1100.Crawl (English,2019) Thriller,Horror ഒരച്ഛൻ,ഒരമ്മ,രണ്ടു പെണ്ക്കുട്ടികൾ.ഒരു കൊച്ചു കുടുംബം.സംതൃപ്തമായ കുടുംബം.ഒരു ഉച്ച ഉച്ചരയോട് അടുത്തു കനത്ത മഴ.ഭയങ്കര മഴ.അതാ അങ്ങു ബേസ്മെന്റിലെ വെള്ളത്തിന്റെ അടിയിൽ നിന്നും ഒരു മുതല പ്രത്യക്ഷപ്പെടുന്നു.അതാ രണ്ടു മുതല,മൂന്നു മുതല.മൊത്തം മുതലകൾ,വെള്ളത്തിന്റെ അടിയിൽ നിന്നും.മൊത്തം ചോരമയം. Crawl എന്ന സിനിമ ഇതു പോലത്തെ മൃഗങ്ങളുടെ ക്രൂര വിനോദത്തിനു ഇരയാകുന്ന മനുഷ്യരുടെ കദന കഥ തന്നെയാണ്.അതിജീവനത്തിന്റെയും.ഒടുക്കത്തെ ക്ളീഷേ കഥ അല്ലെ??ഒന്നും നോക്കാനില്ല.കാണരുത് എന്നുContinue reading “1100.Crawl (English,2019)”
Category Archives: Uncategorized
1099.The Gold Seekers(Spanish,2017)
1099.The Gold Seekers(Spanish,2017) Thriller “ഞാൻ അദ്ദേഹത്തോട് കടൽ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ പാവങ്ങൾ ആണെന്നും,കടൽ ധനികർക്കു ഉള്ളതാണ് എന്നുമാണ്.നമുക്ക് തൊട്ടപുറത്തുള്ള നദി മതിയാകും”.മാനുവിന്റെ അമ്മൂമ്മ അവരുടെ ഭർത്താവിനെ കുറിച്ചു അവനോടു പറയുന്നതാണ്.വർഷങ്ങളായി ചലിക്കാനും സംസാരിക്കാനും കഴിയാത്ത അയാൾ അവനു നൽകിയത് ഒരു പുസ്തകം ആണ്.ധാരാളം കഥകൾ അന്വേഷിച്ചു കണ്ടെത്താവുന്ന ഒരു പുസ്തകം. മാനു അമ്മയോടും കുഞ്ഞനുജനോടും ഒപ്പം അപ്പൂപ്പന്റെContinue reading “1099.The Gold Seekers(Spanish,2017)”
1098.Super 30(Hindi,2019)
1098.Super 30(Hindi,2019) ഏകലവ്യന്മാർ എങ്ങനെ ആണ് ജനിക്കുന്നത്?പണക്കാരനായ രാജാവിന് വേണ്ടി വിരല് മുറിക്കപ്പെടുന്ന ഓരോരുത്തരും ഏകലവ്യൻ ആണ്.ചെറു പ്രായത്തിൽ തന്നെ കുടുംബ പ്രാരാബ്ധം തലയിൽ എടുത്തു വച്ചവർ.അവരുടെ കാഴ്ചകളിൽ മാത്രേ നിറം കാണൂ.ബാക്കി എല്ലാം പൊടി പടങ്ങൾ മൂടിയ മങ്ങിയ രൂപങ്ങൾ മാത്രം.പഠിക്കാൻ ഉള്ള അവസരങ്ങളുടെ അഭാവം സ്വന്തം കഴിവിനോടുള്ള നീതിക്കേട് ആണ്.അവിടെ അവർക്കെല്ലാം വേണ്ടി ഇതെല്ലാം മനസ്സിലാകുന്ന ഒരാൾ വന്നൂ.ഇൻഡ്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റിയൂട്ട് ആയി മാറിയ സൂപ്പർ 30Continue reading “1098.Super 30(Hindi,2019)”
1097.Evaru(Telugu,2019)
1097.Evaru(Telugu,2019) Mystery,Thriller കാണേണ്ട എന്നു വച്ച റീമേക് സിനിമകൾ വീണ്ടും എന്റെ പ്രതീക്ഷകൾ തകർക്കുകയാണ്.അതും,മികച്ചതെന്ന് തോന്നിയ ചിത്രങ്ങൾ.അവയുടെ റീമേക്കുകൾ കണ്ടു ഒറിജിനൽ സിനിമയോടുള്ള ഇഷ്ടം പോകേണ്ട എന്ന ചിന്ത.വർഷങ്ങളായി മനസ്സിൽ ഉണ്ടാട്ടിരുന്ന ഒരു സിനിമ ബോധം ഇടയ്ക്കു മാറ്റിയത് Suspect X ഉം അതിന്റെ റീമേക്കുകളും ആയിരുന്നു.ഈ അടുത്തു പോലും തരക്കേടില്ലാത്ത തമിഴ് രൂപവും കണ്ടിരുന്നു.എന്നാൽ,മികവിൽ ഒറിജിനലിന്റെ ഒപ്പമോ അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്നവയിൽ ഒന്നാണ് “എവരു”.മറ്റേതു “തമാശ” ആയിരുന്നു.Continue reading “1097.Evaru(Telugu,2019)”
1096.Thamaasha(Malayalam,2019)
