“പ്രതികാരത്തിന്റെ കൊറിയൻ ഉയിർത്തെഴുന്നേൽപ്പു”- RV:Resurrected Victims ഒരു മോഷണ ശ്രമത്തിനിടെ കൊലയാളിയാല്‍ കൊല്ലപ്പെട്ട അമ്മ,പിന്നീട് തിരിച്ചു വന്നിരുന്നു വീട്ടില്‍ ടി വി കാണുന്നു എന്ന് കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ ‘സിയോ-ജിന്‍-ഹോംഗ്’ ശരിക്കും ഞെട്ടിപ്പോയി.മാനസിക വൈകല്യമുള്ള സഹോദരിയുടെ തോന്നലുകള്‍ ആണെന്ന് അയാള്‍ കരുതി.എന്നാല്‍ അവളുടെ ആ ഫോണ്‍ വിളി സത്യമായിരുന്നു.’It is Over’ എന്ന പാര്‍ക്ക് ഹെയുടെ നോവല്‍ ആണ് RV:Resurrected Victims എന്ന ചിത്രത്തിന് പ്രമേയം.കൊലപാതകത്തിന് ഇരയായവര്‍ പിന്നീട് തങ്ങളുടെ പ്രതികാരം തീര്‍ക്കാനായി തിരിച്ചു വന്ന സംഭവങ്ങളെContinue reading “849.RV:RESURRECTED VICTIMS(KOREAN,2017)”
Category Archives: Uncategorized
848.THE GAME(ENGLISH,1997)
“ജീവിതത്തില്‍ എല്ലാം നേടിയ ആള്‍ക്ക് നല്‍കാന്‍ ഇനി എന്താണ് ഉള്ളത്?-‘The Game’ പറയുന്ന കഥ. നിക്കോളാസ് വാന്‍ ഓര്‍ട്ടന്‍(Michael Douglas) തന്റെ ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള വിശ്വാസത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഏറെ കാലത്തിനു ശേഷം അയാളെ കാണാന്‍ വരുന്ന സഹോദരന്‍ കൊണ്രാട്(Sean Penn) ആ കളിയിലേക്ക് ക്ഷണിക്കുന്നത്.തന്റെ ജീവിതത്തില്‍ പിന്നീടു നടന്ന സംഭവങ്ങള്‍ക്ക് ആ കളിയും ആയി ബന്ധം ഉണ്ടെന്നു അയാള്‍ മനസ്സിലാക്കിയെങ്കിലും ഇത് വരെ ജീവിതത്തില്‍ നേടിയവയൊക്കെയുംContinue reading “848.THE GAME(ENGLISH,1997)”
847.LUCIA de B(DUTCH,2014)
അവള്‍,’മരണത്തിന്‍റെ മാലാഖ’-Lucia de B അവര്‍ അവളെ ‘മരണത്തിന്റെ മാലാഖ’ ആയി മുദ്രകുത്തി.പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അവളുടെ മേല്‍ ചാര്ത്തപ്പെട്ടൂ.പ്രായമേറിയവരുടേയും മരണം അവളാണ് നിശ്ചയിച്ചുറപ്പിച്ച് നടത്തിയതെന്ന് അവര്‍ ആരോപിച്ചു.ഒരു സമൂഹം ഒന്നടങ്കം ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിക്കണമെങ്കില്‍ അവളുടെ ക്രൂരത എത്ര ഭീകരം ആയിരിക്കും.ചിലര്‍ അവളെ മന്ത്രവാദിനി എന്നും വിളിച്ചു. അവളുടെ പേര് ‘Lucia de B’.നെതര്‍ലന്‍ഡ്‌സില്‍ ഒരു നേഴ്സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.കരയുന്ന കുട്ടികള്‍ പോലും അവളുടെ കയ്യില്‍ എത്തുമ്പോള്‍ നിശബ്ദര്‍ ആകുമായിരുന്നു.വല്ലാത്തContinue reading “847.LUCIA de B(DUTCH,2014)”
