിധം ഇത് പോലത്തെ രോഗങ്ങളുടെ പേരുകള്‍ മനസ്സിലാകുന്ന ഗൂഗിളിനു പോലും വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല ഈ വാക്ക്.അതാണല്ലോ അങ്ങനെ കാണിച്ചത്.ഇത് തന്നെയാണ് ഈ അവസ്ഥയുടെ ഭീകരമായ വശവും.’അജ്ഞത’.തലച്ചോറിനെ സംബന്ധിക്കുന്ന ചില അവസ്ഥകള്‍ Continue reading “873.FRONT OF THE CLASS(ENGLISH,2008)”

872.THE GIRL ON THE TRAIN(ENGLISH,2016)

“റേച്ചല്‍ ട്രെയിനില്‍ വച്ച് കണ്ട കാഴ്ചയും അതിനു പിന്നിലെ ദുരൂഹതകളും’-“The Girl on the Train”.   ‘അഗത ക്രിസ്റ്റി’ യുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ‘Murder She Said’.’പോള ഹോക്കിന്സിന്റെ’ പ്രഥമ നോവലായ ‘The Girl on the Train’ ഉം സമാനമായ കഥാഗതി ഉള്ള ചിത്രമാണ്.എന്നാല്‍ കഥയുടെ നിര്‍ണായകമായ വഴിത്തിരുവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുന്ന രണ്ടു ചിത്രങ്ങളും ആണ്.”Murder She Said” കോമഡി ഒക്കെ ചേര്‍ത്ത് ഒരു സ്ഥിരം കുറ്റാന്വേഷണ ചിത്രമായിContinue reading “872.THE GIRL ON THE TRAIN(ENGLISH,2016)”

871.GAME NIGHT(ENGLISH,2018)

        കൂട്ടുകാരും കുടുംബവുമായി എവിടെയെങ്കിലും ഒരു രാത്രി ഒത്തു കൂടുമ്പോള്‍ ശരാശരി മലയാളികള്‍ അല്‍പ്പം ഗോസിപ്പും വെള്ളമടിയും ഒക്കെ ആയി ചിലവഴിക്കും ഭൂരിഭാഗം അവസരങ്ങളിലും.എന്നാല്‍ വിദേശികള്‍ കുറച്ചു കൂടി അത്തരം അവസരങ്ങള്‍ താല്‍പ്പര്യം ഉള്ളത് ആക്കാനായി പലതരം ഗെയിമുകളും ഉള്‍പ്പെടുത്തുന്നു.മലയാളിയുടെ ചീട്ടു കളി മറക്കുന്നില്ല.എന്തായാലും അത്തരത്തില്‍ ചില രാത്രികള്‍ കഴിച്ചു കൂട്ടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് Game Night അവതരിപ്പിക്കുന്നത്‌.    വെറുതെ സമയം ചിലവഴിക്കുക എന്നതിലുപരി പലപ്പോഴും ഇത്തരം കളികള്‍Continue reading “871.GAME NIGHT(ENGLISH,2018)”

870.24 HOURS TO LIVE(ENGLISH,2017)

’24 Hours To Live’-സ്ഥിരം ഹോളിവുഡ് ഫോര്മുലയിൽ വീണ്ടും ഒരു ആക്ഷൻ ചിത്രം കൂടി!! Ethan Hawke എന്ന ഒറ്റ പേര് കാരണം ആയിരിക്കും സമ്മിശ്രണ-മോശം അഭിപ്രായം നിരൂപകരിൽ നിന്നും ലഭിച്ച ഈ ചിത്രം പലരും കണ്ടിരിക്കുക.’ക്ളീഷേ’ എന്ന വാക്കിന്റെ അന്വർത്ഥം ആക്കുന്ന മറ്റൊരു ചിത്രം ആണ് 24 Hours To Live.     ഇന്റർപോളിന്റെ കയ്യിൽ നിന്നും Red Mountain എന്ന നിഗൂഢതകൾ ഏറെ നിറഞ്ഞ ഒരു കമ്പനിക്കു വേണ്ടി ,അവരുടെ രഹസ്യങ്ങൾ അറിയാവുന്നContinue reading “870.24 HOURS TO LIVE(ENGLISH,2017)”

869.SAVARAKATHI(TAMIL,2018)

“സവരക്കത്തി”- ‘മനുഷ്യ സ്വഭാവത്തിന്റെ പഠനം’ ,ബ്ളാക് ഹ്യൂമറിലൂടെ!! ക്രോധം ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരൻ ആക്കാം??മങ്കേശ്വരൻ എന്ന ഗുണ്ടാ തലവൻ പരോളിന് ശേഷം ജയിലിലേക്ക് തിരിച്ചു പോകുന്ന ദിവസം.സ്വതവേ എന്തിനേയും ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം തിരിച്ചു പോകുന്ന വഴി പിച്ചൈ മൂർത്തി എന്ന ബാർബറുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.എന്നാൽ താൻ തിരിച്ചു പോകുന്നതിനു മുൻപേ പിച്ചൈയെ കൊല്ലും എന്നു മങ്കേശ്വരൻ ശപഥം ചെയ്യുന്നു. പിച്ചൈ മൂർത്തി അൽപ്പം പിരി ഇളകിയ ആൾ ആണോ എന്ന്Continue reading “869.SAVARAKATHI(TAMIL,2018)”

