777.SINGLE RIDER(KOREAN.2017),|Mystery|Drama|,Dir:-Zoo Young Lee,*ing:-Byung-hun Lee, Hyo-jin Kong, Sohee. പ്രവചനാതീതം ആണ് ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും.ജീവിതത്തില്‍ എല്ലാം നേടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുടുംബം,സൗഹൃദം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും മറക്കാനുള്ള മനസ്സ് കൂടി വേണം ഈ ഓട്ടപന്തയത്തില്‍ വിജയിക്കാന്‍.അങ്ങനെയുള്ള ഒരു ഓട്ടത്തില്‍ ആയിരുന്നു ജേ-ഹൂന്‍.സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു കൊറിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.തന്‍റെ ജോലിയിലെ മികവിലൂടെ സ്വപ്നം കണ്ട ഒരു ജീവിതം ആസ്വദിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയ്ക്ക് നഷ്ടങ്ങള്‍ സംഭവിക്കുകയും,അയാളെContinue reading “777.SINGLE RIDER(KOREAN.2017)”
Category Archives: Uncategorized
776.MILLION DOLLAR BABY(ENGLISH,2004)
776.MILLION DOLLAR BABY(ENGLISH,2004),|Drama|Sport|,Dir:-Clint Eastwood,*ing:-Clint Eastwood,Hilary Swank,Morgan Freeman. ഏറ്റവും അധികം ക്ലീഷേ ഉള്ള ഴോന്രെ സ്പോര്‍ട്സ് പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ആണെന്ന് തോന്നുന്നു.ഒരേ കഥാഗതി ആയിരിക്കും ഇവയ്ക്കെല്ലാം.താഴ്ന്ന നിലയില്‍ നിന്നും വരുന്ന നായകന്‍/നായിക-നല്ല കോച്ചിന്റെ കീഴില്‍ കഴിവ് തെളിയിക്കുന്നു-ചതി/അപകടം സംഭവിക്കുന്നു-ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വരുന്നു.ഇതെല്ലം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ കാണാന്‍ പോകുന്ന ചിത്രത്തിലെ കഥാഗതി ഇതാണ് എന്ന് അറിഞ്ഞിട്ടും കാണുന്നതിനു ഒരു കാരണം സ്പോര്‍ട്സ് നല്‍കുന്ന ആവേശം ആയിരിക്കും.പ്രത്യേകിച്ചും ക്ലൈമാക്സ്Continue reading “776.MILLION DOLLAR BABY(ENGLISH,2004)”
775.THE VILLAINESS(KOREAN,2017)
775.THE VILLAINESS(KOREAN,2017),|Action|Thriller|Crime|,Dir:-Byung-gil Jung,*ing:-Ok-bin Kim, Ha-kyun Shin, Jun Sung “The Villainess” – കൊറിയന്‍ കില്‍ ബില്‍.!! ആക്ഷന്‍ സിനിമ എന്ന ഴോന്രെ അവതരിപ്പിക്കാവുന്ന അത്ര പുതുമകള്‍ കൊണ്ട് വരുകയും എന്നാല്‍ പലതും ക്ലീഷേകള്‍ ആയി പിന്നീട് മാറുകയും ആണ് ചെയ്തത്.ആക്ഷന്‍ കോറിയോഗ്രഫി മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും പിന്നീട് ആ സിനിമകളെ അനുകരിക്കുന്ന രീതിയിലേക്ക് ട്രെന്‍ഡ് ഓരോ കാലത്തും മാറുന്നുണ്ടായിരുന്നു.പലപ്പോഴും അനുകരണങ്ങള്‍ മടുപ്പിക്കുക ആയിരുന്നു പതിവ്.Confession of MurderContinue reading “775.THE VILLAINESS(KOREAN,2017)”