846.FORGOTTEN(KOREAN,2017)
‘Forgotten’: ഓര്‍മകളിലേക്ക് ഉള്ള ഒരു കൊറിയന്‍ സിനിമ യാത്ര. മഴയുള്ള ആ രാത്രി ആയിരുന്നു സിയോക് യൂവിനെ വാനില്‍ വന്ന ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത് സഹോദരന്‍ ആയ സിയോക് ജിന്‍ കാണുന്നത്.അവനെ കൊണ്ട് ശ്രമിക്കാവുന്നത്ര നോക്കിയിട്ടും സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ തിരിച്ചെത്തിയപ്പോള്‍ സിയോക് ജിന്നിന് സംശയങ്ങള്‍ ഏറി.തിരികെ വന്നത് തന്റെ സഹോദരന്‍ ആണോ?തന്റെ ചുറ്റും ഉള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ?അതോ എല്ലാം തന്റെ തോന്നല്‍ ആണോ?താന്‍ കഴിക്കുന്ന മരുന്നുകള്‍ ആണോ തന്നെ കൊണ്ട്Continue reading “846.FORGOTTEN(KOREAN,2017)”
845.LIMITLESS(ENGLISH,2011)
“Limitless’ ബുദ്ധിയുടെ അതിരുകള്‍ ഭേദിച്ച എഡിയുടെ കഥ. IQ (Intelligence Quotient)-മനുഷ്യ ബുദ്ധിയുടെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.മനുഷ്യരില്‍ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യത്യസ്തപ്പെട്ടിരിക്കും.പല പ്രവൃത്തികളിലും ഉള്ള മികവിന്റെ വ്യതിയാനത്തിന് കാരണ ഹേതു ഇത്തരം ഒരു കഴിവിന്റെ വ്യത്യാസം ആയിരുന്നിരിക്കണം.എന്തായാലും പല പരീക്ഷകളിലും IQ പരീക്ഷിക്കാന്‍ ഉള്ള മാര്‍ഗത്തില്‍ രൂപപ്പെടുത്തിയ ചോദ്യങ്ങള്‍ കാണാന്‍ സാധിക്കും.ഒരു കാര്യത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ ഉള്ള അവലോകനം നടത്താന്‍ കഴിയുന്നതും ഇത്തരം ഒന്നിന്റെ ഏറ്റ കുറച്ചിലുകള്‍ കാരണംContinue reading “845.LIMITLESS(ENGLISH,2011)”
844.THE OUTLAWS(KOREAN,2017)
സിയോളിനെ ഭയപ്പെടുത്തിയ യഥാര്‍ത്ഥ ഗുണ്ടാ സംഘങ്ങളുടെ കഥ:’The Outlaws’ കൊറിയന്‍-ചൈനീസ് വംശജരുടെ ‘Black Dragon Gang’ പണത്തിനായി എന്തും ചെയ്യും.ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും ഒരു മാതിരി ഉന്മാദാവസ്ഥയില്‍ ഉള്ളവരെ പോലെ.നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പ്പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി.ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍.ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം. Continue reading “844.THE OUTLAWS(KOREAN,2017)”
843.WONDER(ENGLISH,2017)
