657.THE PIPER(KOREAN,2015),|Crime|Mystery|,Dir:-Kim Gwang-Tae,*ing:-Ryoo Seung-Ryong,Goo Seung-Hyun,Chun Woo-Hee ഹാംലിനിലെ കുഴലൂത്തുകാരന്റെ പ്രശസ്തമായ കഥയെ ആധാരമാക്കി നിര്‍മിച്ച കൊറിയന്‍ ചിത്രം ആണ് The Piper.ഒപ്പം കൊറിയന്‍ സിനിമയുടെ കുറേ ചേരുവകകള്‍ കൂടി ചേര്‍ത്തപ്പോള്‍ മികച്ച ചിത്രം ആയി മാറുകയും ചെയ്തു.വിശ്വാസവഞ്ചന ,ചതി എന്നിവയുടെ ഒക്കെ പ്രതീകം ആണ് പ്രത്യക്ഷത്തില്‍ നിശബ്ദം ആയ,നല്ല ആളുകള്‍ ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ആ ഗ്രാമം എന്ന് ഒരിക്കലും വൂ-രയോംഗ് തന്റെ മകന് ചികിത്സ ലഭിക്കാന്‍ ആയി സിയോളിലേക്ക് പോകുന്ന വഴിContinue reading “657.THE PIPER(KOREAN,2015)”
Category Archives: Uncategorized
656.KENDASAMPIGE (KANNADA,2015)
656.KENDASAMPIGE (KANNADA,2015),|Thriller|Crime|,Dir:-Duniya Soori,*ing:-Vikky,Manvitha Harish Sandalwood എന്നറിയപ്പെടുന്ന കന്നഡ സിനിമകള്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലും മുഖ്യധാര സിനിമ ലോകത്ത് മാറ്റങ്ങള്‍ വന്നപ്പോഴും പഴയക്കാല കോപ്രായ-കൊമേര്‍ഷ്യല്‍ സിനിമകളില്‍ ഒതുങ്ങി.ഒരു കാലത്ത് ഇന്ത്യയിലെ മികച്ച സിനിമകള്‍ വന്നു കൊണ്ടിരുന്ന സിനിമ വ്യവസായം നിലവാര തകര്‍ച്ച നേരിട്ടത് പോലെ തോന്നി.കന്നഡ സിനിമ കാണുന്ന കന്നടക്കാര്‍ പോലും കുറഞ്ഞൂ എന്ന് തോന്നുന്നു.ഉപേന്ദ്രയില്‍ മാത്രം ഒതുങ്ങി പോയത് പോലെ തോന്നി കന്നഡ സിനിമയിലെ വ്യത്യസ്തത.എന്നാല്‍ ലൂസിയയിലൂടെ വന്ന മാറ്റംContinue reading “656.KENDASAMPIGE (KANNADA,2015)”
655.LIFE IS BEAUTIFUL(ITALIAN,1997)
655.LIFE IS BEAUTIFUL(ITALIAN,1997),|Comedy|Drama|,Dir:-Roberto Benigni,*ing:-Roberto Benigni, Nicoletta Braschi, Giorgio Cantarini . നാസി ഭീകരത മനുഷ്യ രാശിക്ക് ഏല്‍പ്പിച്ച ആഘാതങ്ങള്‍ പലപ്പോഴും സിനിമകളിലൂടെ അവതരിപ്പിക്കപ്പെട്ടിടുണ്ട്.ശരിക്കും ഒരു പക്ഷെ ആണ് നടന്നേക്കവുന്നതിന്റെ അത്ര തീവ്രത അതെപ്പടി അവതരിപ്പിക്കാന്‍ ആര്‍ക്കും കഴിയും എന്ന് തോന്നുന്നില്ല.Schindler’s List പോലെ ഒക്കെ ഉള്ള ചിത്രങ്ങളെ ഒന്നും മാറ്റി നിര്‍ത്തി അല്ല ഇത് പറയുന്നത്.മരണം യഥാര്‍ത്ഥത്തില്‍ ആ സിനിമ ഫ്രെയിമുകളില്‍ ഉള്ളതിലും ഭീകരം ആകും.ആ ഭീകരതകള്‍ക്ക് അപ്പുറം പ്രതീക്ഷContinue reading “655.LIFE IS BEAUTIFUL(ITALIAN,1997)”
654.ITS’s A WONDERFUL LIFE(ENGLISH,1946)
