669.THE BRAND NEW TESTAMENT(FRENCH,2015),|Fantasy|Comedy|,Dir:-Jaco Van Dormael,*ing:-Pili Groyne, Benoît Poelvoorde, Catherine Deneuve. “ദൈവം” എന്ന concept വിശ്വാസികളിലും അവിശ്വാസികളിലും വളരെയധികം ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ “ദൈവം” ബ്രസല്‍സിലെ ഒരു ഒറ്റപ്പെട്ട കെട്ടിടത്തില്‍ അടയ്ക്കപ്പെട്ട,മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്ത ഒരു കെട്ടിടത്തില്‍ ബിയറും അടിച്ച് തന്‍റെ കമ്പ്യൂട്ടറിലൂടെ മനുഷ്യരുടെ വിഷമങ്ങളുടെ തീവ്രത കൂട്ടി രസിക്കുന്ന കുറെയേറെ നിയമങ്ങള്‍ പ്രോഗ്രാം ചെയ്തു ആസ്വദിക്കുന്ന ഒരു “Sadist” ആണെങ്കിലോ?അങ്ങനെ ഒരാളുടെ മൂത്ത മകന്‍ J.C,മുഴുവന്‍ പേര് എല്ലാവര്ക്കും പരിചിതം ആണ്.JesusContinue reading “669.THE BRAND NEW TESTAMENT(FRENCH,2015)”
Category Archives: Uncategorized
668.MINORITY OPINION(KOREAN,2013)
668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin. യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം ആക്കി സോന്‍-ആ റാമിന്‍റെ “Sosoouigyeon” എന്ന പേരുള്ള നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച സിനിമയാണ് MinorityOpinion.നഗരവികസനത്തിനായി തങ്ങളുടെ വാസ സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ അവിടത്തെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം ആളുകളുടെ മരണത്തില്‍ ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍ ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍. ആ സംഭവങ്ങളില്‍Continue reading “668.MINORITY OPINION(KOREAN,2013)”
667.MIND YOUR LANGUAGE(ENGLISH,1997-’86)
667.MIND YOUR LANGUAGE(ENGLISH,1997-’86),|Comedy|,Creator:-Vince Powell. ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍ ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍ ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധതContinue reading “667.MIND YOUR LANGUAGE(ENGLISH,1997-’86)”
666.COMIC 8(INDONESIAN,2014)
666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan ഇന്തോനേഷ്യയിലെ പ്രമുഖരായ 8 Stand-Up Comedians മുഖി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആണ് Comic 8.ചിത്രത്തിന്റെ അവതരണ ശൈലി ഗയ് റിച്ചി സിനിമകളിലെ രീതി അവലംബിച്ചതായിയി തോന്നി.കഥയില്‍ തുടങ്ങുന്ന പുതുമ പിന്നീട് ഇന്തോനേഷ്യന്‍ സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍ ചിത്രം അവിടെ ഒരു കള്‍ട്ട് ആയി മാറുന്നു.ഒരു ദിവസം ഇന്തോനേഷ്യയിലെ പ്രശസ്തമായ ബാങ്ക് കൊള്ളയടിക്കാന്‍ എട്ടു പേര്‍Continue reading “666.COMIC 8(INDONESIAN,2014)”
665.DEAD TIME:KALA(INDONESIAN,2007)
665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu. ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച ഈ നിയോ-നോയിര്‍ ചിത്രം വളരെയധികം പ്രശംസ നേടുകയുണ്ടായി നിരൂപകമാരുടെ ഇടയില്‍ നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre യില്‍ അവതരിപ്പിക്കുന്നത് സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു അനുഭവം ആയിരിക്കും ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകംContinue reading “665.DEAD TIME:KALA(INDONESIAN,2007)”
664.THE NINES(ENGLISH,2007)
664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy . “Yet Another Mind F*****g Movie” ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് “The nines” എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View 2)The Hidden Story of “The Nines”. 1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്Continue reading “664.THE NINES(ENGLISH,2007)”
663.RUNAWAY TRAIN(ENGLISH,1985)
663.RUNAWAY TRAIN(ENGLISH,1985),|Thriller|Adventure|,Dir:-Andrey Konchalovskiy,*ing:-Jon Voight, Eric Roberts, Rebecca De Mornay. മാനി എന്ന കുറ്റവാളി യഥാര്‍ത്ഥത്തില്‍ ആരാണ്?ജയില്‍ വാര്‍ഡന്‍ റാങ്കന്റെ അഭിപ്രായത്തില്‍ അയാള്‍ ഒരു മൃഗം ആണ്.മറ്റുള്ളവരുടെ ജീവനും,എന്തിനു സ്വന്തം ജീവന് പോലും വില കൊടുക്കാത്ത ക്രൂരന്‍.എന്നാല്‍ മാനി പറയുന്നത് അയാള്‍ അതിലും മോശം ആണെന്നാണ്.അയാള്‍ ഒരു “മനുഷ്യന്‍” ആണെന്ന് അവകാശപ്പെടുന്നു.”Runaway Train”,adventure വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം ആണെങ്കിലും ഇത്തരം ഒരു സമസ്യക്ക് കൂടി ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.മാനി-റാങ്കന്‍ എന്നിവരുടെ ശത്രുത രണ്ടുContinue reading “663.RUNAWAY TRAIN(ENGLISH,1985)”