“ഓഗിയുടെ അത്ഭുതലോകത്തിന്റെ കഥ -Wonder” ജീവിതം ചിലപ്പോള്‍ ഒരു വികൃതിക്കുട്ടിയെ പോലെയാണ്.ഓഗിയുടെ ജീവിതവും അത്തരത്തില്‍ ഉള്ള ക്രൂരമായ ഒരു കുസൃതി ആണ്.ജന്മന ഉള്ള ചില പ്രശ്നങ്ങള്‍ കാരണം ചെയ്യേണ്ടി വന്ന അനേകം ശസ്ത്രക്രിയകള്‍ ആണ് അവനെ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് എത്തിച്ചത്.’ആദ്യ ദര്‍ശനത്തിലെ താല്‍പ്പര്യം’ പലര്‍ക്കും അവനോടു തോന്നില്ലെങ്കിലും അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അവന്‍ സമര്‍ത്ഥനാണ്.വലുതാകുമ്പോള്‍ ഒരു ബഹിരാകാശ സഞ്ചാരി ആയി തീരണം എന്ന് ആഗ്രഹിക്കുന്ന അവന്‍ ശാസ്ത വിഷയങ്ങളില്‍ സമര്‍ത്ഥന്‍ ആണ്.വര്‍ഷങ്ങളായിContinue reading “843.WONDER(ENGLISH,2017)”
842.THE EXCLUSIVE:BEAT THE DEVIL’s TATTOO(KOREAN,2015)
The Exclusive:Beat the Devil’s Tattoo,സ്ക്കൂപ്പുകളുടെ പിന്നാലെ പായുന്ന മാധ്യമ ലോകത്തിന്റെ കഥ ‘പരമ്പര കൊലപാതകത്തിലൂടെ’. മ്യൂ-ഹ്യുക്കിനു(Jung-suk Jo) അവസാനം ഒരു സ്ക്കൂപ് ലഭിക്കുന്നു. വാര്‍ത്താ മാധ്യമങ്ങളുടെ നവ ലോകത്തിലെ പ്രസക്തി വെറുതെ സാധാരണ വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതില്‍ നിന്നും മാറിയ സാഹചര്യത്തില്‍ വാശിയോടെ ‘ബ്രേകിംഗ് ന്യൂസ്’/’എക്സ്ക്ലൂസിവുകള്‍’ നല്‍കുക എന്നതായി മാറിയിട്ടുണ്ട്.ഓരോ പത്രപ്രവര്‍ത്തകനും രാവിലെ സ്വപ്നം കാണാന്‍ ശ്രമിക്കുക ഇത്തരം ‘സ്കൂപ്പ്’കള്‍ ആയിരിക്കും എന്ന് കരുതുന്നു.കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിലനില്‍പ്പിനു ഏറ്റവും ആവശ്യമായ ഘടകംContinue reading “842.THE EXCLUSIVE:BEAT THE DEVIL’s TATTOO(KOREAN,2015)”
841.THE LUCKY MAN(ENGLISH,2018)
‘The Lucky Man’ ,ഫാന്ടസിയില്‍ പൊതിഞ്ഞ ക്രൈം സിനിമ. ‘ദൈവ വിളി’ ലഭിച്ചു എന്ന് പറഞ്ഞു പലരും നടത്തുന്ന പൊള്ളയായ അത്ഭുത പ്രവൃത്തികള്‍ അല്‍പ്പം ലോജിക്കിലൂടെ ചിന്തിക്കുമ്പോള്‍ അതിന്റെ എല്ലാം അര്‍ത്ഥ ശൂന്യത മനസ്സിലാകും.എന്നാല്‍ ഇത്തരം അത്ഭുത പ്രവൃത്തികള്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ,അതും അത്യാവശ്യം വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉണ്ടെന്നുള്ളത് ആണ് ഏറ്റവും വലിയ അത്ഭുതം.ഈ അടുത്ത് മരണപ്പെട്ടു പോയ ഒരു കുഞ്ഞിനെ ജീവിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിനിധിയുടെ വീഡിയോ കണ്ടിരുന്നു.മുന്ക്കാലത്ത് അന്തരീക്ഷത്തില്‍ നിന്നുംContinue reading “841.THE LUCKY MAN(ENGLISH,2018)”