868.PEECHANKAI(TAMIL,2017)

“പിച്ചാങ്കൈ- ബ്ളാക് ഹ്യൂമറിലൂടെ ഒരു അപൂർവ രോഗിയുടെ കഥ”!!   തമിഴ് സിനിമ നവീന ആശയങ്ങളുമായി കുതിക്കുക ആണ്.പ്രമേയത്തിലെ വ്യത്യസ്തതകൾ എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ വളരെ simple ആയ വിധത്തിൽ അവതരിപ്പിക്കുന്നു.സങ്കീർണമായ ഒരു രോഗം, Alien Hand Syndrome എന്ന പേരിൽ അറിയപ്പെടുന്ന ഒന്നു ഒരു സാധാരണ കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ അശോക്.   പുതുമുഖങ്ങളായ RS കാർത്തിക്,അഞ്ജലി റാവു എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.MS ഭാസ്ക്കറിനെ കൂടാതെ ഉള്ള പ്രധാനContinue reading “868.PEECHANKAI(TAMIL,2017)”

867.REBECCA(ENGLISH,1940)

Rebecca,ഹിച്കോക് ക്ലാസിക്ക്!!    ഒരു നടനോ നടിയോ ‘പ്രത്യേക കഥാപാത്രമായി’ സ്‌ക്രീനിൽ വരാതെയും എന്നാൽ സൂചനകളിലൂടെയോ അല്ലെങ്കിൽ ചിത്ര രൂപത്തിലോ ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുകയും,സിനിമയുടെ ആത്മാവ് മുഴുവൻ അത്തരം ഒരു ചിത്രത്തിൽ കേന്ദ്രീകൃതം ആയി മാറുകയും ചെയ്യാറുണ്ട്.’റബേക്ക’ എന്ന ആൽഫ്രഡ് ഹിച്കോക് ചിത്രം അത്തരത്തിൽ ഒന്നാണ്.   ‘മണിച്ചിത്രത്താഴ്’ ഇത്തരം ഒരു ആശയം പ്രയോജനപ്പെടുത്തിയ ചിത്രമാണ് .ചിത്രത്തിൽ ഉടനീളം പേരിലൂടെ മാത്രം ജീവിച്ച കഥാപാത്രങ്ങളും ഏറെയുണ്ട്.റബേക്കയും മണിച്ചിത്രത്താഴും ഇത്തരത്തിൽ ഉള്ള ഒരു ചെറിയ സാമ്യം കാണാവുന്ന ചിത്രങ്ങളാണ്.സ്‌ക്രീനിൽContinue reading “867.REBECCA(ENGLISH,1940)”

866.SHALLOW GRAVE(ENGLISH,1994)

“Shallow Grave”- ‘ ഒരു പെട്ടി നിറയെ കാശും ഒരു മൃതദേഹവും”!!   ലോകത്ത് പണം വരുത്തിയിരിക്കുന്ന അത്ര മാറ്റങ്ങൾ മറ്റൊന്നും വരുത്തിയിയിട്ടില്ല എന്നു കരുതുന്നു.വസ്തുക്കൾ എന്നതിൽ ഉപരി മനുഷ്യരിലും പണം വരുത്തുന്ന മാറ്റങ്ങൾ പ്രവചനത്തിനും അപ്പുറം ആണ്.നിങ്ങൾ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിൽ മൃതദേഹം കണ്ടെത്തിയാൽ എന്തു ചെയ്യും?പോലീസിനെ അറിയിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക.അല്ലെ??   എന്നാൽ ആ മൃതദേഹത്തിന്റെ ആടുക്കൽ ഒരു പെട്ടി നിറയെ പണവും ഉണ്ടെങ്കിലോ?????ആദ്യം പറഞ്ഞത് ആയിരിക്കില്ല അല്ലെ ഉത്തരം!!??? ആContinue reading “866.SHALLOW GRAVE(ENGLISH,1994)”

865.THE COMMUTER(ENGLISH,2018)