774.CLASH(ARABIC,2016)
774.CLASH(ARABIC,2016),Thriller|Drama|,Dir:-Mohamed Diab,*ing:-Nelly Karim, Hani Adel, El Sebaii Mohamed. ക്ലാഷ് എന്ന ഇജിപ്ഷ്യന്‍ ചിത്രം പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചത് രണ്ടു സംഘര്‍ഷങ്ങളിലൂടെ ആണ്.രാഷ്ട്രീയപരവും വ്യക്തിപരവുമായ സംഘര്‍ഷങ്ങളിലൂടെ.രാഷ്ട്രീയപരമായ പ്രമേയം ,അതിന്റെ വ്യക്തതയോടെ തന്നെ അവതരിപ്പിക്കുന്നതിനോടൊപ്പം സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തെയും സംവിധായകന്‍ മൊഹമദ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.അറബ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു “മുല്ലപ്പൂ വിപ്ലവം”.”മുല്ലപ്പൂ വസന്തത്തിന്‍റെ” ആദ്യ നാളുകളില്‍ ഇത്തരം ഒരു നീക്കത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഭൂരിഭാഗവുംContinue reading “774.CLASH(ARABIC,2016)”
773.SARMASIK(TURKISH,2015)
773.SARMASIK(TURKISH,2015),|Fantasy|Thriller|,Dir:-Tolga Karaçelik,*ing:-Nadir Saribacak, Hakan Karsak, Kadir Çermik ഭയം-ഏകാന്തത…പരസ്പര പൂരകമായ രണ്ടു വാക്കുകൾ.ഏകാന്തതയിൽ നിന്നും ഉടലെടുക്കുന്ന ഭയം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവന്റെ ഉള്ളിലെ ഭയാനകമായ ഒരു വശം തുറന്ന് കൊണ്ടായിരിക്കും.സിനിമ എന്ന മാധ്യമത്തിൽ വളരെയധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയം ആകുമിത്.പ്രേക്ഷകൻ ഒരു പക്ഷെ സ്‌ക്രീനിൽ കാണുന്ന കഥാപാത്രങ്ങളെ തനിക്കു പകരം സങ്കല്പിക്കുന്ന ഭാഗം ഓർത്തു നോക്കുമ്പോൾ അവനും ആ സിനിമയുടെ ഭാഗം ആയി തീരുന്നു.പലപ്പോഴും തീക്ഷണമായ കഥാഗതിയിൽ പ്രേക്ഷകന്റെ കൂടി പങ്കാളിത്തം ചിത്രത്തിന് നൽകുന്നത് അതിന്റെContinue reading “773.SARMASIK(TURKISH,2015)”
772.REMEMORY(ENGLISH,2017)
772.REMEMORY(ENGLISH,2017),|Mystery|Drama|Sci-Fi|,Dir:-Mark Palansky,*ing:-Mark Palansky, Mike Vukadinovich ഓര്‍മകള്‍ക്ക് ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യമുണ്ട് എന്ന ഒരു ചോദ്യം തന്നെ ഒരു പക്ഷെ തെറ്റായിരിക്കാം.കാരണം ഒരാളുടെ ജീവിതം എന്ന് പറയുന്നത് തന്നെ അയാളുടെ ഓര്‍മകളുടെ പിന്തുടര്‍ച്ചയും അതിന്‍റെ നിഗൂഡമായ,ആവശ്യാനുസരണം ചലനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് എന്നതാണ് വാസ്തവം.വളരെ സങ്കീര്‍ണം ആണ് ശരിക്കും മനുഷ്യന്റെ ഓര്‍മകളുടെ പ്രവര്‍ത്തനം.ധാരാളം പഠനങ്ങള്‍ ആ വിഭാഗത്തില്‍ നടന്നു വരുന്നുമുണ്ട്.ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വേണ്ടുന്ന പ്രമേയം അത് കൊണ്ട് തന്നെ ഈContinue reading “772.REMEMORY(ENGLISH,2017)”