840.DUKUN(HOKKIEN,2007)
അന്ധ വിശ്വാസങ്ങളില്‍ പൊലിഞ്ഞ ജീവനുകളുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരു മലേഷ്യന്‍ ചിത്രം “Dukun” അന്ധ വിശ്വാസങ്ങള്‍ കാലാകാലങ്ങളായി എല്ലാ ജന സംസ്ക്കാരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കാണപ്പെട്ടിരുന്നു.ആധുനിക കാലത്ത് പോലും പല രൂപങ്ങളില്‍ ആചാരങ്ങളായി മനുഷ്യന്റെ ഇടയില്‍ കാണപ്പെടുന്നു.മലേഷ്യയെ പിടിച്ചു കുലുക്കിയ അത്തരം ഒരു സംഭവത്തിന്റെ കഥയാണ് ‘Dukun’ എന്ന ‘ഹോക്കിയെന്‍’ ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്.ഒരു പക്ഷെ സിനിമയുടെ വിവാദപരമായ വശങ്ങള്‍ കാരണം പ്രദര്‍ശന ശാലകള്‍ അന്യമായ ചിത്രമാണ് Dukun. സമ്പത്ത് വര്‍ധിപ്പിക്കാനും ഒപ്പംContinue reading “840.DUKUN(HOKKIEN,2007)”
839.ATOMIC BLONDE(ENGLISH,2017)
“Atomic Blonde”, അവസാന പകുതിയിലെ മികവുറ്റ ആക്ഷന്‍. അവള്‍ക്ക് ഐസ് കട്ടകളോട് വല്ലാത്ത ഒരു പ്രണയം ആണെന്ന് തോന്നിപ്പോകും.പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവള്‍ സ്വയം തണുപ്പിക്കാന്‍ ആശ്രയിക്കുന്നത് അതിനെയാണ്.അന്നവള്‍ നേരിടേണ്ടി വരുന്നത് കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളിലെ വൈരുധ്യങ്ങളും ആണ്.ലോറൈന്‍(Charlize Theron) MI 6 ലെ ചാര വനിതയാണ്.അവള്‍ ഉള്‍പ്പെട്ട ഒരു ഉദ്യമത്തിന്റെ കഥ ആണ് Atomic Blonde ല ചുരുളഴിയുന്നത്. ‘ചുറ്റും ഉള്ളതിനെ ഒന്നും വിശ്വസിക്കരുത്’ എന്ന് അവളെ പഠിപ്പിച്ചത് ഡേവിഡ് പെര്സിവല്‍(James McAvoy)Continue reading “839.ATOMIC BLONDE(ENGLISH,2017)”
838.THE BLUEBERRY HUNT(ENGLISH,2016)
‘The Blueberry Hunt’ ഗ്രാഫിക്സ് നോവല്‍ രീതിയില്‍ പാകപ്പെടുത്തിയ ദൃശ്യാവിഷ്ക്കാരം, സിനിമ എന്ന കലയോട് നീതി പുലര്‍ത്തിയിരുന്നോ? സ്വന്തം വളര്‍ത്തു നായ്ക്കു ‘കുട്ടപ്പന്‍ പട്ടി’ എന്ന വ്യത്യസ്തമായ പേര് തിരഞ്ഞെടുത്ത അയാളെ എല്ലാവരും ‘കേണല്‍’ എന്നാണു വിളിച്ചിരുന്നത്.നാട്ടുകാര്‍ക്ക് അതില്‍ കൂടുതല്‍ വിവരം അയാളെ കുറിച്ചില്ലായിരുന്നു.എന്നാല്‍ ഒറ്റപ്പെട്ട സ്ഥലത്ത്,CCTV ക്യാമറകളുടെ സഹായത്തോടെ ശത്രുക്കളെ നേരിടാന്‍ അയാള്‍ ഒരുങ്ങിയിരുന്നു.അയാള്‍ക്ക് വിലപെട്ട ഒന്ന് സംരക്ഷിക്കാനായി. തന്റെ ഏകാന്തമായ ജീവിതം,അതിനു ഒരു വലിയ വില ഇട്ടു ‘കേണല്‍’ ആ തോട്ടത്തില്‍Continue reading “838.THE BLUEBERRY HUNT(ENGLISH,2016)”