654.ITS’s A WONDERFUL LIFE(ENGLISH,1946),|Drama|Comedy|Fantasy|,Dir:-Frank Capra,*ing:-James Stewart, Donna Reed, Lionel Barrymore “ജോര്‍ജ് ബെയ്‌ലിയും നമ്മളും ഇല്ലാത്ത ലോകം” It’s A Wonderful Life -ജോര്‍ജ് ബെയ്‌ലിയുടെ ജീവിതം തിരശീലയില്‍ വരുമ്പോള്‍ പ്രേക്ഷകനിലേക്ക് ആ കഥ സ്വന്തം കഥയാണ് എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞ ഫ്രാങ്ക് കാപ്രയുടെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.ജോര്‍ജ് ബെയ്ലി പ്രതിനിധീകരിക്കുന്നത് പലരെയും ആണ്.കുടുംബത്തിനു വേണ്ടി അവര്‍ ആവശ്യപ്പെടാതെയും ആവശ്യപ്പെട്ടും തന്റെ സ്വപ്‌നങ്ങള്‍ ഒക്കെ അവര്‍ക്ക് വേണ്ടി ചിലവക്കിയവന്‍.അതിലും കൂടുതല്‍ പറയാന്‍ ഉണ്ട്Continue reading “654.ITS’s A WONDERFUL LIFE(ENGLISH,1946)”
653.EL CUERPO/THE BODY(SPANISH,2012)
653.EL CUERPO/THE BODY(SPANISH,2012),|Thriller|Mystery|,Dir:-Oriol Paulo,*ing:-José Coronado, Hugo Silva, Belén Rueda. രഹസ്യങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്.രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന് കരുതുന്ന ആള്‍ പോലും അയാള്‍ അറിയാതെ വലിയ രഹസ്യങ്ങള്‍ അയാളെ പിന്തുടരുന്നുണ്ടാകും.ഒരു Thriller/Mystery ചിത്രത്തിന് ചേര്‍ന്ന ഏറ്റവും മികച്ച പ്രമേയങ്ങളില്‍ ഒന്നായിരിക്കും ഇത്.പ്രേക്ഷകന്റെ മുന്നില്‍ ഉള്ള കഥയുടെ പിന്നില്‍ അതിലും ത്രസിപ്പിക്കുന്ന മറ്റൊരു കഥ.അലക്സിന്റെ ഭാര്യ ഹൃദയാഘാതം മൂലം മരിക്കുന്നു.അന്ന് രാത്രി മോര്‍ച്ചറി കാവല്‍ക്കാരന്‍ ആയ ടോറസ് എന്തോ കണ്ടു പേടിച്ചു ഓടിContinue reading “653.EL CUERPO/THE BODY(SPANISH,2012)”
652.11.22.63(ENGLISH,2016)
652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay . “You fuck with the past, and the past fucks with you.” ഒരു കാലത്തില്‍ നിന്ന് കൊണ്ട് മറ്റു കാലങ്ങളിലേക്ക് യാത്ര ചെയ്യുന്ന Time Travelling എന്ന concept അതീവ സങ്കീര്‍ണം ആയി തോന്നുമെങ്കിലും ശരിക്കും അത് വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ രസകരം ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍ ഏറെ സാധ്യമാകും ഈ യാത്രയില്‍.പിഴവ് ഉണ്ടായ ജീവിതത്തിലെ സമയങ്ങള്‍,ദുരന്തങ്ങള്‍ എല്ലാം എഴുതിContinue reading “652.11.22.63(ENGLISH,2016)”
651.MAIGRET SETS A TRAP(ENGLISH,2016)