771.DEATH AT A FUNERAL(ENGLISH,2010)
771.DEATH AT A FUNERAL(ENGLISH,2010),|Comedy|,Dir:- Neil LaBute,*ing:-Chris Rock, Martin Lawrence, Keith David മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന് കിട്ടുന്ന ഏറ്റവും അനുഗ്രഹം ആണ് അന്ന് വരെ ആരും പറയാതിരുന്ന രീതിയില്‍ ഉള്ള പുകഴ്ത്തലുകള്‍.ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു കേള്‍ക്കണമെങ്കില്‍ അയാള്‍ മരിക്കണം എന്ന് പറയുന്നത് ഒരു യാഥാര്‍ത്യം ആണ്.മരണത്തോട് കൂടി ഒരു പരിധി വരെ ജീവിച്ചിരിക്കുമ്പോള്‍ “അത്ര വെടിപ്പില്ലാത്ത” ആളാണെങ്കില്‍ പോലും അയാളുടെ ഭൂമിയിലെ ജീവിതത്തിലെ പാപക്കറകള്‍ ഒരു പരിധി വരെ മായ്ക്കപ്പെട്ടേക്കാം.അങ്ങനെ നോക്കുമ്പോള്‍ എത്രContinue reading “771.DEATH AT A FUNERAL(ENGLISH,2010)”
770.BLUEBEARD(KOREAN,2017)
770.BLUEBEARD(KOREAN,2017),|Crime|Mystery|Thriller|,Dir:-Soo-youn Lee,*ing:-Jin-woong Jo, Goo Shin, Dae-Myung Kim. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭയം അയാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നേരിടേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകം ആയിരിക്കും?ചുറ്റുമുള്ളവര്‍ അപരിചിതര്‍ ആകുന്ന നിമിഷങ്ങള്‍.ഒരു പക്ഷെ വ്യക്തിത്വം പോലും അന്യമാകുന്ന സന്ദര്‍ഭങ്ങള്‍.ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പരാജയ ഭാരവും അത് നല്‍കിയ നഷ്ടങ്ങളും അയാളെ കാര്‍ന്നെടുക്കുമ്പോള്‍ ,അയാള്‍ക്ക് എത്രമാത്രം സമന്വയം തന്‍റെ സ്വഭാവത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കും?ഹ്യൂംഗ്-സൂന്‍ അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു.ആരെയും മുഷിപ്പിക്കാതെ,കാഴ്ചക്കാര്‍ക്ക് ദയനീയത തോന്നുന്ന സ്വഭാവം.അയാള്‍ ഒരു ഡോക്റ്ററും കൂടിContinue reading “770.BLUEBEARD(KOREAN,2017)”
769.TO STEAL FROM A THIEF(SPANISH,2016)
769.TO STEAL FROM A THIEF(SPANISH,2016),|Crime|thriller|,Dir:-Daniel Calparsoro,*ing:-Luis Tosar, Rodrigo De la Serna, Raúl Arévalo. സമ്പന്നര്‍ നിയന്ത്രിക്കുന്ന ലോകത്ത് പ്രക്ഷുബ്ധമായ മനസ്സോടെ അവഗണനയുടെയും ദാരിദ്ര്യത്തിന്റെയും വഴികള്‍ തുറന്നു കൊടുക്കപ്പെട്ടവര്‍ ആകും ഭൂരിഭാഗവും.സാമ്പത്തികമായ അസ്ഥിരത അവരില്‍ കുറച്ചു ശതമാനം ആളുകളെ എങ്കിലും മോഷണത്തിന്റെ വഴിയില്‍ എത്തിക്കുന്നു.പല Heist സിനിമകളുടെയും പൊതുവായ പ്രമേയം ഇതില്‍ നിന്നും ആയിരിക്കും തുടങ്ങുക. പ്രകൃതിയും അന്ന് അസ്വസ്ഥ ആയിരുന്നു മുങ്ങിക്കൊണ്ടിരിക്കുന്ന ആ ബാങ്കിലെ ജോലിക്കാരെ പോലെ.സാമ്പത്തിക ക്രമക്കേടുകള്‍Continue reading “769.TO STEAL FROM A THIEF(SPANISH,2016)”