“The Commuter”-“ലിയാം നീസന്റെ രക്ഷകൻ മൊഞ്ചൊന്നും അത്ര എളുപ്പത്തിൽ പോയ്‌പോകില്ല” ഒരേ പാറ്റേർനിൽ എത്ര സിനിമ വന്നാലും ‘ലിയാം നീസൻ’ എന്ന ഫാക്റ്റർ കാരണം സിനിമകൾ അധികം മടുക്കില്ല.പ്രത്യേകിച്ചും ‘രക്ഷകൻ’ റോളുകൾ മുഖമുദ്ര ആക്കിയ ഒരാൾ ഈ പ്രായത്തിലും,ക്ഷീണിതന് ആയി ഇടയ്ക്കു കാണപ്പെട്ടെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് പ്രേക്ഷകരുടെ മുന്നിൽ നിയന്ത്രിച്ചു കൊണ്ടു പോകുന്ന ചിത്രമാണ് “The Commuter”.   മുൻ പോലീസ് ഉദ്യോഗസ്ഥനായ മൈക്കിൾ,കഴിഞ്ഞ പത്തു വർഷമായി ചെയ്യുന്ന ജോലിക്കായി ട്രെയിനിനെ ആശ്രയിക്കുന്നു.സ്ഥിരം യാത്രക്കാർ പലരുമായുംContinue reading “865.THE COMMUTER(ENGLISH,2018)”

864.THE MERCILESS(KOREAN,2017)

“ട്വിസ്റ്റുകളിലൂടെ ഒരു കൊറിയൻ ചിത്രം -The Merciless”   കൊറിയൻ ത്രില്ലർ/മിസ്റ്ററി സിനിമകളിൽ ട്വിസ്റ്റുകൾക്കു ക്ഷാമം ഇല്ലെങ്കിലും ഒരു ചിത്രത്തിൽ ഒരോ രംഗത്തിന് പിന്നിലും ട്വിസ്റ്റുമായി അധോലോകത്തിന്റെ കഥ പറയുകയാണ് The Merciless.പറഞ്ഞു കേട്ട കഥ ആണെങ്കിലും ബന്ധങ്ങളിൽ ചതിയുടെ കരി പുരണ്ട കഥാപാത്രങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയിലും അതു വരെ കാണിച്ചതിന് വിപരീതമായ മറ്റൊരു മുഖം.സിനിമയുടെ കഥയെ ഇങ്ങനെ ചുരുക്കാം.   ജേ-ഹോ അംഗമായ അധോലോക ഗ്യാങിലെ രണ്ടാമൻ ആണ്.അയാൾ ജയിലിൽ ആയിരുന്നപ്പോൾ ലഭിച്ച സുഹൃത്തുContinue reading “864.THE MERCILESS(KOREAN,2017)”

863.BANK ATTACK(KOREAN,2007)

ഒരു ചെറിയ ബാങ്ക് മോഷണം -Bank Attack     ഒരു ബാങ്കിൽ മോഷണം നടക്കുകയാണ്.മോഷ്ടാവ് മോഷണത്തിൽ മുൻ പരിചയം ഇല്ലാത്ത ആളാണ്.അയാളുടെ പ്രവർത്തിയിൽ lack of experience വ്യക്തമായി കാണാം.അയാളെയും ബാങ്കിൽ ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു കൊണ്ടു കൂടുതൽ അപകടകാരികൾ ആയ 2 മോഷ്ടാക്കൾ കൂടി അവിടെ എത്തുന്നു.ഇവർ  ഒന്നും അറിയാതെ മൂന്നാമതൊരാളും!!  Bank Attack എന്ന കൊറിയൻ ചിത്രത്തിന്റെ ഇതിവൃത്തം ഇതാണ്.മൂന്നു കൂട്ടർക്കും ബാങ്കിൽ മോഷണം നടത്തുക എന്നതാണ് ലക്ഷ്യം എങ്കിലും അതിനു പിന്നിൽ ഉള്ളContinue reading “863.BANK ATTACK(KOREAN,2007)”

862.PERFECT STRANGERS(ITALIAN,2016)

“ഫോണുകൾ കഥ പറഞ്ഞു തുടങ്ങുമ്പോൾ!!! Perfect Strangers” സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട കഥ ആണ് ഈ ചിത്രത്തിനുള്ളത്.7 സുഹൃത്തുക്കൾ ഒരു രാത്രിയിൽ അവരിൽ ഒരാളുടെ വീട്ടിൽ ഒത്തുക്കൂടുന്നു.ചന്ദ്രഗ്രഹണം നടക്കുന്ന ആ രാത്രിയിൽ അവരിൽ പലരുടെയും ജീവിതത്തിലും ഗ്രഹണം സംഭവിക്കുന്നു.കാരണം അവർ തന്നെ താല്പര്യമെടുത്തു തുടങ്ങിയ ഒരു കളി.അന്ന് അവർ ഒത്തുക്കൂടുമ്പോൾ രഹസ്യങ്ങൾ ഒന്നുമില്ലാതെ അവരിൽ ഓരോരുത്തർക്കും അന്ന് വരുന്ന ഫോണ് കോളുകൾ,സന്ദേശങ്ങൾ തുടങ്ങി എല്ലാം പരസ്യമാക്കണം. വളരെയധികം താല്പ്പര്യം തോന്നുന്ന പ്രമേയം.പ്രത്യേകിച്ചും മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു കാതു കൂർപ്പിക്കാൻ ഉള്ളContinue reading “862.PERFECT STRANGERS(ITALIAN,2016)”

Design a site like this with WordPress.com
Get started