1096.Thamaasha(Malayalam,2019) “ഒണ്ടു മോട്ടേയ കഥ”(Ondu Moteya Kathe)കണ്ടു ഇഷ്ടം ആയതു കൊണ്ട് തന്നെ ,അതു മലയാളത്തിൽ “തമാശ” ആയി വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും കാണേണ്ട എന്നു കരുതിയിരുന്നു.പക്ഷെ വിനയ് ഫോർട്ടിന്റെ നല്ല നാച്ചുറൽ ആയി തമാശ അവതരിപ്പിക്കുന്ന രീതി ഇഷ്ടം ആയതു കൊണ്ട് വെറുതെ ഒന്ന് കാണാൻ തീരുമാനിച്ചു.കഥ അറിയാവുന്നത് കൊണ്ടു മൊബൈലിൽ ഒക്കെ നോക്കി ആണ് കണ്ടു കൊണ്ടിരുന്നത്.പക്ഷെ സിനിമ കുറച്ചു ആയപ്പോൾ, പതിയെ മൊബൈൽ മാറ്റി വച്ഛ് സിനിമ കണ്ടുContinue reading “1096.Thamaasha(Malayalam,2019)”
1095.The House(English,2017)
1095.The House(English,2017) Comedy. പ്രശസ്തമായ ബക്നൽ സർവകലാശാലയിൽ അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന അലക്സ് എന്ന വിദ്യാർത്ഥിനിയുടെ “കദന” കഥയാണ് The House എന്ന സിനിമയുടെ ഇതിവൃത്തം.കദന കഥയോ?കോമഡി ഴോൻറെ എന്നു എഴുതി വച്ചിട്ട്?സംഭവം ഡാർക്ക് ആയിരുന്നു.കാരണം,അഡ്മിഷൻ കിട്ടിയെങ്കിലും അവസാന സമയം ടൗണ് കൗണ്സിൽ എല്ലാ വർഷവും ആ ടൗണിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന സ്‌കോളർഷിപ്പ് ഈ പ്രാവശ്യം നിർത്തി വച്ചു.ആകെ കുടുങ്ങിയില്ലേ? വീടിന്റെ കടം ഉൾപ്പടെ അടയ്ക്കാൻContinue reading “1095.The House(English,2017)”
1094.Yesterday(English,2019)
1094.Yesterday(English,2019) Fanatasy,Romance വെറും 12 നിമിഷത്തിൽ ലോകം മാറി എന്നു കരുതുക.അതായത്,നമുക്ക് പ്രിയപ്പെട്ടവ ആയിരുന്ന പലതും ലോകത്തിൽ ഉണ്ടായിരുന്നതായി പോലും ഓർമ ഇല്ല.ഉദാഹരണത്തിന് നമ്മുടെ ഇഷ്ട സിനിമകൾ,കഥകൾ,പാട്ടുകൾ,പ്രണയം അങ്ങനെ പലതും.ആ അവസ്ഥ ഉറപ്പായും ഒരു ശൂന്യത സൃഷ്ടിക്കും.ഒരു പക്ഷെ ന്യൂ ഡൽഹി, രാജാവിന്റെ മകൻ, കമ്മീഷണർ,രാംജി റാവു സ്പീക്കിങ് പോലെ അനേകം സിനിമകളിൽ ഏതെങ്കിലും ഒക്കെ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ ഉണ്ടായിരുന്നതായി പോലും ഭൂരിപക്ഷം ആളുകൾക്കുംContinue reading “1094.Yesterday(English,2019)”
1093.Midsummer’s Equation(Japanese,2013)
1093.Midsummer’s Equation(Japanese,2013) Mystery,Drama. അപകടകരമായ സാഹചര്യത്തിൽ മരിച്ച മുൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ആയ ഷുകാഹാര ആ ഹോട്ടലിൽ അതിഥി ആയിരുന്നു.മനോഹരമായ കടൽ തീരത്തിന്റെ അടുത്തുള്ള ഒരു ഹോട്ടൽ.അവിടെ മനാബു യുകാവയും ഉണ്ട്.ഓർമയില്ലേ ആളെ?ജാപ്പനീസ് കുറ്റാന്വേഷണ സിനിമകളിലെ ക്ളാസിക്കുകളിൽ ഒന്നായ Suspect X ൽ കീഗോ ഹികാശിനോ അവതരിപ്പിച്ച ഗലീലിയോയെ?ശാസ്ത്രീയമായ അനുമാനങ്ങളിൽ നിന്നും കുറ്റാന്വേഷണം നടത്തുന്ന ഒരു പക്ഷെ ജാപ്പനീസ് ഷെർലോക് ഹോംസ് എന്നു വിളിക്കാവുന്ന കഥാപാത്രം.Midsummer’s Equation ഉം ആ സാഹചര്യങ്ങളിൽContinue reading “1093.Midsummer’s Equation(Japanese,2013)”
1091.Oru Kuprasidha Payyan(Malayalam,2018)