651.MAIGRET SETS A TRAP(ENGLISH,2016),|Crime|Mystery|,Dir:-Ashley Pearce,*ing:-Rowan Atkinson, Leo Staar, Shaun Dingwall. Rowan Atkinson-ഒരു പക്ഷെ ഒരാളുടെ മുഖം കാണുമ്പോള്‍ തന്നെ ആളുകള്‍ ചിരിക്കുന്നത് ആട്കിന്സന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ കാണുമ്പോള്‍ ആണ്.ആട്കിന്സനെ ഗൌരവ പൂര്‍ണമായ ഒരു വേഷത്തില്‍ അവതരിപ്പിക്കുകയാണ് മൈഗ്രറ്റ് എന്ന ഡിട്ടക്ട്ടീവ് ആയി.ജോര്‍ജസ് സിമിയോനിന്റെ അതിപ്രശസ്തം ആയ കഥാപാത്രം ആണ് ഫ്രഞ്ച് പോലീസ് ഓഫീസര്‍ ആയ മൈഗ്രറ്റ്.ഷര്‍ലോക് ഹോമസ്,പോയിറോറ്റ് തുടങ്ങിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് മൈഗ്രറ്റും. Continue reading “651.MAIGRET SETS A TRAP(ENGLISH,2016)”
650.JUNGLE BOOK(ENGLISH,2016)
650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley. D-Box Motion നെ കുറിച്ച് ആദ്യമായി കേള്‍ക്കുമ്പോള്‍ ഇത് അനുഭവിക്കാന്‍ എന്നെങ്കിലും കഴിയുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എന്തായാലും ജംഗിള്‍ ബുക്കിലൂടെ തന്നെ അത് ആദ്യമായി അനുഭവിക്കാന്‍ സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഒക്കെ ഉള്ളത് പോലെ തന്നെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രകമ്പനം ഒക്കെ 3 D യുടെ അകമ്പടിയോടെ വല്ലാത്ത ഒരു അനുഭവം ആയിരുന്നു Scotaibank Cineplex VIP തിയറ്ററില്‍ നിന്നും ഉണ്ടായത്.മികച്ച തിയറ്റര്‍Continue reading “650.JUNGLE BOOK(ENGLISH,2016)”
649.ZOOTOPIA(ENGLISH,2016)
649.ZOOTOPIA(ENGLISH,2016),|Animation|Crime|Mystery|,Dir:-Byron Howard, Rich Moore ,Voices:-Ginnifer Goodwin, Jason Bateman, Idris Elba . നമ്മള്‍ ജീവിക്കുന്ന ലോകം വളരെയാധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്.പല ഭാഷ സംസാരിക്കുന്നവര്‍,തൊലിയുടെ നിറം വ്യത്യസ്തം ആയവര്‍ അങ്ങനെ തുടങ്ങി പല ആശയങ്ങള്‍ വരെ പ്രതിധാനം ചെയ്യുന്നവര്‍.ഈ വ്യത്യസ്തതകള്‍ തന്നെ ആളുകളെ സമൂഹത്തിന്റെ പല തട്ടിലേക്കും വിഭജിച്ചു.സൂട്ടോപ്പിയ അത്തരത്തില്‍ നമ്മളെ എല്ലാം പ്രതിധാനം ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ലോകം ആണ്.ഭൂമിയിലെ സ്വര്‍ഗം എന്ന് അവിടെ താമസിക്കുന്ന ആളുകള്‍ വിശ്വസിച്ചിരുന്ന ഒരു സ്വപ്നContinue reading “649.ZOOTOPIA(ENGLISH,2016)”
648.10 CLOVERFIELD LANEENGLISH,2016)