662.DIE TUR(GERMAN,2009)
662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart . ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം അതിശയോക്തി തന്നെ ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത നിമിഷങ്ങള്‍ ഒന്ന് UNDO ചെയ്യാന്‍ ഉള്ള അവസരം ലഭിക്കുക എന്നത് പ്രമേയം ആയി ചിത്രങ്ങള്‍ ധാരാളം വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ മാറ്റങ്ങളിലൂടെ ഒരു വ്യക്തി അയാള്‍ ആഗ്രഹിച്ചContinue reading “662.DIE TUR(GERMAN,2009)”
661.BANG BANG YOU’RE DEAD(ENGLISH,2002)
661.BANG BANG YOU’RE DEAD(ENGLISH,2002),|Thriller|Crime|,Dir:-Guy Ferland,*ing:-Tom Cavanagh, Ben Foster, Randy Harrison. ഈ അടുത്ത് കണ്ട മികച്ച ചിത്രം ഇതാണ് എന്ന് ചോദിച്ചാല്‍ ഉള്ള ഉത്തരം ആണ് “Bang Bang You’re Dead”. കൌമാര കാലം പ്രശ്നം ആണോ എന്ന് ചോദിച്ചാല്‍ അതെ.ഭ്രാന്തമായ ചിന്തകള്‍,അഭിനിവേശങ്ങള്‍ ഒക്കെ നാമ്പിടുന്ന പ്രായം.അപകടകരമായ ചിന്തകള്‍ ആണ് ട്രെവര്‍ ആദംസിനെ ആ സ്ക്കൂളില്‍ എല്ലാവര്ക്കും അനഭിമതന്‍ ആക്കി മാറ്റിയത്.ഒരു റിബല്‍ ആയി അവന്‍ അവതരിപ്പിക്കപ്പെട്ടൂ.സ്ക്കൂളിലെ റഗ്ബിContinue reading “661.BANG BANG YOU’RE DEAD(ENGLISH,2002)”
660.A VIOLENT PROSECUTOR(KOREAN,2016)
660.A VIOLENT PROSECUTOR(KOREAN,2016),|Crime|,Dir:-Lee Il-Hyeong,*ing:-Hwang Jung-Min,Gang Dong-Won കൊറിയന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ ജംഗ് മിന്‍ വക്കീലായി അഭിനയിച്ച ചിത്രമാണ് A Violent Prosecutor.നിയമത്തിന്റെ രക്ഷകര്‍ ആകേണ്ട പലരും പലപ്പോഴും നിയമ ലംഘനം നടത്തുമ്പോഴും ജേ-വുക്ക് എന്ന വക്കീല്‍ ശരിയുടെ ഭാഗത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നു.അങ്ങനെ ഒരു അവസരത്തില്‍ ആണ് അയാള്‍ ആ കെണിയില്‍ അകപ്പെടുന്നത്.അനധികൃതം ആയി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ജനരോഷം കൂടിയപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഉണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്നു.ആContinue reading “660.A VIOLENT PROSECUTOR(KOREAN,2016)”
659.WONDERFUL NIGHTMARE(KOREAN,2015)
659.WONDERFUL NIGHTMARE(KOREAN,2015),|Fantasy|Comedy|,Dir:-Kang Hyo-Jin,*ing:-Uhm Jung-Hwa,Song Seung-Heon. പൊതുവേ കൊറിയന്‍ കോമഡി ചിത്രങ്ങളോട് അത്ര ഇഷ്ടം ഇല്ലെങ്കിലും synopsis വായിച്ചപ്പോള്‍ തോന്നിയ കൌതുകം ആണ് ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ചത്.മരണ ദിവസം തെറ്റി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിക്കുകയും തെറ്റ് മനസ്സിലായപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും തിരിച്ചയക്കപ്പെടുകയും ചെയ്ത യുവതിയുടെ കഥ ആയാണ് ചിത്രം അവതരിപ്പിക്കുന്നത്.ഇതിനൊപ്പം തന്നെ ചിത്രം കണ്ടു കഴിയുമ്പോള്‍ ഒരു ഫാന്റസി ചിത്രം തന്നെയാണോ കണ്ടത്?അതോ നേരിട്ട് പറയാത്ത എന്തെങ്കിലും ചിത്രത്തില്‍ ഉണ്ടോ എന്നൊരു സംശയം ഉണ്ടാക്കുകയുംContinue reading “659.WONDERFUL NIGHTMARE(KOREAN,2015)”
658.THE PHONE(KOREAN,2015)
658.THE PHONE(KOREAN,2015),|Mystery|Thriller|,Dir:-Kim Bong-Joo,*ing:-Son Hyun-Joo,Uhm Ji-Won. ഒരല്‍പം നേരത്തെ അന്ന് വീട്ടില്‍ എത്തിയിരുന്നെങ്കില്‍ തന്‍റെ ഭാര്യയുടെ ജീവന്‍ നഷ്ടപ്പെടില്ല എന്ന് ഡോംഗ്-ഹോ കരുതിയിരുന്നിട്ടുണ്ടാകാം.എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം സംഭവിച്ചതൊന്നും മാറ്റാന്‍ കഴിവില്ല എന്ന് അയാള്‍ മനസ്സിലാകുമ്പോഴേക്കും അയാള്‍ക്ക് നഷ്ടമായത് തന്റെ മികച്ച ജീവിത സാഹചര്യങ്ങളും അയാളുടെ കുടുംബവും ആയിരുന്നു.എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം ഒരു Sun Storm ഉണ്ടാകും എന്ന് പ്രവചിച്ച ദിവസം അയാള്‍ക്ക് ചിലതൊക്കെ മാറ്റാന്‍ ഉള്ള അവസരം ലഭിക്കുന്നു.ഒരു വര്‍ഷത്തിനപ്പുറം ജോലിക്ക് പോകുമ്പോള്‍ ആണ് അയാള്‍ക്ക്Continue reading “658.THE PHONE(KOREAN,2015)”