1091.Oru Kuprasidha Payyan(Malayalam,2018) ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത ഒരാളെ കേസിൽ കുടുക്കിയാൽ പ്രത്യേകിച്ചു പ്രശ്നം ഒന്നുമില്ല എന്നും കേസ് തെളിഞ്ഞത് തന്റെ ജോലിയിൽ ഒരു നേട്ടം ആകും എന്നു കരുതി കാണും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.കാരണം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉള്ള സമ്മർദ്ദം.അവരുടെ profiling നു ചേരുന്ന ഒരാളെ പ്രതിയായി മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല.അയാൾ ആയി കൊലപാതകി.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കൊലപാതകി. Continue reading “1091.Oru Kuprasidha Payyan(Malayalam,2018)”
1090.Chernobyl(English,2019)
1090.Chernobyl(English,2019) Miniseries ഒരു മിനി സീരീസ് ,അതും മനുഷ്യരാശിയിലെ തന്നെ ഏറ്റവും കൂടുതൽ നാളുകൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ദുരന്തത്തിന്റെ കഥ ഒരു ത്രില്ലർ ആയി മാറിയത് ആണ് Chernobyl ന്റെ കാഴ്ചയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം.റഷ്യൻ-അമേരിക്ക സൗന്ദര്യപിണക്കത്തിലെ പുതിയ അധ്യായങ്ങളിൽ ഒന്നു തുടങ്ങേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു Chernobyl പരമ്പര HBO ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ.പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ പ്രദേശം ആയിരുന്ന സോവിയറ്റ്Continue reading “1090.Chernobyl(English,2019)”
1089.Thagaraaru(Tamil,2013)
1089.Thagaraaru(Tamil,2013) Mystery,Thriller. ഒറ്റ ചോദ്യത്തിന് ആണ് ഉത്തരം വേണ്ടത്.സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഉള്ള സൗഹൃദം.അതിൽ 4 കൂട്ടുകാർ.അനാഥരായ അവർക്ക് ഉള്ള അച്ഛനും,അമ്മയും,സഹോദരനും,സഹോദരിയും എല്ലാം പരസ്പ്പരം അവർ തന്നെയാണ്.പക്ഷെ അവരിൽ ഒരാൾ ഇന്നില്ല.കാരണങ്ങൾ പലതാകാം.കൊലയാളിയും പലരാകാം.പക്ഷെ ആരാണ്?ചോരക്കളി ആണ് മൊത്തം.ഒപ്പം ഒരു പ്രണയക്കഥയും. മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട്Continue reading “1089.Thagaraaru(Tamil,2013)”
1087.The Investigator(Hungarian,2008)
1087.The Investigator(Hungarian,2008) Mystery “Perfect Crime എന്നൊന്ന് ഉണ്ടോ?” അയാളുടെ അമ്മയ്ക്ക് കാൻസർ ആണ്.മരിക്കാറായി കിടക്കുന്നു.സ്വീഡനിലെ സന്നദ്ധ സംഘടനയുടെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കുന്നില്ല.അപ്പോഴാണ് അയാൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു ഓഫർ ലഭിക്കുന്നത്.Cyclops!!അജ്ഞാതനായ ആ കഥാപാത്രത്തെ നായകൻ വിളിക്കുന്നത് അങ്ങനെ ആണ്.Cyclops ,അയാളോട് ഒരാളെ വധിക്കുവാൻ ആവശ്യപ്പെടുന്നു.പ്രത്യുപകാരമായി അമ്മയുടെ ചികിത്സയ്ക്കുള്ള പണം നൽകാം എന്നതായിരുന്നു വാഗ്‌ദാനം.സ്വാഭാവികം ആയും അയാൾ അതിനു സമ്മതിക്കുന്നു.. Continue reading “1087.The Investigator(Hungarian,2008)”