768.MUNICH(ENGLISH,2005)
768.MUNICH(ENGLISH,2005),History|Thriller|Crime|,Dir:-Steven Spielberg,*ing:-Eric Bana, Daniel Craig, Marie-Josée Croze “Black September”.”Citius, Altius, Fortius” എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോകമെമ്പാടും ഉള്ള രാജ്യങ്ങളെ ശത്രുത-നീരസങ്ങള്‍ മറന്ന് കായിക മത്സരങ്ങളിലൂടെ ഒന്നിപ്പിക്കുന്ന ഒളിംപിക്സ് വേദിയില്‍ ചോരക്കളം തീര്‍ത്ത സംഘടനയുടെ പേരാണ് അത്.സംഭവം നടന്നത് ,പടിഞ്ഞാറന്‍ ജര്‍മനിയില്‍ നടന്ന 1972 ലെ ഒളിമ്പിക്സ് വേദിയില്‍ ആയിരുന്നു.ഇസ്രയേലി ടീം അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കടന്നു കയറിയ തീവ്രവാദികള്‍ പതിനൊന്നു ഇസ്രയേലി കായികതാരങ്ങളെ വധിക്കുക ആണുണ്ടായത്.കായിക ലോകത്തിനു നേരിട്ട തിരിച്ചടി എന്ന് വിശേഷിപ്പിക്കാംContinue reading “768.MUNICH(ENGLISH,2005)”
767.OKJA(KOREAN,2017)
767.OKJA(KOREAN,2017),|Drama|Adventure|,Dir:-Joon-ho Bong ,*ing:-Tilda Swinton, Paul Dano, Seo-Hyun Ahn കൂടുതല്‍ ലാഭം കൊയ്യാന്‍ ഉള്ള വഴികളും ആയി കോര്‍പ്പറേറ്റ് കമ്പനികള്‍ ദൈനംദിന ജീവിതത്തില്‍ ഇടപ്പെടലുകള്‍ ഉപഭോക്താവിന്‍റെ ഓരോ ചലനങ്ങളിലും സ്വാധീനിക്കുന്നുണ്ട്.പുതുതായി മാര്‍ക്കറ്റില്‍ വരുന്ന ഒരു ഉല്‍പ്പന്നം അതിന്റെ ഗുണ മേന്മയെക്കാള്‍ അതിനു നല്‍കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിന്‍റെ ജീവിതത്തില്‍ പ്രതിഫലനം ഉണ്ടാക്കുന്നു.ഒരു പ്രത്യേക വസ്തുവിനു ഇന്ന ബ്രാന്‍ഡ് എന്ന രീതിയില്‍ ഉപഭോക്താവിന്‍റെ ഓര്‍മയില്‍ അത് കടന്നു കയറിയാല്‍ അതായിരിക്കും നിര്‍മാതാക്കളുടെ ഏറ്റവും വലിയ വിജയവും.അവര്‍ ലക്‌ഷ്യംContinue reading “767.OKJA(KOREAN,2017)”
766.THE ACCIDENTAL DETECTIVE(KOREAN,2015)
766.THE ACCIDENTAL DETECTIVE(KOREAN,2015),|Mystery|Crime|Thriller|,Dir:-Jeong-hoon Kim,*ing:- Sang-Woo Kwon, Dong-il Sung, Yeong-hie Seo പ്രേക്ഷകനില്‍ ആകാംക്ഷയും അത് പോലെ സിനിമയോട് ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാഹസികതയെ ആല്ഫ്രെഡ് ഹിച്ച്കോക്ക് സിനിമകള്‍ എന്നും പ്രോത്സാഹിപ്പിച്ചു.സ്വന്തമായി ക്രൈം സിനിമകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഘടന ഒരു chemist നെ പോലെ ആവശ്യമുള്ള സ്ഥലത്ത് ആവശ്യമായ തോതില്‍ അദ്ദേഹം നല്‍ക്കി അവതരിപ്പിച്ചു.ഒരു സംശയം തോന്നാം എന്ത് കൊണ്ടാണ് ഒരു കൊറിയന്‍ സിനിമയ്ക്ക് ആല്ഫ്രെഡ് ഹിച്ച്കോക്ക് മുഖവുര ആയി വന്നതെന്ന്.അത് വ്യക്തമാക്കിയാല്‍ ഒരുContinue reading “766.THE ACCIDENTAL DETECTIVE(KOREAN,2015)”