648.10 CLOVERFIELD LANEENGLISH,2016),|Action|Adventure|,Dir:-Dan Trachtenberg,*ing:-John Goodman, Mary Elizabeth Winstead, John Gallagher Jr.. Cloverfield Lane എന്ന വിജയ ചിത്രത്തിന് ശേഷം അടുത്ത ഭാഗം ഇറങ്ങുന്നതായി പലപ്പോഴും കേട്ടിരുന്നെങ്കിലും അവസാനം ഒരെണ്ണം ഇറങ്ങുന്നത് 2016 ആണ്.ആദ്യ സിനിമയുടെ രണ്ടാം ഭാഗം എന്ന് പൂര്‍ണ രൂപത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും ആ സിനിമ അവതരിപ്പിച്ച അതെ രീതിയില്‍,അതായത് കഥ അവതരിപ്പിച്ച രീതിയില്‍ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ ചിത്രത്തിന്റെ ആത്മീയാംശം ഉള്ള രണ്ടാം ഭാഗംContinue reading “648.10 CLOVERFIELD LANEENGLISH,2016)”
647.CLOVERFIELD(ENGLISH,2008)
647.CLOVERFIELD(ENGLISH,2008),|Adventure|Action|,Dir:-Matt Reeves,*ing:-Mike Vogel, Jessica Lucas, Lizzy Caplan. ഹോളിവുഡ് സിനിമകളിലെ തന്നെ സ്ഥിരം genre കളില്‍ ഒന്നാണ് ഭീകര രൂപികളും അവ സൃഷ്ടിക്കുന്ന അപകടങ്ങളെയും ഒക്കെ പ്രതിപാദിക്കുന്ന സിനിമകള്‍.ഇവയില്‍ ചില കഥാപാത്രങ്ങള്‍ക്ക് ഒക്കെ വലിയ ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും.ഗോട്സില്ല ,ജുറാസിക് പാര്‍ക്കിലെ ദിനോസറുകള്‍ പോലെ ഉള്ള ജീവികള്‍ ഒക്കെ ഉദാഹരണം.ആ കഥാപാത്രങ്ങള്‍ ഒക്കെ മനുഷ്യരുടെ ശത്രു ആയി വരുകയും അതിനെ കണ്ടെത്തി നശിപ്പിക്കുക എന്നതും ആണ് പലപ്പോഴും ഈ തരം സിനിമകളുടെContinue reading “647.CLOVERFIELD(ENGLISH,2008)”
646.BLOODY INNOCENT(KOREAN,2010)
646.BLOODY INNOCENT(KOREAN,2010),|Mystery|Thriller|,Dir:-Daehyun Kim,*ing:-In-young Hwang, Cho-Hee Kang, Da-hyeon Kim. ഒരു ചിത്രം കാണുമ്പോള്‍,പ്രത്യേകിച്ചും അത് ഒരു കൊലപാതകത്തെ പിന്തുടര്‍ന്ന് ഉള്ള കഥ ആകുമ്പോള്‍ അതില്‍ പ്രേക്ഷകന്‍ അവസാനം വരെ കാത്തിരിക്കുന്നത്.Who?Why? എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിനു വേണ്ടി ആയിരിക്കും.ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകന് ആ ചോദ്യങ്ങളുടെ ഉത്തരം നല്‍കി ആയിരിക്കും അവസാനിക്കുക.എന്നാല്‍ ചില ചിത്രങ്ങള്‍ ഉണ്ട്,അജ്ഞാതരായ കൊലയാളികളില്‍ അവസാനിക്കുന്നവ.കൊറിയന്‍ സിനിമകളില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു രീതി ആണിത്.എന്നാല്‍ മൂന്നാമത് ഒരു തരം സിനിമ ഉണ്ട്..Bloody Innocent ഈ മൂന്നാമത്തെContinue reading “646.BLOODY INNOCENT(KOREAN,2010)”